Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരും മോഹിക്കും ഇതുപോലെ ഒരു ഫ്ളാറ്റ്! കാരണം...

marine-drive-flat-study-area വൈകുന്നേരം സൂര്യൻ അറബിക്കടലിൽ അസ്തമിക്കുന്നതിന്റെ മനോഹരദൃശ്യങ്ങൾ കാറ്റിന്റെ തഴുകലിനൊപ്പം ഈ ഫ്ലാറ്റിൽ ഇരുന്നാസ്വദിക്കാം...

കൊച്ചി മറൈൻ ഡ്രൈവിന്റെ മനോഹരകാഴ്ചകളിലേക്ക് മിഴി തുറക്കുന്ന ഫ്ളാറ്റ്. ഡോക്ടർ ദമ്പതികളായ സന്ദീപിന്റെയും നീതുവിന്റെയും ഫ്ളാറ്റ് ഈയൊരു ആഗ്രഹത്തിന്റെ പൂർത്തീകരണമാണ്. 

1700 ചതുരശ്രയടിയുള്ള ഫ്ലാറ്റിൽ മൂന്ന് കിടപ്പുമുറികൾ, അറ്റാച്ഡ് ബാത്റൂം, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്ക് ഏരിയ എന്നിവ ഒരുക്കിയിരിക്കുന്നു. മനോഹരമായാണ് ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. മൾട്ടിപർപ്പസ് ഇടങ്ങളാണ് ഫ്ളാറ്റിന്റെ ഹൈലൈറ്റ്. മൂന്നാമത്തെ കിടപ്പുമുറി സ്റ്റഡി റൂം+ ലൈബ്രറി ആക്കി മാറ്റി. ചെറിയ ചെപ്പടി വിദ്യകളിലൂടെ സ്ഥലഉപയുക്തത നൽകാൻ ശ്രദ്ധിച്ചിട്ടുണ്ട്.

marine-drive-flat-living

തുറന്ന ഇടങ്ങൾക്കൊപ്പം സ്വകാര്യതയും വേർതിരിവും നൽകിയത് ശ്രദ്ധേയമാണ്. ഇടങ്ങളെ വേർതിരിക്കാൻ വിട്രിഫൈഡ് ടൈലിനൊപ്പം വുഡൻ ലാമിനേറ്റ് ടൈലുകളും വിരിച്ചിരിക്കുന്നു. ലിവിങ് റൂമിൽ എക്സ്പോസ്ഡ് ബ്രിക്ക് വോൾ നൽകിയത് ശ്രദ്ധേയമാണ്. ശരിക്കുള്ള ഇഷ്ടിക തന്നെയാണ് ഭിത്തിയിൽ ഉപയോഗിച്ചിരിക്കുന്നത്. മറൈൻ ഡ്രൈവിന്റെ മനോഹരകാഴ്ചകളിലേക്ക് മിഴിതുറക്കുന്ന ഒരു ബാൽക്കണി ഇവിടെ കാണാം.

marine-drive-living

ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. സ്വകാര്യത നൽകി വാഷ് ഏരിയ. ഡൈനിങ് ഹാളിന്റെ സീലിങ്ങിൽ വോൾപേപ്പറുകൾ ഒട്ടിച്ചു. ഫോൾസ് സീലിങ്ങിന് പകരം പ്രൊഫൈൽ ലൈറ്റുകൾ നൽകിയത് ശ്രദ്ധേയമാണ്.  ഊണുമുറിക്ക് സമീപം രണ്ടു ബുക്‌ഷെൽഫുകൾ കാണാം. ഇതിൽ ഒരെണ്ണം സ്റ്റഡി ഏരിയയുടെ വാതിലായി പ്രവർത്തിക്കുന്നു. ഇത് വശത്തേക്കു വലിച്ചു  നീക്കിയാൽ മുറിയിലെത്താം. അതുപോലെ രണ്ടാമത്തെ ബുക്‌ഷെൽഫ്‌ കിഡ്സ് റൂമിന്റെ വാതിലായി പ്രവർത്തിക്കുന്നു. 

marine-drive-flat-dining

മാസ്റ്റർ ബെഡ്റൂമിന്റെ ഹെഡ്ബോർഡിൽ നീല ടെക്സ്ചർ പെയിന്റ് നൽകി. മുറികളിൽ വുഡൻ ഫ്ളോറിങ് നൽകി. ഇവിടെ നിന്നും പുറത്തെ കാഴ്ചകളിലേക്ക് തുറക്കുന്ന ബാൽക്കണി നൽകിയിട്ടുണ്ട്. സ്റ്റോറേജിന്‌ പ്രാധാന്യം നൽകി ധാരാളം കബോർഡുകളും മുറികളിൽ സജ്ജീകരിച്ചു.

marine-drive-flat-bed
marine-drive-kid-bed

ഓപ്പൺ ശൈലിയിൽ അടുക്കള. ഭിത്തിയിൽ നിന്നും പ്രൊജക്ട് ചെയ്തു നിൽക്കുന്ന ഒരു ചെറിയ കൗണ്ടറും ഇവിടെ നൽകി. പ്ലൈവുഡ്, ലാമിനേറ്റ് ഫിനിഷിലാണ് കബോർഡുകൾ. ഇവിടെ ഡാഡോ ലെവലിൽ തമിഴ്‌നാട്ടിലെ ആത്തക്കുടി ടൈലുകൾ വിരിച്ചു. ഫോർമൽ ലിവിങ്ങിലെ ബാൽക്കണിയിലും ഇത് തുടരുന്നുണ്ട്.

marine-drive-flat-kitchen

വൈകുന്നേരം സൂര്യൻ അറബിക്കടലിൽ അസ്തമിക്കുന്നതിന്റെ മനോഹരദൃശ്യങ്ങൾ കാറ്റിന്റെ തഴുകലിനൊപ്പം ഈ ബാൽക്കണിയിൽ നിന്നാൽ കണ്ടാസ്വദിക്കാം.

ചിത്രങ്ങൾ- അഖിൽ കൊമാച്ചി

Project Facts

Location- Marine drive, Kochi

Area- 1700 SFT

Owner- Dr. Sandeep, Dr. Neethu

Architect- Sreejith Sreekandan

Hilite Interiors

Tel- 8157099111

email- info@hiliteinteriors.com

Completion year- 2018 May