Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഴമയുടെ സൗന്ദര്യമുള്ള പുതിയ വീട്; കൂടെ കാവും പുഴയും വെള്ളച്ചാട്ടവും!

kerala-luxury-house-kutiadi-exterior എത്ര തിരക്കുകൾ കഴിഞ്ഞാലും വീട്ടിലേക്ക് എത്തിയാൽ ലഭിക്കുന്ന പൊസിറ്റീവ് എനർജിയാണ് വീടിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്

പരമ്പരാഗത ശൈലിയിലുളള പുതിയ വീട് വേണം, കണ്ടാൽ ഒറ്റയടിക്ക് 20 കൊല്ലം പിന്നിലേക്ക് സഞ്ചരിച്ച പോലെ തോന്നണം. സമീപമുള്ള കുറ്റ്യാടി പുഴയുടെയും, കാവിന്റെയും, വെള്ളച്ചാട്ടത്തിന്റെയും മനോഹാരിത നുകരാൻ സാധിക്കുന്ന അകത്തളങ്ങളുണ്ടാകണം, ഒറ്റനില തോന്നിപ്പിക്കുന്ന ഇരുനില വീട് ആയിരിക്കണം... ഇങ്ങനെ ആവശ്യങ്ങൾ നിരവധിയായിരുന്നു ഉടമസ്ഥന്‌. ഇതെല്ലാം സാധ്യമാക്കിയാണ് ഈ വീട് നിർമിച്ചിരിക്കുന്നത്.

kerala-luxury-house-kutiadi-gaseebo

കോഴിക്കോട് കുറ്റ്യാടി പുഴയുടെ തീരത്തെ നയനമനോഹരമായ പ്ലോട്ടിലാണ് പഴമയുടെ സൗന്ദര്യത്തെ ആവാഹിച്ച ഈ പുതിയ വീട് നിലകൊള്ളുന്നത്. 5000 ചതുരശ്രയടിയാണ് വിസ്തീർണം. പഴയ ഓടിട്ട തറവാടുവീടുകളെ അനുസ്മരിപ്പിക്കുന്ന പുറംകാഴ്ച. പക്ഷേ അകത്തളങ്ങളിൽ പ്രൗഢിയും ആഢ്യത്തവും സമ്മേളിക്കുന്നു. റസ്റ്റിക് തീമാണ് വീടിന്റെ ഡിസൈനിൽ പിന്തുടർന്നത്. മേൽക്കൂരയിൽ മേഞ്ഞ ഓടുകൾ പോലും പഴയ വീടുകൾ പൊളിച്ചിടത്തു നിന്നും ശേഖരിച്ചതാണ്.

kerala-luxury-house-kutiadi-lawn

പുഴയുടെയും കാവിന്റെയും കാഴ്ചകളിലേക്ക് മിഴിതുറക്കുന്ന മനോഹരമായ പൂമുഖം. ഇതിനും ഒരുപടി കൂടി കടന്നു പുഴയുടെ സൗന്ദര്യം ആസ്വദിക്കാനായി കപ്പൽ മാതൃകയിൽ ഒരു ഗസീബോയും നിർമിച്ചു. സിറ്റൗട്ടിൽ നിന്നും ഗസീബോയിലേക്ക് നീണ്ട ഇടനാഴിയാണ്. ഇതിനിരുവശങ്ങളും പച്ചപ്പും ചെടികളും ഹാജർ വച്ചിരിക്കുന്നു. 

luxury-kerala-house-passage

ധാരാളം ബന്ധുക്കളും അതിഥികളും എത്തുന്ന വീടായതിനാൽ അകത്തളങ്ങൾ വിശാലമായാണ് നിർമിച്ചത്. ഒത്തുചേരലിന്റെ ഊഷ്മളത നിറയുന്ന അകത്തളങ്ങൾ. കാറ്റും വെളിച്ചവും സമൃദ്ധമായി ലഭിക്കുന്നതിനാൽ അകത്തളങ്ങളിൽ എപ്പോഴും എസിയുടെ പ്രതീതിയാണ്.

kerala-luxury-house-passage

റസ്റ്റിക് ഫിനിഷുള്ള ടൈലുകളാണ് നിലത്തു വിരിച്ചത്. ഫർണിച്ചറുകൾ ഭൂരിഭാഗവും ഇന്റീരിയർ തീം അനുസരിച്ച് നിർമിച്ചെടുത്തവയാണ്. തടി കൊണ്ട് തന്നെയാണ് ഫർണിച്ചറുകൾ ഭൂരിഭാഗവും നിർമിച്ചത്. സ്വീകരണമുറിയിലെ ടീപോയ് ഇന്തോനേഷ്യയിൽ നിന്നും വാങ്ങിയതാണ്.

kerala-luxury-house-kutiadi-living

ഓരോ ഇടങ്ങളെയും വേർതിരിക്കുന്നതിനു കളർ ടോൺ ഉപയോഗിച്ചിട്ടുണ്ട്. ഫാമിലി ലിവിങ് സ്‌പേസിന്റെ ഭിത്തിയിൽ ഗ്രേ നിറത്തിൽ എക്സ്പോസ്ഡ് ക്ലാഡിങ് വോൾ കാണാം. ഇടനാഴിയിൽ ഭിത്തികൾക്ക് റെഡ് തീം നൽകി.

kerala-luxury-house-kutiadi-hall

ഇരുവശത്തുനിന്നും കയറാവുന്ന ഗോവണിയാണ് ഇന്റീരിയറിലെ ഹൈലൈറ്റ്. കോൺക്രീറ്റ് സ്‌റ്റെയറിനു മേലെ തടി പൊതിഞ്ഞതോടെ സംഭവം ഹെവി ലുക്കായി മാറി. പഴമ ലഭിക്കാനായി പഴയ തടികളും ഗ്ലാസുമാണ് കൈവരികളിൽ നൽകിയത്.

kerala-luxury-house-kutiadi-stair

പന്ത്രണ്ട് പേർക്ക് ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. സമീപമുള്ള രണ്ടു ജാലകങ്ങളിലൂടെ പുഴയുടെ കാഴ്ചകളും കാറ്റും അകത്തേക്ക് വിരുന്നെത്തുന്നു. ഈ വശത്തെ ഭിത്തിയിൽ റസ്റ്റിക് ഫിനിഷുള്ള നാച്വറൽ സ്‌റ്റോൺ ക്ലാഡിങ് വിരിച്ചു ഓൾഡ് ലുക്ക് ഒന്നുകൂടി ഉറപ്പിച്ചിട്ടുണ്ട്.

kerala-luxury-house-kutiadi-dining

റസ്റ്റിക് ഫിനിഷും മോഡേൺ സൗകര്യങ്ങളുമുള്ള അടുക്കള. പഴയ തടിയാണ് കബോർഡുകൾക്ക് ഉപയോഗിച്ചത്. പാതകത്തിൽ റസ്റ്റിക് നിറമുള്ള ഗ്രാനൈറ്റ് പൊതിഞ്ഞു.

kerala-luxury-house-kutiadi-kitchen

പുഴയുടെ കാഴ്ചകളിലേക്ക് മിഴിതുറക്കുന്ന നാലുകിടപ്പുമുറികളാണ് വീട്ടിൽ ഒരുക്കിയിരിക്കുന്നത്. തടിയുടെ പ്രൗഢി മച്ചിൽ വീണ്ടും കാണാം. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, സ്റ്റഡി സ്‌പേസ് എന്നിവയും ക്രമീകരിച്ചു.

kerala-luxury-house-kutiadi-bedroom

നാലു മക്കളാണ് ഗൃഹനാഥന്. രണ്ടു കൊച്ചു കുട്ടികൾക്കായി കിഡ്സ് റൂം ആകർഷകമായി അണിയിച്ചൊരുക്കി.

kerala-luxury-house-kutiadi-bed

വിശാലമായ മുറ്റം മനോഹരമായി ലാൻഡ്സ്കേപ് ചെയ്തിട്ടുണ്ട്. ചെടികളും ഫലവൃക്ഷങ്ങളും വീടിനു അകമ്പടി സേവിക്കുന്നു. പഴമയുടെ ഭംഗിയും പുതുമയുടെ സൗകര്യങ്ങളുമാണ് ഈ വീടിനെ അടയാളപ്പെടുത്തുന്നത്. എത്ര തിരക്കുകൾ കഴിഞ്ഞാലും വീട്ടിലേക്ക് എത്തിയാൽ ലഭിക്കുന്ന പൊസിറ്റീവ് എനർജിയാണ് വീടിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് എന്ന് പറയുന്നു ഗൃഹനാഥനും കുടുംബവും. 

kerala-luxury-house-kuttiadi-landscape

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Kutyadi, Calicut

Area- 5000 SFT

Owner- Najeeb

Design& Consultation- Muhammed Rafeeq

Nimfra Architects, Vadakara

Mob- 9539989898

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ...