മലപ്പുറം കോട്ടയ്ക്കലിൽ 30 സെന്റിൽ 3100 ചതുരശ്രയടിയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. അത്യാവശ്യം മുറ്റം നൽകി പിന്നിലേക്കിറക്കിയാണ് വീട് പണിതത്. മുറ്റം നാച്വറൽ സ്‌റ്റോണും ഗ്രാസും നൽകി ഉറപ്പിച്ചു. സമകാലിക ശൈലിയിലാണ് പുറംകാഴ്ച. ഭിത്തികളിൽ നാച്വറൽ സ്റ്റോൺ ക്ലാഡിങ് ഒട്ടിച്ചു വേർതിരിവ് നൽകിയിട്ടുണ്ട്. പോർച്ചും ഫോയറും കടന്നാണ് അകത്തേക്ക് കയറുന്നത്.
ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ എന്നിവയാണ് പ്രധാനമായും ഇവിടെ ഒരുക്കിയിരിക്കുന്നത്. ഫർണിഷിങ്ങിൽ തടിപ്പണികൾക്ക് നൽകിയിരിക്കുന്ന പ്രാധാന്യമാണ് അകത്തളങ്ങൾക്ക് പ്രൗഢി പകരുന്നത്. ഗ്രാനൈറ്റാണ് നിലത്തുവിരിച്ചിരിക്കുന്നത്. പ്ലൈവുഡ്, വെനീർ ഫിനിഷിലാണ് ഫർണിഷിങ്. ഫർണിച്ചറുകൾ കസ്റ്റമൈസ് ചെയ്തെടുത്തവയാണ്.
സെമി-ഓപ്പൺ ശൈലിയിലാണ് അകത്തളങ്ങൾ. ലിവിങ്ങിനും ഡൈനിങ്ങിനുമിടയിൽ ഒരു ജാളി പാർടീഷൻ നൽകി വേർതിരിച്ചിരിക്കുന്നു. എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ.
ടിവി യൂണിറ്റ് നൽകിയ ഭിത്തി സിമന്റ് ഫിനിഷിലാണ് ഒരുക്കിയിരിക്കുന്നത്. വുഡ്, ടഫൻഡ് ഗ്ലാസ് കോംബിനേഷനിലാണ് ഗോവണിയുടെ കൈവരികൾ.
എസിപി, ഗ്ലാസ് കോംബിനേഷനിലാണ് കിച്ചൻ ഒരുക്കിയത്. നാനോവൈറ്റാണ് കൗണ്ടറുകൾക്ക് വിരിച്ചത്.
മുകളിലും താഴെയും രണ്ടു വീതം കിടപ്പുമുറികൾ. എല്ലാ മുറികളും വിശാലമാണ്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവയും നൽകിയിട്ടുണ്ട്. ജിപ്സം ഫോൾസ് സീലിങ്ങിൽ നൽകിയ സ്പോട് ലൈറ്റുകൾ ഓണാകുന്നതോടെ അകത്തളങ്ങളിൽ പ്രസന്നമായ അന്തരീക്ഷം നിറയുന്നു.
ചിത്രങ്ങൾ- അജീബ് കൊമാച്ചി
Project Facts
Location- Kottakkal, Malappuram
Area- 3100 SFT
Plot- 30 cent
Owner- Rasheed
Construction- Manzoor
Designer- Asar Juman
AJ Designs
Mob- 9633945975
Completion year- 2018