ഏതു നാട്ടിലെത്തിയാലും ഇത്തിരി ചോറ് നിർബന്ധമാണു മലയാളികൾക്ക്. അരിക്ക് പകരമായി ഏതു ധാന്യത്തെ കൂട്ടു പിടിച്ചാലും ചോറ് പൂർണമായി ഒഴിവാക്കാൻ പലരും മടിക്കും. അരി നമുക്കു വെറും ആഹാരം മാത്രമല്ല… ആയുർവേദ ശാസ്ത്രപ്രകാരം ഔഷധമായും സൗന്ദര്യസംരക്ഷണത്തിനുള്ള കൂട്ടായും അരി പ്രയോജനപ്പെടുത്താനാകും. രോഗങ്ങൾ തടയും ഔഷധം

ഏതു നാട്ടിലെത്തിയാലും ഇത്തിരി ചോറ് നിർബന്ധമാണു മലയാളികൾക്ക്. അരിക്ക് പകരമായി ഏതു ധാന്യത്തെ കൂട്ടു പിടിച്ചാലും ചോറ് പൂർണമായി ഒഴിവാക്കാൻ പലരും മടിക്കും. അരി നമുക്കു വെറും ആഹാരം മാത്രമല്ല… ആയുർവേദ ശാസ്ത്രപ്രകാരം ഔഷധമായും സൗന്ദര്യസംരക്ഷണത്തിനുള്ള കൂട്ടായും അരി പ്രയോജനപ്പെടുത്താനാകും. രോഗങ്ങൾ തടയും ഔഷധം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതു നാട്ടിലെത്തിയാലും ഇത്തിരി ചോറ് നിർബന്ധമാണു മലയാളികൾക്ക്. അരിക്ക് പകരമായി ഏതു ധാന്യത്തെ കൂട്ടു പിടിച്ചാലും ചോറ് പൂർണമായി ഒഴിവാക്കാൻ പലരും മടിക്കും. അരി നമുക്കു വെറും ആഹാരം മാത്രമല്ല… ആയുർവേദ ശാസ്ത്രപ്രകാരം ഔഷധമായും സൗന്ദര്യസംരക്ഷണത്തിനുള്ള കൂട്ടായും അരി പ്രയോജനപ്പെടുത്താനാകും. രോഗങ്ങൾ തടയും ഔഷധം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതു നാട്ടിലെത്തിയാലും ഇത്തിരി ചോറ് നിർബന്ധമാണു മലയാളികൾക്ക്. അരിക്ക് പകരമായി ഏതു ധാന്യത്തെ കൂട്ടു പിടിച്ചാലും ചോറ് പൂർണമായി ഒഴിവാക്കാൻ പലരും മടിക്കും. അരി നമുക്കു വെറും ആഹാരം മാത്രമല്ല… ആയുർവേദ ശാസ്ത്രപ്രകാരം ഔഷധമായും സൗന്ദര്യസംരക്ഷണത്തിനുള്ള കൂട്ടായും അരി പ്രയോജനപ്പെടുത്താനാകും.

രോഗങ്ങൾ തടയും ഔഷധം
നിറം, രൂപം, ഘടന ഇവയുടെയെല്ലാം അടിസ്ഥാനത്തിൽ വൈവിധ്യമാർന്ന പലതരം അരികൾ വിപണിയിലുണ്ട്. പൊക്കാളി, ജീരകശാല, ഗന്ധകശാല, ബസ്മതി, നവര, കറുത്ത ചമ്പാവ തുടങ്ങി ഒട്ടേറെ ഇനം നെല്ല് നമ്മുടെ നാട്ടിൽ കൃഷി ചെയ്യുന്നു. തവിട് നീക്കാത്ത അരി ഹൃദ്രോഗം, പലതരം അർബുദം ഉൾപ്പെടെയുള്ള മാരകരോഗങ്ങൾ വരെ ചെറുക്കാൻ സഹായിക്കുന്നുവെന്നു പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

ചിത്രം∙മനോരമ
ADVERTISEMENT

അരിക്കു പുറമേ കഞ്ഞി, കഞ്ഞിവെള്ളം, ചോറ്, അരി കഴുകിയ വെള്ളം എന്നിവയും  പല ആവശ്യങ്ങൾക്ക് ഉപയോഗിക്കാറുണ്ട്. ആയുർവേദത്തിൽ അരിയും അരി പാകപ്പെടുത്തി തയാറാക്കുന്ന ഉൽപന്നങ്ങളും ചികിത്സാ ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്താറുണ്ട്. പഞ്ചകർമ ചികിത്സകളിൽ പ്രധാനമാണ് അരികൊണ്ടു തയാറാക്കുന്ന കഞ്ഞി. അരികൊണ്ട് ആയുർവേദപ്രകാരം ഔഷധങ്ങളും സൗന്ദര്യവർധക വസ്തുക്കളും തയാറാക്കി നോക്കാം.

ശരീരബലത്തിനും ധാതുപുഷ്ടിക്കും
അരിയും എള്ളും സമം അളവിൽ വറുക്കുക. ഈ കൂട്ടിൽ പാകത്തിനു ശർക്കര കൂടി ചേർത്തു നന്നായി പൊടിച്ച് ഉരുളയാക്കുക. പതിവായി ഇതു കഴിക്കുന്നതു ശരീരബലം വർധിപ്പിക്കും. ധാതുപുഷ്ടി ഉണ്ടാകാനും ഗുണകരമാണ്.

വയറിളക്കം മാറുന്നതിന്
ഒന്നരലീറ്റർ വെള്ളത്തിൽ 25 ഗ്രാം അരി ചേർത്തു തിളപ്പിക്കുക. ഈ കൂട്ട് 300 മില്ലി ആക്കി വറ്റിക്കണം. ചൂടോടെ തന്നെ വെള്ളം അരിച്ചെടുക്കുക. ഈ കഞ്ഞിവെള്ളത്തിൽ ഉപ്പ് ചേർത്തു ദിവസം പലതവണ കുടിക്കാം. വയറിളക്കം മാറാൻ ഫലപ്രദമാണ്. വയറിളക്കം പിടിപെട്ടവരിൽ നിർജലീകരണം മൂലമുള്ള ക്ഷീണം മാറുന്നതിനും ഈ കഞ്ഞി വെള്ളം ഉപകരിക്കും.

Representative Image. Photo Credit : LaylaBird / iStockPhoto.com

ആർത്തവകാല വേദനയ്ക്ക്
അരി വറുത്തു പൊടിച്ചതും അൽപം കുടംപുളിയും ചേർത്ത് അരച്ചു നെല്ലിക്കാവലുപ്പത്തിൽ ദിവസവും കഴിക്കുക. ആർത്തവവേദന മാറുന്നതിനു ഫലപ്രദമാണ്.

ADVERTISEMENT

മുലപ്പാൽ വർധിക്കുന്നതിന്
നവര അരി കൊണ്ടു തയാറാക്കിയ നല്ല ചൂടുള്ള ചോറിൽ കുറച്ചു മുരിങ്ങയിലകൾ ചേർത്ത് ഇളക്കിയ ശേഷം അൽപം പശുവിൻ നെയ്യും ചേർത്തു ദിവസവും കഴിക്കുക. പതിവായി കഴിച്ചാൽ പ്രസവശേഷം അമ്മമാരിൽ മുലപ്പാൽ വർധിക്കും.

ചർമസൗന്ദര്യത്തിന്
∙ രണ്ടു വലിയ സ്പൂൺ നവര അരി നന്നായി പൊടിച്ചത് അൽപം പശുവിൻ പാലിലോ ആട്ടിൻപാലിലോ ചേർത്തു യോജിപ്പിക്കുക. ഈ കൂട്ട് മുഖത്തും കഴുത്തിലും പുരട്ടി മസാജ് ചെയ്യുക. അഴക് വർധിക്കും.

പ്രതീകാത്മക ചിത്രം∙ Image Credits : 700 Pixel / Shutterstock.com

∙രണ്ടു ചെറിയ സ്പൂൺ നവര പൊടി അൽപം തേങ്ങാപ്പാലിൽ കുറുക്കിയെടുക്കുക. ഈ കൂട്ട് തണുത്തശേഷം അൽപം മഞ്ഞൾപൊടിയും കുറച്ചു റോസാപ്പൂവിതളുകളും ഒരു ചെറിയ സ്പൂൺ തേനും ചേർത്തു നന്നായി അരച്ചു മുഖത്തു പാക്ക് ആയി ഇടുക. ചർമത്തിലെ പാടുകൾ മായുന്നതിനും അഴക് വർധിക്കുന്നതിനും നല്ലതാണ്.

∙അരിച്ചെടുത്ത അരിപ്പൊടിയും തൈരും സമം അളവിൽ നന്നായി യോജിപ്പിച്ചു മുഖത്തു പുരട്ടുക. ഉണങ്ങിത്തുടങ്ങുമ്പോൾ മുഖം കഴുകി വൃത്തിയാക്കാം. ചർമം മൃദുലമാകുന്നതിനും ചുളിവുകൾ തടഞ്ഞു തിളക്കം വർധിക്കാനും ഈ കൂട്ട് ഫലപ്രദമാണ്.

ADVERTISEMENT

∙അരിയും പാലും പഞ്ചസാരയും ചേർത്തു തിളപ്പിച്ച് വെന്തു പാകമായി കുഴമ്പു രൂപത്തിലാകുമ്പോൾ തീ അണച്ചു മാറ്റി വയ്ക്കുക. ചുടാറിയ ശേഷം ഇതു ചെറിയ കിഴികളിലാക്കി മുഖത്തു പതുക്കെ വയ്ക്കണം. ചർമത്തിന്റെ അഴക്  വർധിക്കാൻ ഗുണകരമാണ്.

അഴകിനൊപ്പം ശരീരബലവും
∙നാലു കപ്പ് പാലിൽ എട്ടു കപ്പ് വെള്ളവും ഒരു കപ്പ് നവര അരിയും കാൽകപ്പ് പഞ്ചസാരയും ചേർത്തു തിളപ്പിക്കുക. ചെറുചൂടുള്ള ഈ കൂട്ടിൽ രണ്ടു ചെറിയ സ്പൂൺ നെയ്യ് ചേർത്തു നന്നായി ഇളക്കണം.

കുളിക്കുന്നതിന് ഒരു മണിക്കൂറെങ്കിലും മുൻപ് ഈ കുഴമ്പ് ശരീരത്തിലും മുഖത്തും നന്നായി പുരട്ടുക. ഉണങ്ങിയതിനുശേഷം വൃത്തിയായി കഴുകണം. ചർമത്തിനു ഭംഗിയും തിളക്കവുമേകാനും ശരീരബലം മെച്ചപ്പെടുന്നതിനും ഈ കൂട്ട് ഫലപ്രദമാണ്.

Photo Credit : Santhosh Varghese / Shutterstock.com

ഔഷധഗുണമുള്ള കഞ്ഞി
പഴയകാലത്തു നിത്യ ജീവിതത്തിന്റെ ഭാഗമായിരുന്ന പ്രധാന ആഹാരമാണു കഞ്ഞി. ഏറെ ഔഷധഗുണങ്ങളടങ്ങിയ വിഭവമാണു കഞ്ഞിയെന്ന് ആയുർവേദം പറയുന്നു. കഞ്ഞി കുടിക്കുന്നതുകൊണ്ട് വിശപ്പ്, ദാഹം, ബലക്ഷയം, ക്ഷീണം, ഉദരരോഗങ്ങൾ, പനി തുടങ്ങിയവ അകലുമെന്നും ആയുർവേദം പറയുന്നു. ആയുർവേദമനുസരിച്ച് എല്ലാവർക്കും പഥ്യമായ വിഭവമാണു കഞ്ഞി.

ജങ്ക്ഫൂഡിനോടുള്ള അമിതമായ താൽപര്യം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. ജലാംശത്തിന്റെ അളവ് കുറഞ്ഞ ആഹാരമാണു ജങ്ക്ഫൂഡ് രൂപത്തിൽ നാം കഴിക്കുന്നത്. കഞ്ഞി കുടിക്കുന്നതു ശരീരത്തിലെ ജലാംശം വർധിക്കാൻ സഹായിക്കും.

∙ചോറ് വാർത്തതിനുശേഷം ബാക്കി വരുന്ന കഞ്ഞി വെള്ളത്തിനും ഏറെ ഔഷധ ഗുണങ്ങളുണ്ട്. ദാഹം, ശമിക്കാനും ക്ഷീണം അകലാനും ധാതു പുഷ്ടിയുണ്ടാകാനും കഞ്ഞിവെള്ളം നല്ലതാണ്.

