മധുരമേറിയ ഡെസർട്ടുകൾ, ഐസ്ക്രീം തുടങ്ങിയവ കഴിക്കാതിരിക്കാൻ മധുരപ്രിയർക്ക് ഏറെ പ്രയാസമാകും. മധുരം കഴിക്കാൻ തോന്നിയാൽ ഇവർ ഇഷ്ടവിഭവങ്ങൾ ആസ്വദിച്ചു കഴിക്കും. എന്നാൽ പ്രോസസ് ചെയ്ത പഞ്ചസാരയും കൃത്രിമ മധുരവും എല്ലാം ഹൃദയസംബന്ധമായ ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും. മാത്രമല്ല ചർമം, തലമുടി ഇവയേയും ബാധിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മധുരമേറിയ ഡിസർട്ടുകൾ, ഐസ്ക്രീം തുടങ്ങിയവ കഴിക്കാതിരിക്കാൻ മധുരപ്രിയർക്ക് ഏറെ പ്രയാസമാകും. മധുരം കഴിക്കാൻ തോന്നിയാൽ ഇവർ ഇഷ്ടവിഭവങ്ങൾ ആസ്വദിച്ചു കഴിക്കും. എന്നാൽ പ്രോസസ് ചെയ്ത പഞ്ചസാരയും കൃത്രിമ മധുരവും എല്ലാം ഹൃദയസംബന്ധമായ ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും. മാത്രമല്ല ചർമം, തലമുടി ഇവയേയും ബാധിക്കും. മധുരം കഴിക്കാൻ തോന്നിയാൽ നാച്വറൽ ഷുഗർ അടങ്ങിയ മധുരമുള്ള പഴങ്ങൾ, നട്സ്, ഡാർക് ചോക്ലേറ്റ് ഇവയെല്ലാം തെരഞ്ഞെടുക്കാം. ഇത് ഗുരുതര രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും.

മധുരത്തിന്റെ ഉപയോഗം കുറയ്ക്കാനുള്ള മാർഗങ്ങൾ ഏതൊക്കെ എന്നു നോക്കാം.
1. പ്രോട്ടീൻ കഴിക്കാം
മധുരത്തോടുള്ള ആസക്തി അകറ്റാൻ പ്രോട്ടീൻ ധാരാളം അടങ്ങിയ പ്രഭാതഭക്ഷണം കഴിക്കാം. ബെറിപ്പഴങ്ങളോടൊപ്പം ആപ്പിൾ, വാഴപ്പഴം ഇവ കഴിക്കാം.

ADVERTISEMENT

2. ആരോഗ്യകരമായ കൊഴുപ്പുകൾ
ആരോഗ്യകരമായ കൊഴുപ്പുകൾ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ നേരം വയർ നിറഞ്ഞ തോന്നൽ ഉണ്ടാക്കും.

Representative image. Photo Credit: dejiledesign/Shutterstock.com

3. കൃത്യസമയത്ത് കഴിക്കാം
രക്തത്തിലെ പഞ്ചസാരയുടെ അളവിൽ മാറ്റം വരാതിരിക്കാൻ പതിവായി കൃത്യസമയത്ത് ഭക്ഷണം കഴിക്കാം. പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും അത്താഴവും മുടങ്ങാതെ ശ്രദ്ധിക്കാം.

ADVERTISEMENT

4. ഉറക്കം
ശരിയായ ഉറക്കം ലഭിക്കാൻ ശ്രദ്ധിക്കാം. അതുപോലെ ശരീരത്തിൽ ജലാംശം നിലനിർത്താനും ശ്രദ്ധിക്കാം. ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കി ഡീടോക്സ് ചെയ്യാനും സഹായിക്കും.

5. പച്ച നിറത്തിലുള്ള ഭക്ഷണം
പച്ച നിറത്തിലുള്ള ഇലക്കറികൾ, പച്ചക്കറികൾ, പഴങ്ങൾ ഇവ കഴിക്കുന്നത് മധുരത്തോടുള്ള ആസക്തി കുറയ്ക്കാൻ സഹായിക്കും.

Representative image. Photo Credit: PheelingsMedia/istockphoto.com
ADVERTISEMENT

6. കാപ്പിയും മദ്യവും മിതമാക്കാം
കഫീൻ, ആൽക്കഹോൾ ഇവ കൂടിയ അളവിൽ ഉപയോഗിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാൻ ഇടയാക്കും. ഇവയുടെ ഉപയോഗം കുറയ്ക്കാം.

7. ഭക്ഷണ ലേബലുകൾ വായിക്കാം
ഭക്ഷ്യവസ്തുക്കളുടെ കവറുകളിൽ എഴുതിയിട്ടുള്ള ഷുഗറിന്റെ അളവ് ശ്രദ്ധിക്കാം. ഇത് വായിക്കുന്നത് വഴി ഷുഗർ കൂടിയത് ഒഴിവാക്കാൻ സഹായകമാകും.

8. ഒഴിവാക്കാം പഞ്ചസാരയുടെ പകരക്കാരെ
കൃത്രിമ മധുരങ്ങൾ ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും എന്നതിനാൽ അവയെ പൂർണമായും ഒഴിവാക്കാം.

പട്ടിണി കിടന്നാൽ വണ്ണം കുറയുമോ? വിഡിയോ

English Summary:

8 Simple Strategies to Curb Your Sweet Cravings and Improve Heart Health

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT