ഇളനീര് ഔഷധഗുണ സമൃദ്ധം: പക്ഷേ കള്ളത്ര നല്ലതല്ല!
കോളകൾക്കു പകരം പഴച്ചാറുകളും വീട്ടിലുണ്ടാക്കുന്ന സ്‌കാഷുകളും പറ്റുമ്പോഴൊക്കെ ഇളനീരും കഴിക്കുക. ദാഹം ശമിപ്പിക്കുന്നതിനൊപ്പം ഓഷധഗുണവുമുണ്ട് ഇളനീരിന്. ഇളനീർ വെള്ളം ക്ഷിപ്രരസായനമാണ്. അതായത്, എളുപ്പത്തിൽ ക്ഷീണം മാറ്റും. ശരീരം തണുപ്പിക്കുകയും ചൂടിനെ ചെറുക്കാനുള്ള ശക്‌തി നൽകുകയും ചെയ്യുന്ന ഇളനീർവെള്ളം

കോളകൾക്കു പകരം പഴച്ചാറുകളും വീട്ടിലുണ്ടാക്കുന്ന സ്‌കാഷുകളും പറ്റുമ്പോഴൊക്കെ ഇളനീരും കഴിക്കുക. ദാഹം ശമിപ്പിക്കുന്നതിനൊപ്പം ഔഷധഗുണവുമുണ്ട് ഇളനീരിന്. ഇളനീർ വെള്ളം ക്ഷിപ്രരസായനമാണ്. അതായത്, എളുപ്പത്തിൽ ക്ഷീണം മാറ്റും. ശരീരം തണുപ്പിക്കുകയും ചൂടിനെ ചെറുക്കാനുള്ള ശക്‌തി നൽകുകയും ചെയ്യുന്ന ഇളനീർവെള്ളം മൂത്രതടസം മാറ്റും. ഗ്ലൂക്കോസിന്റെ അംശം നല്ല അളവിൽ ഉള്ളതിനാൽ ക്ഷീണം മാറ്റി വേഗത്തിൽ പേശികളെ പ്രവർത്തനക്ഷമമാക്കുന്നു. സോഡിയം, പൊട്ടാസ്യം എന്നീ മൂലകങ്ങൾ ധാരാളം അടങ്ങിയതിനാൽ അതിസാരം പോലുള്ള അസുഖങ്ങളിൽ ഉണ്ടാകുന്ന ജലാംശനഷ്‌ടത്തിന് ഇളനീർവെള്ളം നല്ല പ്രതിവിധിയാണ്.
വിശ്വസ്‌തമായ പാനീയം എന്നതാണ് ഇതിന്റെ പ്രധാന മേൻമ. ഒരു മാലിന്യവും ചേരാതെ ഇതു പ്രകൃതിദത്തമായ ‘കോപ്പ’യിൽ നിന്നു തന്നെ കുടിക്കാം. പൂർണമായും രോഗാണുമുക്‌തമായ ഈ പാനീയം വൃക്ക രോഗികൾക്കും പ്രമേഹബാധിതർക്കും ഒഴികെ എല്ലാ അവസ്‌ഥകളിലും അപായമില്ലാതെ ഉപയോഗിക്കാം. ഇളനീരിനുള്ളിലെ കാമ്പ് (ടെൻഡർ പൾപ്) കഴിക്കാതെ കളയരുത്. പോഷകാംശങ്ങൾ ധാരാളമുള്ള ഈ ഭാഗം ശരീരത്തെ തണുപ്പിക്കുന്നതും മൂത്രതടസം മാറ്റുന്നതുമാണ്. കരിക്കിൻവെള്ളം സ്‌നിഗ്‌ധവും മധുരവും ശീതവും ലഘുവുമാണ്. അതു പിത്തത്തെയും വാതത്തെയും ശമിപ്പിക്കും. വസ്‌തിയെ (യൂറിനറി ബ്ലാഡർ) ശുദ്ധമാക്കും. ചൂടുകാലത്തെ കരിക്കിൻ വെള്ളത്തേക്കാൾ ഗുണം മഴക്കാലത്തേതിനാണ്. കണ്ണിന്റെ അസുഖങ്ങൾക്ക് ഉപയോഗിക്കുന്ന ഇളനീർ കുഴമ്പിൽ കരിക്കിൻവെള്ളം പ്രധാന ഘടകമാണ്.
ഇളനീരിലെ ഘടകങ്ങൾ
100 മില്ലി ലിറ്റർ ഇളനീരിൽ അടങ്ങിയിട്ടുള്ള ലവണങ്ങളും ജീവകങ്ങളും പഞ്ചസാരകളും മില്ലിഗ്രാമിൽ:
പൊട്ടാസ്യം 294
ക്ലോറൈഡ് 118
മഗ്നീഷ്യം 16
പഞ്ചസാരകൾ 5
സോഡിയം 25
കള്ള് കൊള്ളാമോ ?
തെങ്ങിന്റെ വിടരാത്ത പൂങ്കുല ചെത്തിയാണു കള്ള് എടുക്കുക. ആദ്യം ചെത്തിയെടുക്കുന്ന കള്ളാണ് മധുരക്കള്ള് അല്ലെങ്കിൽ ഇളംകള്ള്. ഒരു മണിക്കൂറിനുള്ളിൽ മധുരക്കള്ളിനു രൂപമാറ്റം വരും. മധുരക്കള്ളിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത് ഗ്ലൂക്കോസാണ്. ആൽക്കഹോൾ കണ്ടന്റ് നാലു ശതമാനത്തിൽ താഴെ മാത്രം. മധുരക്കള്ള് കുട്ടികൾക്കുൾപ്പെടെ നൽകാമെങ്കിലും അഡിക്ഷൻ തുടങ്ങിയവയ്ക്കു സാധ്യതയുള്ളതിനാൽ ഡോക്ടർമാർ ഇതു നൽകുന്നതു പ്രോത്സാഹിപ്പിക്കുന്നില്ല.
മധുരക്കള്ള് ഒരു മണിക്കൂറിനുള്ളിലാണു പുളിപ്പു വന്നു കള്ളാകുന്നത്. ഇതിലെ ആൽക്കഹോൾ കണ്ടന്റ് എട്ടു ശതമാനം വരെയാണ്. സാധാരണ താപനിലയിൽ കള്ളിന് ഒരു ദിവസത്തെ ആയുസ്സ് മാത്രമേയുള്ളൂ. തെങ്ങിൻ കള്ളിലെ ദോഷരഹിതമായ പഞ്ചസാരയുടെ അളവ് 15–16 ശതമാനം വരെയാണ്. വൈറ്റമിൻ എ, ബി–2, സി തുടങ്ങിയവയും ഗ്ലൂട്ടാമിക് അമ്ലം, തിയോനിൻ, അസ്പാർട്ടിക് അമ്ലം തുടങ്ങിവയുൾപ്പെടെ 17 തരം അമിനോ അമ്ലങ്ങളും കള്ളിൽ അടങ്ങിയിരിക്കുന്നു.
കണ്ണിനും ചർമസംരക്ഷണത്തിനും നല്ലത്, ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു, മുലപ്പാൽ ഉൽപാദനം കൂട്ടുന്നു, ദഹനം വേഗത്തിലാക്കുന്നു തുടങ്ങിയ ഗുണങ്ങൾ പറയുമ്പോൾത്തന്നെ, ലഹരിക്ക് അടിമപ്പെടാനും കരൾ പ്രശ്നങ്ങൾക്കും ഹൈപ്പർ ടെൻഷനുമൊക്കെ മധുരക്കള്ള് കാരണമാകാം. അതുകൊണ്ടുതന്നെ അതിന്റെ ഉപയോഗം പ്രോൽസാഹിപ്പിക്കപ്പെടുന്നില്ല.
നല്ല ഭക്ഷണം കഴിച്ച് എങ്ങനെ ആരോഗ്യം സംരക്ഷിക്കാം: വിഡിയോ