നടുവിന്റെ മുകളിലും താഴെയും കുത്തുന്ന വേദന, വിശ്രമിച്ചിട്ടും ഫലമില്ല; നട്ടെല്ലിലെ കാൻസറിന്റെ ലക്ഷണമാകാം
വിട്ടുമാറാത്ത നടുവേദന, ധാരാളം പേരെ അലട്ടുന്ന ഒന്നാണ്. ഇരിപ്പ് ശരിയാകാത്തതു കൊണ്ടോ കാൽസ്യത്തിന്റെ അഭാവം മൂലമോ ആകാം ഈ വേദന എന്ന് പലപ്പോഴും നാം കരുതും. എന്നാൽ നട്ടെല്ലിലുണ്ടാകുന്ന ട്യൂമറുകൾ ആകാം ഇതിനു കാരണം. ഈ ട്യൂമറുകൾ കാൻസറിന്റെയോ അല്ലാത്തതോ ആകാം. എക്സ് റേ, എംആർഐ, ലാബ് പരിശോധനകൾ മുതലായവയിലൂടെ

വിട്ടുമാറാത്ത നടുവേദന, ധാരാളം പേരെ അലട്ടാറുണ്ട്. ഇരിപ്പ് ശരിയാകാത്തതു കൊണ്ടോ കാൽസ്യത്തിന്റെ അഭാവം മൂലമോ ആകാം ഈ വേദന എന്ന് പലപ്പോഴും നാം കരുതും. എന്നാൽ നട്ടെല്ലിലുണ്ടാകുന്ന ട്യൂമറുകൾ ആകാം ഇതിനു കാരണം. ഈ ട്യൂമറുകൾ കാൻസറിന്റെയോ അല്ലാത്തതോ ആകാം. എക്സ് റേ, എംആർഐ, ലാബ് പരിശോധനകൾ മുതലായവയിലൂടെ രോഗനിർണയം നടത്താവുന്നതാണ്.
സൂഷുമ്നാനാഡിക്ക് അകത്തും പുറത്തും ട്യൂമറുകൾ വരാം. നട്ടെല്ലിൽ മുഴകൾ ഉണ്ടെങ്കിൽ, എല്ലുകളുടെ ഘടന ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നതു മൂലവും നട്ടെല്ലിലെ നാഡികള്‍ അമർത്തപ്പെടുന്നതു മൂലമോ ആണ് വേദന വരുന്നത്. നട്ടെല്ലിന്റെ അസ്ഥിരത മൂലവും നടുവേദന ഉണ്ടാകാം.
നട്ടെല്ലിലെ ട്യൂമർ അർബുദമാണെങ്കില്‍ തുടർച്ചയായ നടുവേദന ഇങ്ങനെയാകാം.
∙സാവധാനം തുടങ്ങുന്ന വേദന കുറച്ചു കഴിയുമ്പോൾ ശക്തമാകും.
∙വിശ്രമിച്ചതു കൊണ്ട് ഈ വേദന മാറില്ല. രാത്രികാലങ്ങളിൽ വേദന കൂടും.
∙നടുവിന്റെ മുകളിലും താഴെയും കുത്തുന്ന പോലുള്ള കടുത്ത വേദന വരാം.
മറ്റ് ലക്ഷണങ്ങൾ ഇവയാണ്
∙പേശികൾക്ക് ബലക്ഷയം
∙മരവിപ്പ്
∙ഇക്കിളി അനുഭവപ്പെടുക
∙ചൂടോ തണുപ്പോ അറിയാത്ത അവസ്ഥ, പ്രത്യേകിച്ച് കാലുകളിൽ
∙മൂത്രം പിടിച്ചു വയ്ക്കാൻ സാധിക്കാതെ വരുക
∙ലൈംഗികശേഷിക്കുറവ്
∙നടക്കാൻ പ്രയാസം
നട്ടെല്ലിലുണ്ടാകുന്ന ട്യൂമറുകളിൽ 97ശതമാനവും ആന്തരികാവയവങ്ങളിൽ നിന്നാണ് വ്യാപിക്കുന്നത്.
രോഗനിർണയം
നട്ടെല്ലിലെ ട്യൂമർ നിർണയിക്കുക സങ്കീർണമാണ്. നട്ടെല്ലിലെ ട്യൂമറിന്റെ ലക്ഷണങ്ങൾ ഡോക്ടർ കണ്ടെത്തുകയാണെങ്കിൽ രോഗനിർണയത്തിനായി ഇമേജിങ് ടെസ്റ്റ് നടത്തും. മറ്റ് പരിശോധനകൾ ഇവയാണ്.
∙രക്തപരിശോധന
∙സ്പൈനല്‍ ടാപ്സ്
∙മൂത്രപരിശോധന
∙എംആർഐ
∙മാഗ്നറ്റിക് റസൊണൻസ് സ്പെക്ട്രോ സ്കോപ്പി (MRS)
∙സിംഗിൾ ഫോട്ടോൺ എമിഷൻ കംപ്യൂട്ടഡ് ടോമോഗ്രഫി (SPECT)
∙ആഞ്ജിയോഗ്രഫി
∙മാഗ്നറ്റൈൻസഫലോഗ്രാഫി
∙ടിഷ്യൂ ബയോപ്സി