ഡോക്ടർ ദമ്പതികളായ അഞ്ചുവിനും വിഷ്ണുവിനും വേണ്ടി കോഴിക്കോടുള്ള ഈ വീട് നിർമിച്ചത് ക്യുബിക്സ് ബിൽഡേഴ്സിലെ നിഷാനും വിവേകുമാണ്. വീടിന്റെ ഇന്റീരിയർ ഡിസൈൻ നിർവഹിച്ചത് വി- ഡെക്കർ എന്ന സ്ഥാപനം നടത്തുന്ന ജിൻഷോ ജോസാണ്. കേരളത്തിന്റെ കാലാവസ്ഥയെ പരിഗണിക്കുന്ന ട്രോപ്പിക്കൽ- കൻറംപ്രറി ശൈലിയിലാണ് ഈ വീട് നിർമിച്ചത്. ചെന്നൈയിലാണ് ദമ്പതികൾ ഇരുവരും ജോലി ചെയ്യുന്നത്. അതിനാൽത്തന്നെ പരിപാലനം കുറച്ചു വേണ്ടിവരുന്ന മിനിമൽ ശൈലിയിലാണ് ഇന്റീരിയർ ഒരുക്കിയത്.
10 സെന്റ് പ്ലോട്ടിൽ 3400 ചതുരശ്രയടിയിലാണ് വീട്. ഡബിൾ ഹൈറ്റിലാണ് ലിവിങ് റൂം ക്രമീകരിച്ചത്. ഇതിലൂടെ ലിവിങിന് വിശാലത കൈവരുന്നു. ലിവിങിന്റെ തീമിനനുസരിച്ചുള്ള കസ്റ്റംമെയ്ഡ് ഫർണിച്ചറാണ് ഒരുക്കിയത്. ജൂട്ട് ഫാബ്രിക്കിലാണ് ഫർണിച്ചർ ഒരുക്കിയത്. ഫോർമൽ ലിവിങ്, ഡൈനിങ്, മുകൾ നിലയിലെ ഫാമിലി ലിവിങ് എന്നിവ ഒരേ കളർ തീമിലാണ് ഡിസൈൻ ചെയ്തത്.
ഇൻറീരിയറിലെ ഏറ്റവും ശ്രദ്ധേയമായ ഘടകം കിടപ്പുമുറികളാണ്. നാലു കിടപ്പുമുറികളാണ് വീട്ടിൽ. ഓരോ കിടപ്പുമുറിയും ഓരോ തീമിലാണ് ഒരുക്കിയത്. ബ്ലാക്&വൈറ്റ്, വൈറ്റ് & ബ്ലൂ, ഗോൾഡൻ, ക്രീം എന്നീ നിറങ്ങളിലാണ് കിടപ്പുമുറികൾ ഒരുക്കിയത്.
എല്ലാ കിടപ്പുമുറിയിലും അറ്റാച്ഡ് ബാത്റൂമും വാർഡ്രോബും നൽകി. കളർ തീമിനനുസരിച്ചുള്ള ഫോൾസ് സീലിങ്ങാണ് കിടപ്പുമുറികളിൽ ക്രമീകരിച്ചത്. ഇതിൽ തീംഡ് ലൈറ്റിങ് നൽകി. മാസ്റ്റർ ബെഡ്റൂമിന്റെ ഭിത്തികളിൽ ബ്രാസ് ക്ലാഡിങ് നൽകിയത് ശ്രദ്ധേയമാണ്. ഇമ്പോർട്ടഡ് ടൈലുകളാണ് ബാത്റൂമുകളെ അലങ്കരിക്കുന്നത്.
ഫ്ലോറിങിന് വിട്രിഫൈഡ് ടൈലുകളാണ് ഉപയോഗിച്ചത്. സിറ്റ്ഔട്ടിൽ മാത്രം ഗ്രാനൈറ്റ് ഉപയോഗിച്ചു. അകത്തളങ്ങളിലെ ചെറിയ ഇടത്തിനു പോലും ഉപയുക്തത നൽകി. ഗോവണിയുടെ അടിഭാഗം പൂജാമുറിയായി മാറ്റിയത് ഇതിനുദാഹരണമാണ്. ഇന്റീരിയറിൽ ഉടനീളം വുഡൻ എലമെൻറ്സ് കൊണ്ടുവന്നത് പ്രൗഢി വർധിപ്പിക്കുന്നു. ജനലുകൾക്കും വാതിലുകൾക്കും തടി കൊണ്ടുള്ള പാനലിങ് നൽകിയിട്ടുണ്ട്.
മിനിമൽ ശൈലിയിലാണ് അടുക്കള. മെമ്മറൈ ഷീറ്റ് കൊണ്ടാണ് അടുക്കള ഫർണിഷ് ചെയ്തിരിക്കുന്നത്.
മുകൾനിലയിൽ രണ്ടു കിടപ്പുമുറികളും ഒരു ഹോം തിയറ്ററും ഒരുക്കി. ഇതിനു പുറമെ ചെറിയൊരു സ്റ്റഡി സ്‌പേസും ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ജനാലകൾ വുഡൻ ബ്ലൈൻഡ് നൽകി ആകർഷകമാക്കി. മുകൾ നിലയിൽ ഒരു ബാൽക്കണിയും നൽകിയിട്ടുണ്ട്. മേൽക്കൂരയിലെ സ്ലോപ് റൂഫിൽ ക്ലേ ടൈലുകൾ പാകി.
പിറകിലുണ്ടായിരുന്ന സിറ്റ്ഔട്ടിനെ ഒരു ഓപൻ കോർട് യാർഡാക്കി മാറ്റി. വീട്ടിലെ ഏറ്റവും ശ്രദ്ധേയമായ ഇടം ഈ കോർട് യാർഡാണ്. ഒത്തുചേരലുകളുടെ ആഹ്ലാദം അലയടിക്കുന്ന ഇടം. ഇതിലൂടെ സമൃദ്ധമായി പ്രകാശം വീട്ടിലേക്ക് ഒഴുകിയെത്തുന്നു. ജി ഐ പൈപ്പിൽ ടഫൻഡ് ഗ്ലാസാണ് ഇവിടെ ഉപയോഗിച്ചത്. കോർട് യാർഡിന്റെ ഭിത്തികളിൽ ക്ലാഡിങ് ചെയ്തു ഭംഗിയാക്കി. മിനിമൽ ശൈലിയിൽ ഒരുക്കിയ ഈ വീട് വായനക്കാർക്ക് ഇഷ്ടപെടുമെന്നു തീർച്ച.
ചിത്രങ്ങൾ- അജീബ് കൊമാച്ചി
Project Facts
Area- 3400 SFT
Plot- 10 Cents
Place- Kozhikode
Owner- Dr. Vishu, Dr. Anju
Construction- Nishan, Vivek, Cubics Builders
Interior Design- Jinsho Jose, V Decor
jinshokjose2007@gmail.com
Mob- 8606445566
Completion year- 2014
Read more- Kerala House Plan Dream Home