മലപ്പുറം ജില്ലയിലെ മൊറയൂരാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. കാറ്റും വെളിച്ചവും സമൃദ്ധമായി ലഭിക്കുന്ന അകത്തളങ്ങളുള്ള വീട് വേണം എന്നതായിരുന്നു ഉടമസ്ഥന്റെ ഡിമാൻഡ്. ഇതിനനുസൃതമായാണ് വീട് രൂപകൽപന ചെയ്തിരിക്കുന്നത്.
പരമ്പരാഗത- സമകാലിക ശൈലികൾ കൂട്ടിയിണക്കിയാണ് പുറംകാഴ്ച. പല തട്ടുകളായി തിരിച്ച സ്ലോപ് റൂഫിൽ ഓടുവിരിച്ചു. ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ എന്നിവയാണ് 3600 ചതുരശ്രയടിയുള്ള വീട്ടിൽ ഒരുക്കിയിരിക്കുന്നത്. വശത്തായി കാർ പോർച്ച്. ഇതിന്റെ പില്ലറുകളിൽ സ്റ്റോൺ ക്ലാഡിങ് നൽകിയിട്ടുണ്ട്.
വൈറ്റ്+ വോൾനട്ട് കളർ തീമാണ് ഇന്റീരിയറിൽ നൽകിയത്. പ്രധാന വാതിൽ കടന്നു അകത്തേക്ക് കടക്കുമ്പോൾ ഒരു ഫോയർ സ്‌പേസ് കാണാം. ഇതിന്റെ വശത്തായി ഒരു കോർട്യാർഡ് നൽകിയിരിക്കുന്നു. ഡബിൾ ഹൈറ്റ് സീലിങ്ങിൽ പർഗോള നൽകി പ്രകാശത്തെ അകത്തേക്ക് ആനയിക്കുന്നു. താഴെ പെബിളുകളും വിരിച്ചിട്ടുണ്ട്.
വൈറ്റ് മാർബിളാണ് പ്രധാന ഇടങ്ങളിൽ നിലത്തു വിരിച്ചിരിക്കുന്നത്. ഇടങ്ങളെ വേർതിരിക്കാൻ വുഡൻ ഫ്ളോറിങ്ങും നൽകിയിട്ടുണ്ട്. ലിവിങ്- ഡൈനിങ് പാർടീഷനിലാണ് ടിവി ഏരിയ നൽകിയത്. പ്ലൈവുഡ്- വെനീർ ഫിനിഷിലാണ് ഫർണിഷിങ് ചെയ്തത്.
ഡബിൾ ഹൈറ്റിലാണ് എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിലുള്ള ഡൈനിങ് ഏരിയ. തടിയും ഗ്ലാസുംകൊണ്ടാണ് ഗോവണിയുടെ കൈവരികൾ. ഗോവണിയുടെ സമീപം ഫാമിലി ലിവിങ് ക്രമീകരിച്ചു. മുകൾനിലയിൽ ഒരു സ്റ്റഡി ഏരിയയും സജ്ജീകരിച്ചു.
സ്‌റ്റോറേജിനും വെന്റിലേഷനും പ്രാധാന്യം നൽകിയാണ് നാലു കിടപ്പുമുറികളൂം. വോൾ ടു സീലിങ് വാഡ്രോബുകൾ ഇവിടെ നൽകിയിരിക്കുന്നു.
വിശാലമായ അടുക്കളയാണ്. ചെറിയൊരു ബ്രേക്ഫാസ്റ്റ് കൗണ്ടറും സമീപം ക്രോക്കറി ഷെൽഫും കൊടുത്തിട്ടുണ്ട്. ആർട്ടിഫിഷ്യൽ മാർബിളാണ് കൗണ്ടറിൽ വിരിച്ചത്.
മുറ്റത്തു ലാൻഡ്സ്കേപ് ഒരുക്കി. വീടിന്റെ തുടർച്ച അനുഭവപ്പെടുന്ന പോലെയുള്ള നിറങ്ങളാണ് ചുറ്റുമതിലിലും നൽകിയത്. ചുരുക്കത്തിൽ ഉടമസ്ഥന്റെയും കുടുംബത്തിന്റെയും ആവശ്യങ്ങൾ മാത്രം പരിഗണിച്ചു കൊണ്ട് നിർമിച്ചതാണ് ഈ വീടിന്റെ മാതൃകയാക്കാവുന്ന നിർമാണശൈലി.
Project Facts
Location- Morayur, Malappuram
Area- 3600 SFT
Owner- Pokar Morayur
Designer- Faizal Nirman
Nirman Designs Manjeri
Mob- 8136966066