Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അകത്തേക്ക് കയറുമ്പോൾ 'മറവി' ബാധിക്കുന്ന വീട്

mtero-home-kochi-elevation സ്ഥലപരിമിതികളെ അപ്രസക്തമാക്കുന്ന ഡിസൈനാണ് ഈ വീടിന്റെ ഹൈലൈറ്റ്...

നഗരത്തിൽ വീട് വയ്ക്കുമ്പോൾ നേരിടുന്ന പ്രധാന പ്രശ്‌നമാണ് സ്ഥലപരിമിതി. എന്നാൽ ഫലപ്രദമായ പ്ലാനിങ്ങിലൂടെ കുറഞ്ഞ സ്ഥലത്ത് കൂടുതൽ സൗകര്യങ്ങളുള്ള വീട് വയ്ക്കാൻ സാധിക്കും എന്നതിന് ഉദാഹരണമാണ്  എറണാകുളം ടിഡി റോഡിനു സമീപം 6 സെന്റിൽ 3380 ചതുരശ്രയടിയിൽ നിർമിച്ച ഡോക്ടർ സച്ചിദാനന്ദ കമ്മത്തിന്റെ വീട്.  പരമാവധി സ്ഥലഉപയുക്തത ലഭിക്കാൻ ബോക്സ് ആകൃതിയിലാണ് വീടിന്റെ എലിവേഷൻ ഒരുക്കിയത്. റോഡിൽ നിന്നുള്ള പൊടിയും ശബ്ദവും കുറയ്ക്കാനായി എലിവേഷനിൽ ചില ചെപ്പടിവിദ്യകൾ ചെയ്തിട്ടുണ്ട്. എംഎസ് സ്റ്റീൽ കൊണ്ടു പുറംഭിത്തിയിൽ നിർമിച്ച ചട്ടക്കൂട് അതിനുദാഹരണമാണ്. ലിവിങ്, ഡൈനിങ്, കോർട്‌യാര്‍ഡ്, നാലു കിടപ്പുമുറികൾ, കിച്ചൻ, എന്നിവയാണ് ഈ വീട്ടിലെ പ്രധാന ഇടങ്ങൾ. 

mtero-home-kochi

സിറ്റ്ഔട്ടിൽ നിന്നും ഫോയർ കടന്നു നേരെയെത്തുന്നത് കോർട്‌യാര്‍ഡ് ഏരിയയിലേക്കാണ്. ഡബിൾ ഹൈറ്റിലൊരുക്കിയ കോർട്‌യാര്‍ഡിന്റെ സീലിങ്ങിൽ സ്‌കൈലിറ്റ് നൽകി പ്രകാശത്തെ അകത്തേക്കാനയിക്കുന്നു. ഭിത്തികൾ സ്റ്റോൺ ക്ലാഡിങ് ചെയ്ത് ഹൈലൈറ്റ് ചെയ്തിരിക്കുന്നു. മധ്യത്തിലായി ആർട്ടിഫിഷ്യൽ ഗ്രാസ് വിരിച്ചിരിക്കുന്നു. ഒരു ഇൻഡോർ പ്ലാന്റും പച്ചപ്പിന്റെ സാന്നിധ്യം അറിയിക്കുന്നു. ഇവിടെ ഇരിപ്പിടസൗകര്യവും നൽകിയിട്ടുണ്ട്. കോർട്‌യാര്‍ഡിനു പിന്നിലായി പൂജാമുറി ക്രമീകരിച്ചു.

mtero-home-kochi-living

സെമി ഓപ്പൺ ശൈലിയിലാണ് ലിവിങ്- ഡൈനിങ് ഏരിയ. ഇതിനിടയിൽ ഒരു സെമി പാർടീഷൻ നൽകിയിട്ടുണ്ട്. ഒരുവശത്ത് ടിവി യൂണിറ്റും മറുവശത്ത്  ക്രോക്കറി ഷെൽഫുമായി ഇത് ഉപയോഗിക്കുന്നു. ഫർണിച്ചറുകൾ ഇന്റീരിയർ തീമിനോട് ഇഴുകിചേരുംവിധം ചിട്ടപ്പെടുത്തിയതാണ്. വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചിരിക്കുന്നത്. ഡൈനിങ്ങിനു സമീപം ഗോവണി. സ്‌റ്റെയിൻലെസ്സ് സ്റ്റീലും ഗ്ലാസുമാണ് കൈവരികൾക്ക് നൽകിയത്. പടികൾക്ക് എംഎസും വുഡും ഉപയോഗിച്ചു.

mtero-home-kochi-dining

മുകളിലും താഴെയും രണ്ടുവീതം കിടപ്പുമുറികൾ. വ്യത്യസ്ത കളർതീം നൽകാനും ശ്രദ്ധിച്ചിട്ടുണ്ട്. എല്ലാ മുറികളിലും കട്ടിലിന്റെ ഹെഡ്ബോർഡ് ഭാഗത്തെ ഭിത്തി ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. പുറത്തെ കാഴ്ചകൾ കണ്ടിരിക്കാൻ പാകത്തിൽ ഇരിപ്പിടസൗകര്യത്തോടെയുള്ള കോർണർ ജാലകങ്ങളാണ് മുറികളിൽ നൽകിയത്.

mtero-home-kochi-bed

ഗ്രേ തീമിലാണ് കിച്ചൻ. ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ ഒരുക്കിയത്. പാകത്തിൽ ഗ്രാനൈറ്റ് വിരിച്ചു. 

mtero-home-kochi-kitchen

ചെറിയ പ്ലോട്ടിൽ നിർമിച്ച വീടാണെന്ന കാര്യം അകത്തേക്ക് കയറുമ്പോൾ മറക്കാൻ പ്രേരിപ്പിക്കുന്ന വിധത്തിലാണ് ക്രമീകരണം. ചെറിയ ഇടങ്ങൾക്ക് പോലും ഉപയുക്തത നല്കാൻ ശ്രദ്ധിച്ചു. ക്രോസ് വെന്റിലേഷൻ നൽകിയതിനാൽ സുഖകരമായ കാലാവസ്ഥ നിലനിൽക്കുന്നു. വീട്ടുടമ ഡോക്ടർ ആയതിനാൽ വീടിന്റെ സ്വകാര്യത നഷ്ടമാകാതെ ഒരു കൺസൾട്ടേഷൻ റൂം കൂടി ഒരുക്കിയിട്ടുണ്ട്.

Project Facts

Location- TD Road, Ernakulam

Plot- 6.85 cents

Area- 3380 SFT

Owner- Sachidantha Kammath 

Architect- Manoj Kumar

Illusions Kochi

Mob- 944711701