∙കഞ്ഞിവെള്ളത്തിൽ ഉപ്പ്, ചെറുനാരങ്ങാനീര്, കറിവേപ്പില ചതച്ചത് എന്നിവ ചേർത്തു ദാഹശമനിയായും ഉപയോഗിക്കാം. കഞ്ഞി വെള്ളത്തിൽ ഉപ്പു ചേർത്തു കുടിക്കുന്നതു കാലുകളിലെ പേശികളുടെ ഉരുണ്ടുകയറ്റം മാറുന്നതിനും ഉത്തമമാണ്.

∙അരി കഴുകിയ വെള്ളമായ അരിക്കാടി വെള്ളവും ഔഷധമായി ഉപയോഗിക്കാം. അരിക്കാടി വെള്ളത്തിൽ കടുക്കാത്തോട് വേവിച്ച് അരച്ചു പുരട്ടുന്നതു സന്ധികളിലെ നീർക്കെട്ട് മാറുന്നതിനുള്ള ചികിത്സയാണ്.

ആരോഗ്യകരമാണു പഴംകഞ്ഞി
രാത്രിയിൽ ചോറ് ഒരു മൺകലത്തിൽ ഇട്ട് അതിൽ തിളപ്പിച്ചാറിയ വെള്ളം ഒഴിച്ച് അടച്ചു വയ്ക്കുക. പിറ്റേന്നു രാവിലെ ഇതിലേക്ക് പാകത്തിന് ചുവന്നുള്ളിയും ഒപ്പം പച്ച മുളകോ കാന്താരി മുളകോ ചതച്ചിടണം. തുടർന്ന് പാകത്തിനു തൈരും ഉപ്പും ചേർത്തിളക്കി യോജിപ്പിക്കുക. ഈ പഴംകഞ്ഞി ദിവസവും രാവിലെ കഴിക്കാം.

തവിട് നീക്കാത്ത കുത്തരി കൊണ്ടുള്ള പഴംകഞ്ഞിയാണു കൂടുതൽ ആരോഗ്യകരം. പഴംകഞ്ഞി കുടിക്കുന്നതു ദഹനസംബന്ധമായ അസുഖങ്ങൾ തടയാൻ സഹായിക്കും. ശരീരബലം വർധിപ്പിക്കും. ആരോഗ്യസംരക്ഷണത്തിന് ആവശ്യമായ ബാക്ടീരിയ ശരീരത്തിൽ ഉൽപാദിപ്പിക്കാനും പഴംകഞ്ഞി നല്ലതാണ്. പ്രഭാത ഭക്ഷണമായി പഴംകഞ്ഞി ഉൾപ്പെടുത്തിയാൽ ഉന്മേഷം ലഭിക്കും. രോഗപ്രതിരോധ ശക്തി വർധിക്കുകയും ചെയ്യും.

പ്രതീകാത്മക ചിത്രം∙ Image Credits: Alliance Images / Shutterstock.com

∙പഴംകഞ്ഞി വെള്ളത്തിൽ മൂന്നു പച്ചനെല്ലിക്ക നന്നായി അരച്ചതു ചേർത്തു തലയിൽ തേച്ചു പിടിപ്പിക്കുക. അരമണിക്കൂർ കഴിഞ്ഞ് ഉലുവ താളിയാക്കിയതു പുരട്ടി തല വൃത്തിയായി കഴുകണം. പതിവായി ചെയ്താൽ അകാലനര മാറാനും കരുത്തോടെ മുടി വളരാനും സഹായിക്കും.

അന്നജം കൂടുതലുള്ള അരി ഭക്ഷണത്തിലുൾപ്പെടുത്തുമ്പോൾ വ്യായാമവും ദേഹാധ്വാനവും ഉറപ്പാക്കാൻ മറക്കേണ്ട.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. കെ. എസ്. രജിതൻ, സീനിയർ കൺസൽറ്റന്റ് ഔഷധി പഞ്ചകർമ ആശുപത്രി ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ.

English Summary:

Health Benefits of Rice

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT