ജലദോഷത്തിനോ പനിക്കോ ഒപ്പം ചിലര്‍ക്ക്‌ ചിലപ്പോള്‍ ചുണ്ടില്‍ ദ്രാവകങ്ങള്‍ നിറഞ്ഞ ചെറു വൃണങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്‌. കവിളിലും താടിയിലും മൂക്കിനുള്ളിലും ചിലപ്പോള്‍ ഇത്‌ വരാം. കോള്‍ഡ്‌ സോറുകള്‍ എന്നറിയപ്പെടുന്ന ഈ വ്രണങ്ങള്‍ ഹെര്‍പസ്‌ സിംപ്ലക്‌സ്‌ വൈറസ്‌(എച്ച്‌എസ്‌ വി) മൂലമാണ്‌ വരുന്നത്‌.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജലദോഷത്തിനോ പനിക്കോ ഒപ്പം ചിലര്‍ക്ക്‌ ചിലപ്പോള്‍ ചുണ്ടില്‍ ദ്രാവകങ്ങള്‍ നിറഞ്ഞ ചെറു വ്രണങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്‌. കവിളിലും താടിയിലും മൂക്കിനുള്ളിലും ചിലപ്പോള്‍ ഇത്‌ വരാം. കോള്‍ഡ്‌ സോറുകള്‍ എന്നറിയപ്പെടുന്ന ഈ വ്രണങ്ങള്‍ ഹെര്‍പസ്‌ സിംപ്ലക്‌സ്‌ വൈറസ്‌(എച്ച്‌എസ്‌ വി) മൂലമാണ്‌ വരുന്നത്‌. പ്രത്യേകിച്ച്‌ എച്ച്‌എസ്‌ വി ടൈപ്പ്‌ 1 എന്ന എച്ച്‌എസ്‌ വി-1 മൂലം. പനിക്കൊപ്പം ഒന്നോ രണ്ടോ ആഴ്‌ചയകള്‍ക്കുള്ളില്‍ ഈ കോള്‍ഡ്‌ സോറുകള്‍ അപ്രത്യക്ഷമാകുകയും ചെയ്യും. 

സംഗതി ഈ വൈറസ്‌ അത്ര  സിംപിള്‍  ആണെങ്കിലും ചുംബിച്ചാല്‍ ഇത്‌ വളരെ വേഗം ഒരാളില്‍ നിന്ന്‌ മറ്റൊരാളിലേക്ക്‌ പകരും. വ്രണങ്ങള്‍ ഉണ്ടായാല്‍ ചെറിയ വേദനയും അസ്വസ്ഥതയും അനുഭവപ്പെടുകയും ചെയ്യും. ചര്‍മ്മങ്ങള്‍ തമ്മിലുള്ള അടുത്ത ബന്ധം വഴിയാണ്‌ ഹെര്‍പസ്‌ സിംപ്ലക്‌സ്‌ പടരുന്നതെന്നും ചുംബനം അതില്‍ ഒരു മാര്‍ഗ്ഗം മാത്രമാണെന്നും ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ആന്‍ഡ്രോളജി ആന്‍ഡ്‌ സെക്ഷ്വല്‍ ഹെല്‍ത്ത്‌ സ്ഥാപകന്‍ ഡോ. ചിരാഗ്‌ ഭണ്ഡാരി എച്ച്‌ടി ലൈഫ്‌സ്റ്റൈലിന്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

ADVERTISEMENT

പ്രത്യേകിച്ചും പൊട്ടിയ വ്രണങ്ങള്‍ കൂടുതല്‍ രോഗപടര്‍ച്ചയുണ്ടാക്കുമെന്ന്‌ ഡോക്ടര്‍ ചൂണ്ടിക്കാട്ടി. പുറമേക്ക്‌ വൃണങ്ങള്‍ പ്രത്യക്ഷമല്ലാത്ത അവസ്ഥയിലും രോഗിയുടെ ഉമിനീരിലും ചര്‍മ്മത്തിലും വൈറസിന്റെ സാന്നിധ്യമുണ്ടാകാം. അതായത്‌ കോള്‍ഡ്‌ സോറുകള്‍ പൊട്ടിപ്പോയെങ്കിലും കുറച്ച്‌ നാളുകള്‍ കൂടി വൈറസ്‌ പകരാന്‍ സാധ്യതയുണ്ട്‌.

ചുംബനത്തിന്‌ പുറമേ രോഗിയുടെ ലിപ്‌ ബാം, പാത്രങ്ങള്‍, ടവലുകള്‍, റേസറുകള്‍ എന്നിവ ഉപയോഗിക്കുന്നതും വൈറസ്‌ പകരാന്‍ കാരണമാകാം. മുഖമോ ചുണ്ടുകളോ കോള്‍ഡ്‌ സോര്‍ വൃണങ്ങളോ തൊട്ട ശേഷം കൈകള്‍ നന്നായി സോപ്പിട്ട്‌ കഴുകുന്നത്‌ വൈറസ്‌ മറ്റുള്ളവരിലേക്കും രോഗിയുടെ തന്നെ മറ്റ്‌ ശരീരഭാഗങ്ങളിലേക്കും  പടരാതിരിക്കാന്‍ സഹായിക്കും. 

ADVERTISEMENT

നിരന്തരം ഇത്തരം കോള്‍ഡ്‌ സോറുകള്‍ വരുന്നവര്‍ ഡോക്ടറെ കണ്ട്‌ ആന്റിവൈറല്‍ മരുന്നുകള്‍ വാങ്ങേണ്ടതാണ്‌. ഇവ രോഗം പകരുന്നതിന്റെ കാഠിന്യവും ദൈര്‍ഘ്യവും കുറയ്‌ക്കുമെന്നും ഡോ. ചിരാഗ്‌ കൂട്ടിച്ചേര്‍ത്തു.

English Summary:

Stop Cold Sores in Their Tracks: Expert Tips for Prevention and Treatment. The Truth About Cold Sores, Kissing, and Staying Safe.