കൊടുംചൂടിൽ ഹൃദയത്തിനും വേണം സംരക്ഷണം; ഈ ശീലങ്ങൾ സഹായിക്കും
ചൂട് കൂടുമ്പോൾ ഹൃദയാരോഗ്യത്തിന് കൂടുതൽ ശ്രദ്ധകൊടുക്കണം. ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ആരോഗ്യശീലങ്ങൾ പിന്തുടരാം. ∙കൃത്യമായ ഇടവേളകളിൽ വൈദ്യപരിശോധന നടത്താം. കൊളസ്ട്രോളും രക്തസമ്മർദവും പരിശോധിക്കാം. ഇതുമൂലം ഹൃദയത്തെ സുരക്ഷിതമാക്കാൻ േവണ്ട മുൻകരുതൽ എടുക്കാനും സാധിക്കും. ∙താപനില വല്ലാതെ ഉയരുകയാണ് പകൽ

ചൂട് കൂടുമ്പോൾ ഹൃദയാരോഗ്യത്തിന് കൂടുതൽ ശ്രദ്ധകൊടുക്കണം. ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ആരോഗ്യശീലങ്ങൾ പിന്തുടരാം.
∙കൃത്യമായ ഇടവേളകളിൽ വൈദ്യപരിശോധന നടത്താം. കൊളസ്ട്രോളും രക്തസമ്മർദവും പരിശോധിക്കാം. ഇതുമൂലം ഹൃദയത്തെ സുരക്ഷിതമാക്കാൻ േവണ്ട മുൻകരുതൽ എടുക്കാനും സാധിക്കും.
∙താപനില വല്ലാതെ ഉയരുകയാണ് പകൽ സമയത്ത് കഴിയുന്നതും പുറത്തിറങ്ങിയുള്ള പ്രവൃത്തികൾ ഒഴിവാക്കാം. ഉയർന്ന ചൂടും ഹ്യുമിഡിറ്റിയും ഹൃദയത്തിന് സ്ട്രെയ്ന്‍ ഉണ്ടാക്കും. ചൂടും വെയിലും കടുക്കുന്ന സമയത്ത് ഉള്ളിൽ തന്നെ ഇരിക്കുക. ഇത് ഹൃദയത്തിന്റെ ആരോഗ്യം മോശമാകാതെ ഇരിക്കാൻ സഹായിക്കും.
∙ചൂടുകാലാവസ്ഥയിൽ ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നത് പ്രധാനമാണ്. ധാരാളം വെള്ളം കുടിക്കുന്നതിനു പുറമെ ജലാംശം ധാരാളമടങ്ങിയ ഭക്ഷണങ്ങളും കഴിക്കാം. സ്ട്രോബെറി, തണ്ണിമത്തൻ, പീച്ച് തുടങ്ങിയ പഴങ്ങളും കുക്കുമ്പറും കഴിക്കാം. ജലത്തോടൊപ്പം പോഷകങ്ങളും ഇവ നല്‍കും. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.
∙ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളെ കരുതിയിരിക്കണം. സൂര്യാഘാതം പോലുള്ളവ ഏൽക്കാതെ ശ്രദ്ധിക്കണം. അമിതമായി വിയർക്കുക, ഓക്കാനം, ഹൃദയമിടിപ്പ് ക്രമാതീതമായി വര്‍ധിക്കുക ഇവയെല്ലാം നിസാരമാക്കി കളയരുത്. ഈ ലക്ഷണങ്ങൾ പ്രകടമായാൽ തണുത്ത അന്തരീക്ഷത്തിലേക്കു മാറുക. ആവശ്യമെങ്കിൽ വൈദ്യസഹായം തേടുക.
∙വേനൽക്കാലത്ത് മാനസികാരോഗ്യവും ശ്രദ്ധിക്കണം. സ്ട്രെസ്സ് ഉണ്ടെങ്കിൽ അത് ഹൃദയാരോഗ്യത്തെ ബാധിക്കും. യോഗ, ധ്യാനം, വൈകുന്നേരങ്ങളിൽ വിനോദങ്ങളിൽ ഏർപ്പെടുക തുടങ്ങിയവരിൽ മുഴുകാം. പ്രിയപ്പെട്ടവരോടൊത്ത് സമയം ചെലവിടാം. കംഫർട്ടബിൾ ആയ ഒരു അന്തരീക്ഷം വീടിനുള്ളിൽ ഒരുക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. മോണോഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ, വിറ്റമിനുകൾ, ധാതുക്കൾ ഇവയടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യും.
സ്ട്രെസ് അകറ്റാൻ എളുപ്പവഴി: വിഡിയോ