Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടുസെന്റിൽ മനോഹരമായ വീട്! പ്ലാൻ

two cent house in kottayam small plot home തിരുനക്കര ക്ഷേത്രത്തിന്റെ തെക്കേനടയിൽനിന്നു താഴേക്കിറങ്ങി ചെല്ലുമ്പോൾത്തന്നെ വീടു കാണാം. ആരും ഒന്നു നോക്കിപ്പോകുന്ന വെള്ള നിറത്തിൽ മനോഹരമായ ഇരുനിലവീട്.

രണ്ടു സെന്റ് സ്ഥലം മതിയോ നല്ല ഒരു വീടു വയ്‌ക്കാൻ എന്നു പൊതുവേ നമ്മുടെ മനസ്സിൽ ഉയരുന്ന ചോദ്യമാണ്. രണ്ടു സെന്റ് സ്ഥലം പോലും വേണ്ട വീടു വയ്‌ക്കാൻ എന്നു ബാലാമണിടീച്ചർ എന്നെല്ലാവരും സ്‌നേഹത്തോടെ വിളിക്കുന്ന ബാലാമണി പി.വി. തിരുനക്കരയപ്പന്റെ അരികിൽ വസിക്കുന്നതു സുകൃതമായി കാണുന്ന ബാലാമണി ടീച്ചറുടെ ആഗ്രഹമായിരുന്നു പുതിയൊരു വീട്. ഏക മകൾ ആര്യ ഭർത്താവ്് അനിൽ രാജിനൊപ്പം ബഹ്‌റൈനിലാണ്. ഇവർക്കു രണ്ടു കുട്ടികളാണ് അവന്തിക, അക്ഷജ്. ഗിരിദീപം സ്‌കൂളിൽ നിന്ന്് വോളന്ററി റിട്ടയർമെന്റ് എടുത്തയാളാണു ടീച്ചർ. അതുകൊണ്ടു തന്നെ വലിയ വീട് എന്ന സ്വപ്‌നം ടീച്ചർക്കില്ലായിരുന്നു. എന്നാൽ കുട്ടികൾ വീട്ടിൽ എത്തുമ്പോൾ അവർക്കുവേണ്ട എല്ലാ സൗകര്യവും ഉണ്ടാകണം. 

തിരുനക്കര ക്ഷേത്രത്തിന്റെ തെക്കേനടയിൽനിന്നു താഴേക്കിറങ്ങി ചെല്ലുമ്പോൾത്തന്നെ വീടു കാണാം. ആരും ഒന്നു നോക്കിപ്പോകുന്ന വെള്ള നിറത്തിൽ മനോഹരമായ ഇരുനിലവീട്. പാവിങ് ടൈലുകൾ പാകിയ വീടിന്റെ മുറ്റത്ത്് ഒരു കാർ പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. 

ലിവിങ് റൂം 

ഒന്നാം നിലയിൽ സിറ്റൗട്ടും ലിവിങ് റൂം, കിച്ചൻ. കോമൺ ബാത് റൂം, ഒരു ബെഡ്റൂം എന്നിവയും വരുന്നു. മൂന്നു സ്‌റ്റെപ്പുകൾ കയറി വേണം മുറ്റത്തുനിന്നു സിറ്റൗട്ടിൽ എത്താൻ. ഗ്രേ കളറിലെ ഗ്രാനൈറ്റാണ് സിറ്റൗട്ടിൽ ഉപയോഗിച്ചിരിക്കുന്നത്. അവിടെനിന്നു നേരെ മനോഹരമായ ലിവിങ് റൂമിലേക്ക്. ഐവറി കളറിലെ വിട്രിഫൈഡ് ടൈലുകളാണ് ഫ്‌ളോറിൽ. ഭിത്തിയിൽ തടി കൊണ്ടുള്ള കബോർഡ് നിർമിച്ച് അതിനുള്ളിലാണ് പൂജാമുറിക്കു പകരമായി നിലവിളക്കു കത്തിക്കാൻ പൂജാ സ്ഥലം ഒരുക്കിയിരിക്കുന്നത്. 

two-cent-home-living

എൽ ഷെയ്‌പ്പുള്ള സ്വീകരണമുറി. വലതുവശത്തായിട്ടാണ് ഡൈനിങ് ഏരിയയും. ആറു ചെയറുകളുള്ള ഡൈനിങ് ടേബിൾ ഇടാൻ സൗകര്യമുള്ള ഡൈനിങ് ഏരിയയാണ്. അവിടെനിന്നു കിച്ചനിലേക്കുള്ള ഗ്ലാസ് ഡിസൈൻ ഡോർ. ചെറുതെങ്കിലും ഫർണിഷ് ചെയ്‌ത മനോഹരമായ കിച്ചൻ. കബോർഡുകൾ ഉള്ളത് കൂടുതൽ സൗകര്യമാകുന്നു. 

ഡൈനിങ് ഏരിയയുടെ ഇടതുവശത്തുനിന്നാണ് കോമൺ ബാത്റൂമിലേക്കു പോകുന്നത്. പിവിസിയുടെ ഡിസൈൻ ഡോറാണ് ബാത്റൂമിൽ ഉപയോഗിച്ചിരിക്കുന്നത്. ഡൈനിങ് ഏരിയയിൽ വാഷ് ബെയ്സനുമുണ്ട്. അതിനോടു ചേർന്ന് പുറത്തേക്ക് തടികൊണ്ടു നിർമിച്ച ഒരു സിംഗിൾ ഡോറുണ്ട്. 

ഷെറാബോർഡ് സ്റ്റെയർ 

two-cent-home-hall

ഡൈനിങ് ഏരിയുടെ സമീപത്തു നിന്നു മുകളിലത്തെ നിലയിലേക്കു പോകാൻ പതിനേഴു സ്‌റ്റെപ്പുകൾ ഉള്ള സ്‌റ്റെയർ കേസുണ്ട്. ഷേറാബോർഡുകൊണ്ടു നിർമിച്ചിരിക്കുന്ന സ്‌റ്റെയർകേസാണ്. അലൂമിനിയത്തിന്റെ കൈവരിയാണ് സ്‌റ്റെയർകേസിൽ നൽകിയിരിക്കുന്നത്. സ്‌റ്റെപ്പുകൾക്ക് അലങ്കാരമായി ലക്കി ബാംപൂ ചെടി വച്ചിരിക്കുന്നു.

two-cent-home-kitchen

സ്‌റ്റെയർകേസ് വരുന്ന ഭിത്തിയിൽ വിൻഡോ നൽകിയിരിക്കുന്നത് ലിവിങ് റൂമിലേക്കു സൂര്യപ്രകാശവും കാറ്റും യഥേഷ്ടം കടക്കുന്നതിനു സൗകര്യമാകുന്നു. അതാണ് ഈ വീടിന്റെ പ്രത്യേകതയും. ലൈറ്റ് ഇടാതെ തന്നെ വീടിനുള്ളിൽ നല്ല വെളിച്ചം ലഭിക്കുന്നു. 

മുകൾ നില 

സ്‌റ്റെയർ കയറി വിശാലമായ ഏരിയയിലേക്കാണ് എത്തുന്നത്. അവിടെ ചൂരലിൽ തീർത്ത ചെയറുകൾ ഇട്ടിരിക്കുന്നു. അവിടെനിന്നു രണ്ടു ബെഡ്‌റൂമുകളിലേക്കും പോകാം. ബാത്റൂം അറ്റാച്ച്ഡാണ് ഒരു ബെഡ്റൂം. ബാത്റൂമുകളിൽ ക്ലാഡിങ് ടൈലുകൾ ആവശ്യാനുസരണം ഉപയോഗിച്ചിരിക്കുന്നു. അടുത്ത ബെഡ്റൂമിന് മനോഹരമായ ബാൽക്കണിയുണ്ട്. അവിടെ നിന്നാൽ നല്ല കാറ്റു ലഭിക്കും.

two-cent-home-bedroom

വെളിച്ചവും കാറ്റും നന്നായി ലഭിക്കുന്ന മുറികളാണ്. നീളമുള്ള ബാൽക്കണിയാണ്. സ്‌റ്റെയർ കയറിയാൽ എത്തുന്നത് വിശാലമായ ടെറസിലേക്കാണ്. അവിടെയും ഒരു ബാത് റൂം ഉണ്ട്. വേണെങ്കിൽ ഒരു നില കൂടി പണിയാനുള്ള സൗകര്യം ഉണ്ട്. അതിനനുസരിച്ചാണ് വീടു പണി പൂർത്തീകരിച്ചിക്കുന്നത്. 

owner ബാലാമണി ടീച്ചർ

മുനിസിപ്പാലിറ്റി ആർക്കിടെക്ടായ ജയ്‌മോളാണ് വീടിെൻറ പ്ലാൻ വരച്ചിരിക്കുന്നത്.സുരേഷ്‌കുമാർ എന്ന കോൺട്രാക്ടറെയാണ് ടീച്ചർ വീടുപണി ഏൽപിച്ചത്. പതിനേഴു ലക്ഷം രൂപയാണ് ആകെ ചെലവായ തുക.

ചെലവു കുറയ്‌ക്കാം 

ഷെറാബോർഡിന്റെ സ്റ്റെയർ ഉപയോഗിച്ചത് ചെലവു കുറയ്‌ക്കാൻ വളരെ സഹായകമായി. ജനലുകളുടെ കട്ടിളകളും പാളികളും അലൂമിനിയത്തിന്റേതാണ്. ബെഡ്റൂമുകളിലെ ഡോറുകൾ പിവിസി നിർമിതമാണ്. ഇതെല്ലാം വീടിന്റെ ചെലവു കുറയ്‌ക്കാൻ സഹായിച്ചു. 

‌ചിത്രങ്ങൾ

ആനന്ദ് കെ.എസ്.

Read more on - Small plot Budget Houses Kerala