വയനാട് ജില്ലയിലെ മാനന്തവാടിയിൽ ഒൻപത് സെന്റിൽ 2500 ചതുരശ്രയടിയിലാണ് ഈ വീട് നിർമിച്ചത്. സമകാലിക ശൈലിയിലുള്ള എലിവേഷൻ. വൈറ്റ്+ മെറൂൺ തീമിലാണ് പുറംഭിത്തികൾ. എലിവേഷനിൽ ഗ്രൂവുകൾ നൽകി ക്ലാഡിങ് ഫീൽ നൽകിയിട്ടുണ്ട്.
ചെറിയ കാർപോർച്ചും സിറ്റ് ഔട്ടും കടന്നാണ് അകത്തേക്ക് കയറുന്നത്. ഇന്റീരിയറിൽ കൂടുതലും ന്യൂട്രൽ നിറങ്ങളാണ് നൽകിയത്. L ഷേപ്പ്ഡ് സീറ്ററാണ് ലിവിങ് അലങ്കരിക്കുന്നത്. സ്വീകരണമുറിയിൽ വോൾപേപ്പറുകളും കാണാം. ഫർണിച്ചറുകൾ ഇന്റീരിയർ തീം അനുസരിച്ച് തേക്കിൻതടിയിൽ നിർമിച്ചെടുത്തവയാണ്. സിഎൻസി ഡിസൈൻ കട്ടിങ്ങുകൾ ഇന്റീരിയറിനു മാറ്റ് കൂട്ടുന്നു. ഊണുമുറിയുടെ വശത്തായി ചെറിയൊരു ഫാമിലി ലിവിങ് സ്‌പേസും നൽകിയിട്ടുണ്ട്.
ഐവറി മാറ്റ് ഫിനിഷുള്ള ടൈലുകളാണ് ഫ്ലോറിങ്ങിനായി ഉപയോഗിച്ചത്. ഗോവണിയിൽ മാറ്റ് ഫിനിഷ്ഡ് ടൈലുകൾ പാകി. തടിയും ടഫൻഡ് ഗ്ലാസും കൊണ്ടാണ് കൈവരികൾ. ഗോവണി കയറിച്ചെല്ലുമ്പോൾ ഒരു ലിവിങ് ഏരിയ നൽകി. ഇവിടെ ടിവി യൂണിറ്റ് ക്രമീകരിച്ചു.
ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ഇതിനുസമീപം ഭിത്തിയിൽ ക്യൂരിയോ ഷെൽഫ് നൽകി.വാഷ് ഏരിയയുടെ ഭിത്തി നാച്വറൽ സ്റ്റോൺ ക്ലാഡിങ് പാകി വേർതിരിച്ചു.
ലീക്കോ ബോർഡുകൾ കൊണ്ടാണ് കിച്ചൻ ഫർണിഷ് ചെയ്തത്. ഗ്രാനൈറ്റാണ് കൗണ്ടറുകൾക്ക് നൽകിയത്. ചെറിയൊരു ബ്രേക്ഫാസ്റ്റ് കൗണ്ടറും അടുക്കളയിൽ സജ്ജീകരിച്ചു.
അഞ്ചുകിടപ്പുമുറികളാണ് വീട്ടിൽ ഒരുക്കിയത്. എല്ലാ കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം സൗകര്യം ഒരുക്കി. ബ്ലൈൻഡ് കർട്ടനുകൾ ഇന്റീരിയറിനു മാറ്റുകൂട്ടുന്നു.
ജിപ്സം ഫോൾസ് സീലിങ്ങും എൽഇഡി ലൈറ്റിങ്ങും അകത്തളങ്ങളിൽ പ്രകാശം നിറയ്ക്കുന്നു. സ്ട്രക്ച്ചറും ഇന്റീരിയറും ഫർണിച്ചറും കുഴൽക്കിണറും ലാൻഡ്സ്കേപ്പിങ്ങും കൂടെ 50 ലക്ഷം രൂപയാണ് ചെലവായത്.
Project Facts
Location - Mananthavady, Wayanad
Plot - 9 cent
Area -2500sq ft
Owner -Abootty Ponnambath
Plan and supervision - Biju
Scale 'n' Pencil, Thrissur and Meenangadi
Mob - 9747344488
Completion year 2017