വൃത്തിയാക്കാൻ എളുപ്പവും കാഴ്ചയിൽ എക്കാലത്തും ട്രെൻഡിയായതുമായ വീടായിരുന്നു വീട്ടുകാരുടെ ആവശ്യം. അമിതമായ ആഡംബരങ്ങളില്ലാത്ത കുലീനമായ ഇന്റീരിയർ ക്രമീകരണങ്ങൾക്കാണ് ഇവിടെ ശ്രമിച്ചിരിക്കുന്നത്.
∙ 25 സെന്റിൽ 2900 ചതുരശ്രയടിയിലാണ് വീട്.
∙ തേക്ക് നിറത്തിന്റെയും വെള്ള നിറത്തിലുള്ള പിയു ഫിനിഷിന്റെയും കോംബിനേഷനിലാണ് ഇന്റീരിയർ സജ്ജീകരിച്ചത്.
∙ ലിവിങ് റൂമിൽ നാച്വറൽ സ്റ്റോൺ കൊണ്ട് ക്ലാഡിങ് ചെയ്തു.
∙ വീട്ടുകാർ വിദേശത്തായതുകൊണ്ട് ഉപയോഗം കുറവായതിനാൽ പിയു ഫിനിഷുള്ള മൾട്ടിവുഡ് കൊണ്ടാണ് അടുക്കളയിലെ കാബിനറ്റും വാഡ്രോബുമെല്ലാം പണിതിരിക്കുന്നത്. ചിതൽ പിടിക്കില്ല എന്നതാണ് മൾട്ടിവുഡിന്റെ മെച്ചം.
∙ വാഡ്രോബുകൾക്ക് 10 അടിയാണ് ഉയരം. ഏഴ് അടി കഴിഞ്ഞ് ബാക്കി ‘ലോഫ്റ്റ്’ നൽകി. യാത്രാബാഗുകൾ, എപ്പോഴും ഉപയോഗിക്കാത്ത സാധനങ്ങൾ തുടങ്ങിയവ ഇവിടെ സൂക്ഷിക്കാം. മാത്രമല്ല, വാഡ്രോബിന് മുകളിൽ പൊടി അടിയുന്നത് തടയുകയും ചെയ്യാം.
∙ കിടപ്പുമുറികളിൽ വോൾപേപ്പർ ഒട്ടിച്ച് ഭംഗിയേകിയിട്ടുണ്ട്.
∙ വെനീർ ഒട്ടിച്ച മറൈൻ പ്ലൈ കൊണ്ടാണ് ഊണുമേശ പണിതത്.
∙ കട്ടിലും സൈഡ്ടേബിളും ലാമിനേറ്റഡ് എംഡിഎഫ് കൊണ്ടാണ് പണിതത്.
∙ ഫർണിച്ചർ എല്ലാം മുറികളുടെ അളവിനനുസരിച്ച് പ്രത്യേകം പണിയിച്ചു.
∙ ബാത്റൂമുകളിൽ ഡ്രൈ, വെറ്റ് ഏരിയ വേർതിരിക്കാൻ ഗ്ലാസ് പാർട്ടീഷൻ നൽകി.
∙ ജനലുകൾക്കും വാതിലുകൾക്കും തേക്കും പിൻകോഡയുമാണ് ഉപയോഗിച്ചത്.
∙ ഗ്രാനൈറ്റ് കൊണ്ടാണ് ഫ്ലോറിങ്.
∙ സീലിങ്ങിലും ബെഡ്റൂം പാനലിങ്ങിലും കൺസീൽഡ് ലൈറ്റിങ് നൽകി. എൽഇഡിയാണ് വീടു മുഴുവൻ ലൈറ്റിങ്ങിന് ഉപയോഗിച്ചത്.
∙ എല്ലാ മുറികളിലും ജിപ്സം ഫോൾസ് സീലിങ് ചെയ്തിട്ടുണ്ട്. മുഴുവനായി സീലിങ് നൽകാതെ ലൈറ്റിങ്ങിന്റെ ആവശ്യാർഥം ‘ഡ്രോപ് സീലിങ്’ ആണ് നൽകിയിട്ടുള്ളത്.
∙ സീബ്രാ ബ്ലൈൻഡ് ജനലുകൾക്ക് ആധുനിക ഛായ നൽകുന്നു.
Project Facts
Location: കല്ലേറ്റുംകര, തൃശൂർ
Area: 2900 Sqft
Interior By: വിജോ ലോറൻസ്
വുഡ്നെസ്റ്റ് ഇന്റീരിയേഴ്സ്
തൃശൂർ
woodnest4interiors@gmail.com
Owner: സുരേഷ് ബാബു
കൈതയിൽ ഹൗസ്