വയനാട് വൈത്തിരിയിൽ വെറും അഞ്ചു സെന്റിലാണ് ഈ വീട് തലയുയർത്തി നിൽക്കുന്നത്. കോഴിക്കോടുകാരനായ സതീഷിനും കുടുംബത്തിനും നാട്ടിലെത്തുമ്പോൾ വാരാന്ത്യങ്ങൾ ചെലവഴിക്കാനുള്ള വീക്ക് എൻഡ് ഹോം ആയിട്ടാണ് ഈ വീട് നിർമിച്ചത്. രണ്ടു കിടപ്പുമുറികൾ മാത്രമേ ഇവിടെയുള്ളൂ.1000 ചതുരശ്രയടിയാണ് വിസ്തീർണം.
പടിഞ്ഞാറു നിന്ന് കിഴക്കോട്ട് ചരിവുള്ള ഭൂമിയാണ് ഇവിടെ. വാസ്തുപ്രകാരം നിർമാണത്തിന് അനുയോജ്യമായ ഭൂമി. ദിക്കുകളുടെ ഈ സാധ്യത ഉപയോഗപ്പെടുത്തിയാണ് രണ്ടു തട്ടുകളായി വീട് പണിതത്. കരിങ്കല്ല് കൊണ്ടാണ് അടിത്തറ കെട്ടിയത്. ഉയരവ്യത്യാസമുള്ള പ്ലോട്ടിൽ സ്ട്രക്ച്ചറിന് ശക്തി നൽകുന്നതിനായി പ്ലിന്ത് ബീമുകൾ ഇരു ലെവലുകളിലുമായി നൽകി. പുറംഭിത്തികളിൽ ടെക്സ്ചർ പെയിന്റ് നൽകി. പ്രകൃതിരമണീയമായ സ്ഥലത്തിന്റെ കാഴ്ചകൾ പരമാവധി ലഭിക്കുന്നതിന് മുന്നിലും പിന്നിലും സിറ്റ്ഔട്ട് സ്‌പേസുകൾ നൽകിയിട്ടുണ്ട്.
പരിപാലനം പരിഗണിച്ചു മിനിമൽ ശൈലിയിലാണ് ഇന്റീരിയർ ഒരുക്കിയത്. ഓരോ ഇടങ്ങളെയും വേർതിരിച്ച് സ്ഥലഉപയുക്തത നൽകിയിട്ടുണ്ട്. പ്ലൈവുഡ്+ ഓട്ടോമോട്ടീവ് പെയിന്റ് ചെയ്താണ് ഫർണിച്ചറുകൾ നിർമിച്ചത്. വിട്രിഫൈഡ് ടൈലുകളാണ് ഫ്ളോറിങ്ങിനു നൽകിയത്.
നാലുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ.
ഒരു കിടപ്പുമുറി ഗ്രീൻ തീമിലും മറ്റേത് യെലോ തീമിലുമാണ് ഒരുക്കിയത്. ഹെഡ്ബോർഡിലെ ചുവരും കർട്ടനുകളും എല്ലാം ഈ കളർ സ്‌കീം പിന്തുടരുന്നു.
ഡൈനിങ് കം കിച്ചൻ സ്‌പേസാണ് ഒരുക്കിയത്. ബ്രേക്ഫാസ്റ്റ് കൗണ്ടറിന്റെ ഡിസൈൻ ശ്രദ്ധേയമാണ്. നാലു പേർക്കിരുന്നോ നിന്നോ ഭക്ഷണം കഴിക്കാൻ പാകത്തിലുള്ള കൗണ്ടറാണ് ഇവിടെ നൽകിയത്. സ്ട്രക്ച്ചറും ഇന്റീരിയറുമടക്കം 25 ലക്ഷം രൂപയാണ് ഈ വീടിനു ചെലവായത്.
ചിത്രങ്ങൾ- അജീബ് കൊമാച്ചി
Project Facts
Location- Vythiri, Wayanad
Plot- 5 cent
Area- 1000 SFT
Owner- Satheesh Kumar
Designer- Vineesh Vidhyadharan
Vineesh & Associates
Completion year- 2017
Budget- 25 Lakhs
നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ...