Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിതത്വമാണ് സന്തോഷം!

villa-project-calicut അമിത ആർഭാടമില്ലാതെ ആവശ്യങ്ങൾക്കും പരിപാലനത്തിനും പ്രാധാന്യം നൽകി ഒരുക്കിയെടുത്തതാണ് ഈ വില്ലയെ ശ്രദ്ധേയമാക്കുന്നത്.

കോഴിക്കോട് രാമനാട്ടുകരയിലുള്ള വില്ല പ്രൊജക്ടാണിത്. 2700 ചതുരശ്രയടിയുള്ള മീഡിയം ലക്ഷ്വറി വില്ലയാണിത്. പ്രവാസി ദമ്പതികളായതിനാൽ പരിപാലനം കൂടി കണക്കിലെടുത്ത് മിതമായാണ് ഇന്റീരിയർ ചെയ്തത്. കാർ പോർച്ചും ചെറിയ സിറ്റ്ഔട്ടും കടന്നാണ് അകത്തേക്ക് കയറുന്നത്. മുറ്റം കുറച്ചിട ഇന്റർലോക്ക് ചെയ്തു. ബാക്കിയിടങ്ങളിൽ പുൽത്തകിടിയും നൽകി. 

താരതമ്യേന ചെറിയ സ്ഥലത്തും ശ്വാസം മുട്ടാത്ത വിധമാണ് അകത്തള ക്രമീകരണങ്ങൾ. ഡബിൾ ഹൈറ്റിലാണ് സ്വീകരണമുറി. ഇത് കൂടുതൽ വിശാലത നൽകുന്നു. മുകൾനിലയിൽ നിന്നും ലിവിങ്ങിലേക്ക് കാഴ്ചയും ലഭിക്കും. സീലിങ്ങിൽ നിന്നും പല തട്ടുകളായി തൂക്കിയിട്ടിരിക്കുന്ന ഷാൻലിയറുകളാണ് മറ്റൊരാകർഷണം.

living-dining

അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കിയ വിശാലമായ 3 കിടപ്പുമുറികൾ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ നൽകിയിരിക്കുന്നു. ഹെഡ്ബോർഡിൽ സിഎൻസി ഡിസൈനുകൾ നൽകിയിരിക്കുന്നു. ഇത് സീലിങ്ങിലും തുടരുന്നുണ്ട്. വീടിനു സമീപം പച്ചപ്പും കുന്നും ഒക്കെ നിറയുന്ന പ്രകൃതിയാണ്. ഇതിലേക്ക് കാഴ്ച ലഭിക്കും വിധം മുകൾനിലയിൽ ജനാലകൾ നൽകിയിരിക്കുന്നു.

villa-project-upperbed

L ഷേപ്പിലാണ് ഗോവണി. തേക്കിൻ തടിയും ഗ്ലാസുമാണ് കൈവരികൾക്ക് മാറ്റേകുന്നത്. ഗോവണിയുടെ വശത്തെ ഭിത്തിയിൽ നിഷുകൾ നൽകി ക്യൂരിയോ ഷെൽഫ് ആക്കി മാറ്റി. വാം ടോൺ തീമിനൊപ്പം അകത്തളങ്ങളിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ ഈ ക്യൂരിയോസിന് സാധിക്കുന്നുണ്ട്.

curio-wall

ആറു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഗ്ലാസ് ടോപ് നൽകിയ ഊണുമേശ. ആന്റിക് മൂല്യമുള്ള വസ്തുക്കളും ഇവിടെ ഉപയോഗിച്ചിട്ടുണ്ട്. ഉദാഹരണത്തിന് പിച്ചള കൊണ്ടാണ് വാഷ് ബേസിൻ നിർമിച്ചത്. ഊണുമുറി കുട്ടികളുടെ പഠനമുറിയായും ഉപയോഗിക്കുന്നു. അടുക്കളയ്ക്കും ഊണുമുറിക്കുമിടയിൽ ഒരു സ്ലൈഡിങ് ഗ്ലാസ് വിൻഡോ നൽകി.

villa-project-dining

അടുക്കളയിൽ നിന്നാൽ വീട്ടമ്മയ്ക്ക് കുട്ടികളുടെ പഠനകാര്യങ്ങൾ ശ്രദ്ധിക്കാൻ ഇത് സഹായകരമായി. അല്ലാത്തപ്പോൾ വലിച്ചിട്ടാൽ സ്വകാര്യതയുമായി. വൈറ്റ് ഓട്ടോ പെയിന്റ് ഫിനിഷിലാണ് അടുക്കള. സമീപം വർക്ക് ഏരിയയുമുണ്ട്. 

villa-project-kitchen

ചുരുക്കത്തിൽ അമിത ആർഭാടമില്ലാതെ ആവശ്യങ്ങൾക്കും പരിപാലനത്തിനും പ്രാധാന്യം  നൽകി ഒരുക്കിയെടുത്തതാണ് ഈ വില്ലയെ ശ്രദ്ധേയമാക്കുന്നത്.

budha-curio

Project Facts

Location- Ramanattukara, Calicut

Area- 2700 SFT

Owner- Dr. Kiran

Designer- Architect Cindu V

Cindu VTech Calicut

Mob- 8606460404

Completion year- 2018 April