Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

5 സെന്റ്, 25 ലക്ഷം രൂപയ്ക്ക് സൂപ്പർ വീട്!

25-lakh-home-calicut-view കൃത്യമായ പ്ലാനിങ്ങോടെ വീടുപണിയെ സമീപിച്ചാൽ ചെലവ് കൈപ്പിടിയിലൊതുങ്ങും. ഇതാ അതിനൊരു ഉദാഹരണം...

വീടുപണിയുന്നവർക്കും വീട് സ്വപ്നം കാണുന്നവർക്കും ഇരുട്ടടിയായി കഴിഞ്ഞ കുറച്ചുവർഷങ്ങൾ കൊണ്ട് നിർമാണച്ചെലവുകളിൽ വൻവർധനയാണ് ഉണ്ടായത്. എന്നിരുന്നാലും കൃത്യമായ പ്ലാനിങ്ങോടെ വീടുപണിയെ സമീപിച്ചാൽ ചെലവ് കൈപ്പിടിയിലൊതുങ്ങും. ഇതാ അതിനൊരു ഉദാഹരണം... വളരെ ചെറിയ പ്ലോട്ടിൽ പരിമിതമായ ബജറ്റിൽ നിന്നുകൊണ്ട് അത്യാവശ്യം മോശം പറയാൻ പാടില്ലാത്ത വീട് വേണം. ഇതായിരുന്നു ഗൃഹനാഥൻ മിഥുനിന്റെ ആവശ്യം. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൺസേൺ ആർക്കിടെക്ട്സിലെ ഡിസൈനർമാരാണ് മിഥുന് വേണ്ടി വീട് രൂപകൽപന ചെയ്തത്.

25-lakh-home-calicut

കോഴിക്കോട് ജില്ലയിലെ പെരിങ്ങളത്ത് അഞ്ച് സെന്റിൽ 1600 ചതുരശ്രയടിയിലാണ് സമകാലിക ശൈലിയിൽ ഒരുക്കിയ ഈ വീട് തലയുയർത്തി നിൽക്കുന്നത്. ഗ്രൂവ് ഡിസൈനിന്റെയും ടെക്സ്ച്ചർ പെയിന്റിന്റേയും ഭംഗിയാണ് ബോക്സ് ശൈലിയിൽ ഒരുക്കിയ എലിവേഷനിലെ സവിശേഷത. 

25-lakh-home-calicut-living

ഓപ്പൺ ശൈലിയിൽ അകത്തളങ്ങൾ ക്രമീകരിച്ചത് കൂടുതൽ വിശാലത പ്രദാനം ചെയ്യുന്നു. ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, മൂന്ന് അറ്റാച്ച്ഡ് ബെഡ്റൂം, കിച്ചൻ, വർക്ക്ഏരിയ, അപ്പര്‍ ലിവിങ് എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്നു. മുകൾനിലയിൽ അറ്റാച്ച്ഡ് ബാത്റൂമോടുകൂടിയ 2 കിടപ്പുമുറികളാണുള്ളത്. ബാൽക്കണിക്ക് പകരം ഓപ്പൺ ടെറസാണ് നൽകിയത്.  കൃത്രിമമായ ആഡംബരങ്ങളൊന്നും വീടിനുള്ളിൽ നൽകിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. 

25-lakh-home-calicut-dining

വിട്രിഫൈഡ് ടൈലുകളാണ് ഫ്ലോറിങ്ങിനു ഉപയോഗിച്ചത്. കോമൺ ഏരിയകളിലും കിടപ്പുമുറികളിലും എല്ലാംതന്നെ റെഡിമെയ്ഡ് ഫർണിച്ചറുകളാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. .

25-lakh-home-calicut-formal-living

ഫാമിലി ലിവിങ്ങിനോട് ചേർന്നാണ് മുകൾ നിലയെ ബന്ധിപ്പിക്കുന്ന സ്റ്റെയർകേസ്. ഗ്ലാസ്സും, വുഡും ചേർന്നാണ് ഹാൻഡ് റെയ്‌ൽ നിർമ്മിച്ചത്. മുകൾനിലയിൽ നിന്ന് സ്വീകരണമുറിയുടെ കാഴ്ച ലഭ്യമാകുംവിധം ഡബിൾഹൈറ്റിലാണ് ഈ ഭാഗം നിർമിച്ചത്.

25-lakh-home-calicut-upper

ലളിതവും ഉപയോഗക്ഷമവുമായ കിടപ്പുമുറികൾ. വാഡ്രോബ്, അറ്റാച്ഡ് ബാത്റൂം എന്നിവയും സജ്ജീകരിച്ചു.

25-lakh-home-calicut-bed

ചിലവ് കുറഞ്ഞ ഫൈബർ ബോർഡുകൾ കൊണ്ടുള്ളതാണ് കിച്ചൻ കാബിനറ്റുകൾ. ഇതിനു മുകളിൽ പെയിന്റ് ചെയ്യേണ്ട ആവശ്യമില്ല. കൂടാതെ ചിതൽ വരില്ല എന്നതുമാണ് പ്രധാന സവിശേഷത.

25-lakh-home-calicut-kitchen

ചുരുക്കത്തിൽ ഗുണമേന്മ കൈമോശം വരാതെ ചെലവുകുറഞ്ഞ നിർമാണവസ്തുക്കൾ ഉപയോഗിച്ച് ചുരുങ്ങിയ കാലം കൊണ്ട് നിർമാണം നടത്തിയതാണ് കുറഞ്ഞ ചെലവിൽ രണ്ടുനില വീട് സാധ്യമാക്കാൻ സഹായിച്ചത്.

ചെലവ് കുറച്ച ഘടകങ്ങൾ

  • പ്രാദേശികമായി ലഭ്യമായ നിർമാണവസ്തുക്കൾ ഉപയോഗിച്ചു.
  • ഫോൾസ് സീലിങ്, പാനലിങ് പോലുള്ള കൃത്രിമമായ ആഡംബരങ്ങൾ ഒഴിവാക്കി.
  • തടി കുറച്ചുപയോഗിച്ചു. എംഡിഎഫ്, ഫൈബർ ബോർഡുകൾ തുടങ്ങിയവ ഫർണിഷിങ്ങിന് ഉപയോഗിച്ചു.
  • ജനാലകൾ കോൺക്രീറ്റ് കട്ടിളകൾ കൊണ്ടുനിർമിച്ചു. അലുമിനിയം ഷട്ടറുകളും ഉൾപ്പെടുത്തി. 

ചിത്രങ്ങൾ- അഗിൻ കൊമാച്ചി

Project Facts

Location- Peringalam, Calicut

Area- 1600 SFT

Plot- 4.5 cents

Owner- Midhun

Architects- Mukhil M, Babith SR, Rajesh CM, Dijesh O

mail@concerncalicut.com

Ph- 0495 2767030

Mob- 9895427970

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ...