ഇതുപോലൊരു വീട് സ്വന്തമാക്കാൻ നിങ്ങൾ കൊതിക്കും!

ഓപ്പൺ രീതിയിലുള്ള അടുക്കളയും വലുപ്പമുള്ള വർക് ഏരിയയും, സ്റ്റോറും, നീളൻ വരാന്തയും, പോർച്ചുമെല്ലാമുള്ള വീടിന്റെ ഡിസൈൻ നിർവഹിച്ചത് ശ്രീകാന്ത് പങ്ങപ്പാടാണ്.

പഴയ വീടിരുന്ന സ്ഥലത്തുതന്നെ പുതിയ വീട് നിർമിക്കണമെന്നത് കോതമംഗലം മണിയാട്ടുകുടിയിൽ ഡോ. അമലിന്റെയും കുടുംബാംഗങ്ങളുടെയും ആഗ്രഹമായിരുന്നു.

അറ്റാച്ഡ് ബാത്റൂമുകളുള്ള മൂന്ന് കിടപ്പുമുറികളും, സ്വകാര്യതയുള്ളതും എന്നാൽ അത്യാവശ്യഘട്ടങ്ങളിൽ പ്രാർഥനയടക്കം ഹാളാക്കി മാറ്റാവുന്ന ലിവിങ്- ഡൈനിങ് ഏരിയയുമുള്ള വീടായിരുന്നു മനസ്സ് നിറയെ.

ഓപ്പൺ രീതിയിലുള്ള അടുക്കളയും വലുപ്പമുള്ള വർക് ഏരിയയും, സ്റ്റോറും, നീളൻ വരാന്തയും, പോർച്ചുമെല്ലാമുള്ള വീടിന്റെ ഡിസൈൻ നിർവഹിച്ചത് ശ്രീകാന്ത് പങ്ങപ്പാടാണ്.

12 മണിക്കൂറിലധികം പകൽ വെളിച്ചം നിറയുന്ന കോർട് യാർഡുമടക്കം  1900 ചതുരശ്രയടിയിലാണ് ഈ വീട് രൂപകൽപ്പന ചെയ്തത്. ഫ്ലാറ്റ് റൂഫ് വാർത്ത്, GI  ട്രസ് ഉപയോഗിച്ച് ഉയരം കൂട്ടി ഓടിട്ടിരിക്കുന്നതിനാൽ ട്രഡീഷണൽ, കന്റംപ്രറി, മോഡേൺ ആശയങ്ങളുടെ സങ്കലനമായി ഈ മീഡിയം ബജറ്റ് വീട് മാറുന്നു.

ഓപ്പൺ സ്‌കീമിൽ ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ് ഡിസൈൻ ചെയ്തിരിക്കുന്നതിനാൽ വീടിനുള്ളിൽ കാറ്റും വെളിച്ചവും നന്നായി നിറയുന്ന വലിയ ഹാളിന്റെ പ്രതീതിയും ലഭിക്കുന്നു.

പഴയ വീടിരുന്ന ചുറ്റുവട്ടത്തിലെ മരങ്ങളും കിണറുമെല്ലാം അതേപടി നിലനിർത്തിത്തന്നെയാണ് പുതിയ വീടും പണി തീർത്തിരിക്കുന്നത്.

ഉടമസ്ഥൻ

എം എം പൗലോസ്

മണിയാട്ടുകുടിയിൽ

നെല്ലിമറ്റം

ഡിസൈൻ

ശ്രീകാന്ത് പങ്ങപ്പാട്ട്

പിജി ഗ്രൂപ്പ് ഡിസൈൻസ്, കാഞ്ഞിരപ്പള്ളി 

Mob- 9447114080