Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടുംബത്തിന് പ്രാധാന്യം നൽകി പണിത വീട്

family-friendly-home-aluva കുടുംബത്തിന്റെ ഒത്തുചേരലുകൾക്കും സംസാരങ്ങൾക്കും വേദിയൊരുക്കാനായി നിരവധി ഇടങ്ങൾ വീടിനുള്ളിൽ നൽകിയിരിക്കുന്നു.

ഫാമിലി ഫ്രണ്ട്‌ലി ഡിസൈൻ-അതെന്താണെന്ന് അദ്ഭുതം കൂറാൻ വരട്ടെ... വീട്ടുകാർക്ക് അടുത്തിടപെടാൻ പറ്റിയ ഡിസൈനാണിത്.

Exterior

family-friendly-home-night

12 സെന്റിൽ ചതുരാകൃതിയിലുള്ള പ്ലോട്ടിലാണ് വീട്. റോഡിനേക്കാൾ മൂന്ന് അടി പൊക്കത്തിലുള്ള സ്ഥലം രണ്ടര അടിയിൽ നിരപ്പാക്കി. വെട്ടുകല്ല് കഷണങ്ങൾ ചെറിയ ഗ്രൂ ഇട്ട് ഒട്ടിച്ചതാണ് എക്സ്റ്റീരിയറിന്റെ ഭംഗി. മതിലിലും സമാന സ്വഭാവം കൊണ്ടുവന്നു. തെക്കുവശത്തേക്കാണ് ദർശനം. പോർച്ചിലൂടെ പടിഞ്ഞാറുഭാഗത്തുനിന്ന് സിറ്റ്ഔട്ടിലേക്കു കയറാം. കരിങ്കൽ കഷണങ്ങളും പുല്ലും ഇടവിട്ടു പതിച്ച് മുറ്റം ഭംഗിയാക്കി. മുൻവശത്ത് ചരിഞ്ഞ റൂഫ് ആണ് ചെയ്തിരിക്കുന്നത്. സിറ്റ്ഔട്ടിൽ ഗ്രാനൈറ്റ് ഫ്ലോറിങ്. ജിഐ ഇട്ട് അതിനു മുകളിൽ തടിപ്പലക പിടിപ്പിച്ചപ്പോള്‍ സിറ്റ്ഔട്ടിൽ പത്രം വായിക്കാനിരിക്കാൻ സ്ഥലവും ലഭിച്ചു.

Living

family-friendly-wall

ഡബിൾ ഹൈറ്റ് സ്വീകരണമുറിയോട് ചേർന്ന് ഒരു കോർട്‌യാർഡ്. തറയിൽനിന്ന് ഒരടി താഴ്ചയിലാണ് ഇവിടം. മുകളിൽ പർഗോള ബീമുകൾ വഴി പ്രകാശം കടന്നുവരുന്നു. നീല നിറത്തിന് പ്രാധാന്യം കൊടുത്താണ് ഇന്റീരിയർ. മഞ്ഞയും നീലയും ടെക്സ്ചർ പെയിന്റുകൾ ഭിത്തികൾ ആകർഷകമാക്കുന്നു. പ്ലൈയിൽ വെനീർ ഒട്ടിച്ച് പ്രാർഥനയിടം ക്രമീകരിച്ചു.

family-friendly-home-living

Family & Dining

family-friendly-home-hall

ലിവിങ്ങിൽനിന്ന് കടക്കുമ്പോൾ വിശാലമായ ഹാൾ. ഏഴര മീറ്റർ നീളവും നാലര മീറ്റർ വീതിയുമുള്ള ഹാൾ ആണ് കുടുംബത്തിന്റെ ജീവതാളം. ഹാളിന്റെ ഭാഗമായാണ് ഫാമിലി ഏരിയ, ഡൈനിങ്, സ്റ്റെയർ എന്നിവ. ടിവിക്കു സമീപമുള്ള ജനലിന് വാതിലിന്റെ ധർമം കൂടിയുണ്ട്. പുറത്തേക്കിറങ്ങാനുള്ള നാലു പാളി ഫോൾഡിങ് വാതിൽ കൂടിയാണിത്. ഇഎൽസിബി ബോക്സ് മറയ്ക്കാൻ പ്ലൈ കൊണ്ട് പാനലിങ് ചെയ്തു. സ്റ്റെയറിന് അടിയിൽ ഇൻവെർട്ടറിന് സ്ഥാനമൊരുക്കി. കംപ്യൂട്ടറും മറ്റും വയ്ക്കാനൊരു ടേബിളും ഒരുക്കിയിട്ടുണ്ട്.

family-friendly-dinng

Kitchen

family-friendly-home-kitchen

ഡൈനിങ്ങിൽനിന്ന് കയറിയാൽ കിച്ചന്റെ വലതുഭാഗത്ത് ചെറിയൊരു ബ്രേക്ഫാസ്റ്റ് ടേബിൾ. അതിന്റെ തുടർച്ചയായി പാതകവും ഫ്രിജുമെല്ലാം വരുന്നു. ഗ്രാനൈറ്റ് ആണ് പാതകത്തിന്. പാതകത്തിന് മുകളിലുള്ള ഭാഗത്ത്, 60x60 സെമീ വലുപ്പത്തിലുള്ള വലിയ ടൈലുകൾ മുറിച്ച് ഒട്ടിച്ചു. ഇപോക്സികൊണ്ട് വിടവുമുണ്ടാക്കി. പ്ലൈയിൽ തേക്കിന്റെ വെനീർ ഒട്ടിച്ചാണ് കാബിനറ്റുകൾ തയാറാക്കിയത്. പ്രൊഫൈൽ ടൈപ്പിലുള്ള ഹാൻഡിലും കിച്ചൻ ഭംഗിയുള്ളതാക്കി.

Bed & Bath

family-friendly-bed

നാല് കിടപ്പുമുറിയിലും പൊതുവായ ഒന്നുണ്ട്; ലാളിത്യം. 460x360 സെമീ വലുപ്പത്തിൽ, കൂട്ടത്തിൽ കേമൻ മാസ്റ്റർ ബെഡ്റൂം തന്നെ. ടൈലിന്റെ വേസ്റ്റേജ് കുറയ്ക്കാൻ എല്ലാ മുറിയിലും ഒരേ ഫ്ലോറിങ് പാറ്റേൺ ആവർത്തിച്ചു. പ്രായമായവർക്കുള്ളതും കുട്ടികൾക്കുള്ളതും മാസ്റ്റർ ബെഡ്റൂമും താഴത്തെ നിലയിലാണ്. ഗെസ്റ്റ് ബെഡ്റൂം മാത്രം മുകളിൽ. ബെഡ്റൂം ഭിത്തികളിൽ ഒന്നിനു മാത്രം വ്യത്യസ്ത നിറം നൽകുകയും ചെയ്തു. ബാത്റൂമുകളിൽ പ്രത്യേകം ഷവർ ഏരിയയും കബോർഡുകളും കൊടുത്തു.

Project Facts

Area: 2700 Sqft

Designed by: മെജോ കുര്യൻ

വൊയേജ് ഡിസൈൻസ്

വൈറ്റില, കൊച്ചി

voyagedesigns@gmail.com

Location: ആലുവ

Year of completion: ഫെബ്രുവരി, 2018