കൃത്യമായ ആകൃതിയില്ലാത്ത വെറും നാലു സെന്റ് പ്ലോട്ട്. അതിലും മുന്നിൽ ആറു മീറ്റർ കിണർ. വെല്ലുവിളികൾ ഏറെയുണ്ടായിരുന്നു ഒരു വീട് ഉടമസ്ഥന് ഇവിടെ സ്വപ്നം കാണാൻ.എന്നാൽ കൃത്യമായ ഡിസൈനിങ്ങിലൂടെ പ്ലോട്ടിന്റെ പരിമിതികൾ മറികടന്നു 1430 ചതുരശ്രയടിയുള്ള ഇരുനില വീട് ഇവിടെ ഉയർന്നു. മലപ്പുറം പരപ്പനങ്ങാടിയിലാണ് ഈ വീട്. സ്ട്രക്ച്ചറിന് 24 ലക്ഷവും ഇന്റീരിയറിന് മൂന്നു ലക്ഷവുമാണ് ചെലവായത്.
കന്റെംപ്രറി ശൈലിയിലുള്ള വീടിന്റെ പുറംകാഴ്ചയ്ക്ക് ഫ്ലാറ്റ് സ്ലോപ് റൂഫുകൾ അഴക് പകരുന്നു. പുറംഭിത്തികളിൽ ക്ലാഡിങ് ടൈലുകളും നൽകിയിട്ടുണ്ട്. പ്രത്യേകമായി കാർ പോർച്ച് നൽകിയില്ല. രണ്ടു കാറുകൾ മുറ്റത്തു പാർക്ക് ചെയ്യാൻ കഴിയും.
ക്രോസ് വെന്റിലേഷൻ നൽകിയ അകത്തളങ്ങളിൽ ചൂട് താരതമ്യേന കുറവാണ്. ഐവറി ഷേഡുള്ള മാർബോണൈറ്റ് ടൈലുകളാണ് ഫ്ളോറിങ്ങിന് ഉപയോഗിച്ചത്. പ്ലൈ+ മൈക്ക ഫിനിഷിലുള്ള ഫർണിച്ചറുകൾ ഇന്റീരിയർ തീം അനുസരിച്ച് ഡിസൈൻ ചെയ്തവയാണ്.
ലളിതമായ ലിവിങ്. ഇതിനു മറുവശത്തായി വെനീർ ഫിനിഷിൽ ടിവി യൂണിറ്റ് നൽകി. ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഗ്ലാസ് ടോപ് നൽകിയ ഊണുമേശ.
ജിപ്സം+ വെനീർ+ പ്ലൈ ഫിനിഷിലാണ് ഫോൾസ് സീലിങ്ങും പാനലിങ്ങുമെല്ലാം. ഗോവണി കയറിച്ചെല്ലുമ്പോൾ ഒരു സിറ്റിങ് സ്‌പേസും നൽകിയിട്ടുണ്ട്. സ്‌റ്റെയിൻലെസ്സ് സ്‌റ്റീൽ കൊണ്ടാണ് ഗോവണിയുടെ കൈവരികൾ. ഗോവണിയുടെ താഴെയായി വാഷ് ഏരിയ ക്രമീകരിച്ചു.
മൂന്ന് കിടപ്പുമുറികളാണ് വീട്ടിൽ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ ഇവിടെ നൽകി. കിടപ്പുമുറിയുടെ ഹെഡ്ബോർഡ് ഭിത്തികളിൽ ഹൈലൈറ്റർ നിറങ്ങളും വോൾപേപ്പറും ഹാജർ വച്ചിട്ടുണ്ട്. കട്ടിലിന്റെ താഴെ സ്‌റ്റോറേജ് സ്‌പേസിനും ഇടംകണ്ടെത്തിയിട്ടുണ്ട്. ബ്ലൈൻഡ് കർട്ടനുകൾ കിടപ്പുമുറിയുടെ ഭംഗി വർധിപ്പിക്കുന്നു.
ഫങ്ഷണൽ അടുക്കള. ഗ്രാനൈറ്റാണ് കൗണ്ടറുകൾക്ക് നൽകിയത്. താരതമ്യേന ചെറിയ അടുക്കളയായതിനാൽ സ്‌റ്റോറേജിനായി ധാരാളം കബോർഡുകൾ ഇവിടെ നൽകിയിരിക്കുന്നു. ചെറിയൊരു ബ്രേക്ഫാസ്റ്റ് കൗണ്ടറും നൽകി.
മുകളിലെ ഓപ്പൺ ബാൽക്കണി ടെറസ് ഗാർഡനാക്കി മാറ്റി. ബാൽക്കണിയിൽ സിഎൻസി കട്ടിങ് ഡിസൈനുകൾ നൽകി സ്‌കൈലൈറ്റുകൾക്ക് പകരം ഉപയോഗിച്ചിരിക്കുന്നു. ഇതിൽ കൺസീൽഡ് എൽഇഡി ലൈറ്റുകളുമുണ്ട്. ഇതിന്റെ രാത്രിക്കാഴ്ച രസകരമാണ്.
ചിത്രങ്ങൾ- അഖിൻ കൊമാച്ചി
ചെലവ് കുറച്ച ഘടകങ്ങൾ
- ചതുരശ്രയടി കുറച്ച് പരമാവധി സ്ഥലഉപയുക്തത നൽകി
- വെട്ടുകല്ലാണ് സ്ട്രക്ച്ചർ കെട്ടാൻ ഉപയോഗിച്ചത്
- തടി വളരെ കുറച്ചുമാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. പ്ലൈ+ വെനീർ ഫർണിഷിങ്ങിന് ഉപയോഗിച്ചു
- ഫോൾസ് സീലിങ് കുറച്ചിടങ്ങളിൽ മാത്രമായി ഒതുക്കി. നേരിട്ട് ലൈറ്റ് പോയിന്റുകൾ നൽകി.
- കോൺക്രീറ്റ് ബോർഡുകളാണ് ചുറ്റുമതിൽ കെട്ടാൻ ഉപയോഗിച്ചത്
Project Facts
Location- Parappanangadi, Malappuram
Area- 1430 SFT
Plot- 4 cent
Owner- Abdu Samad
Construction, Design- Muhammed Muhsin
Associate Engineers, Vengara
Mob- 8086456457
Completion year- Dec 2017
നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.