Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൗതുകങ്ങൾ നിറയുന്ന വീട്, ഒപ്പം വാസ്തുവും! വിഡിയോ

എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിൽ പ്രധാന പാതയോട് ചേർന്നാണ് ബിസിനസ്സുകാരനായ ശശിധരന്റെയും കുടുംബത്തിന്റെയും വീട്.  കന്റെംപ്രറി – കേരളീയ മാതൃകകളുടെ സങ്കലനമാണ് ഈ വീട്ടിൽ നൽകിയിരിക്കുന്നത്. 15 സെന്റിൽ 2944 ചതുരശ്രയടിയിലാണ് വീട് നിർമിച്ചിരിക്കുന്നത്. പൊടിയും വാഹങ്ങളുടെ ശബ്ദവും വീട്ടകത്ത് അലോസരമാകാതിരിക്കാനായി പിന്നിലേക്ക് ഇറക്കിയാണ് വീട് പണിതത്. മുറ്റം അത്യാവശ്യം ലാൻഡ്സ്കേപ് ചെയ്തിട്ടുമുണ്ട്. ഡ്രൈവ്‌വേയിൽ മാത്രമായി നാച്വറൽ സ്റ്റോൺ പാകിയിരിക്കുന്നു.  

chottanikara-house-exterior

പുറംകാഴ്ചയിൽ വീടിന്റെ ഹൈലൈറ്റ് എന്ന് പറയുന്നത് റൂഫിങ്ങാണ്. മൾട്ടിലെവൽ റൂഫിങ് രീതിയാണ് വീടിന്റെ ഡിസൈനിൽ അവലംബിച്ചിരിക്കുന്നത്. സ്ലോപിങ് റൂഫിനു മുകളില്‍ പഴമയുടെ പ്രതീതി ലഭിക്കുംവിധം സ്റ്റീൽ ട്രസ് ചെയ്തു മാംഗ്ലൂർ ടൈൽ പാകിയിരിക്കുന്നു. 

chottanikara-house

മിനിമൽ ശൈലിയിലാണ് വീടിന്റെ ഇന്റീരിയർ. സിറ്റൗട്ട്, ലിവിങ്, ഡൈനിങ് കം ഫാമിലി ലിവിങ്, സ്റ്റെയർ,  കിച്ചൻ, അപ്പർ ലിവിങ്, നാലു കിടപ്പുമുറികൾ എന്നിവയാണ് പ്രധാനമായും വീട്ടിൽ ഒരുക്കിയിട്ടുള്ളത്. ഫര്‍ണിച്ചർ ഇന്റീരിയർ തീം അനുസരിച്ച് ഡിസൈൻ ചെയ്തെടുത്തവയാണ്. വിട്രിഫൈഡ് ടൈലാണ് ഫ്ലോറിങ്ങിന് എല്ലായിടത്തും ഉപയോഗിച്ചിരിക്കുന്നത്. 

chottanikara-house-living

ടീക്ക് വുഡും ഗ്ലാസും ഉപയോഗിച്ചാണ് ഗോവണി ഒരുക്കിയത്. ഗോവണിയുടെ താഴെയായി ഫാമിലി ലിവിങ് ക്രമീകരിച്ചു. ഗോവണി കയറി ചെല്ലുന്ന ഹാളിൽ അപ്പർ ലിവിങും ക്രമീകരിച്ചിട്ടുണ്ട്.

chottanikara-house-stair

ഓപ്പൺ ശൈലിയിലാണ് അടുക്കള. പ്ലൈവുഡിൽ വെനീർ പി–യു ഫിനിഷ് ചെയ്താണ് കബോർഡുകൾ ചെയ്തത്. കൗണ്ടർ ടോപ്പിന് നാനോ വൈറ്റ് ഗ്രാനൈറ്റാണ്. ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെ സജ്ജീകരിച്ചു. 

chottanikara-house-kitchen

മുകളിലും താഴെയും രണ്ടു വീതം കിടപ്പുമുറികളാണ്. അറ്റാച്ച്ഡ് ബാത്റൂം, ഡ്രസിങ് ഏരിയ, വാഡ്രോബ് എന്നിവ കിടപ്പുമുറികളിൽ സജ്ജീകരിച്ചു.

chottanikara-house-bed

പരമ്പരാഗത വാസ്തു നിയമങ്ങൾ എല്ലാം പ്രായോഗികമായി പിന്തുടർന്നാണ് വീടിന്റെ ഇടങ്ങൾ ക്രമീകരിച്ചത് എന്നതും ശ്രദ്ധേയമാണ്.

chottanikara-house-porch

Project Facts

Location-  Chottanikkara, Ernakulam

Area- 2944 SFT

Plot- 15 cents

Owner- Sasidharan M

Designer- Vineesh M

North Pole Consultants

Mob- 9995905153

Completion year- 2018