Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തനിമ നിറയുന്ന പ്രവാസിവീട്

traditional-home-mannar

പ്രവാസിയായ എംസി വർഗീസിന് കേരളത്തനിമ നിറയുന്ന ഒരു വീട് വേണം എന്നതായിരുന്നു പ്രധാന ആഗ്രഹം. പരിപാലനം എളുപ്പമാക്കാൻ ഒറ്റനില മതി. ഈ ആഗ്രഹങ്ങളുടെ സാക്ഷാത്‌കാരമാണ് തിരുവല്ലയ്ക്കടുത്ത് മാന്നാറിൽ പണികഴിപ്പിച്ച ഈ വീട്. 12 സെന്റിൽ 2400 ചതുരശ്രയടിയിലാണ് വീട് നിർമിച്ചത്. 

traditional-nri-home

സ്ലോപ് റൂഫിന് മുകളിൽ ഓടുവിരിച്ചതോടെ പരമ്പരാഗത ഭംഗി കൈവന്നു. പരമ്പരാഗത ശൈലിയിലുള്ള വീടുകളെ അനുസ്മരിപ്പിക്കുംവിധം പൂമുഖം നൽകി. കൽത്തൂണുകൾ എന്നുതോന്നിപ്പിക്കും വിധം തൂണുകളിൽ സിമന്റ് പ്ലാസ്റ്ററിങ് നൽകി. 

ലിവിങ്, ഡൈനിങ്, കിച്ചൻ, കോർട്യാർഡ്, നാലു കിടപ്പുമുറികൾ എന്നിവയാണ് പ്രധാനമായും ഒരുക്കിയത്. വിട്രിഫൈഡ് ടൈലുകളാണ് നിലത്തുവിരിച്ചത്. മൾട്ടിവുഡിലാണ് മിക്ക ഇടങ്ങളും ഫർണിഷ് ചെയ്തിരിക്കുന്നത്. ജിപ്സം ഫോൾസ് സീലിങ് നൽകി. ഇതിൽ ലൈറ്റുകൾ നൽകിയതോടെ അകത്തളങ്ങളുടെ പ്രസന്നത വർധിച്ചു.

mannar-home-hall

വാസ്തു അനുസരിച്ചാണ് ഇടങ്ങൾ ക്രമീകരിച്ചത്. ക്രോസ് വെന്റിലേഷൻ ലഭിക്കുംവിധമാണ് ഇടങ്ങൾ ക്രമീകരിച്ചത്. അതിനാൽ വീടിനുള്ളിൽ എപ്പോഴും സുഖകരമായ കാലാവസ്ഥ നിലനിൽക്കുന്നു. 

നടുമുറ്റമാണ് വീടിന്റെ ഹൃദയം. പ്രധാന വാതിൽ തുറന്നാൽ ആദ്യം കാഴ്ച പതിയുക നടുമുറ്റത്തിലേക്കാണ്. വെയിലും മഴയുമെല്ലാം അകത്തേക്ക് വിരുന്നെത്തുംവിധം ഓപ്പൺ റൂഫിങ് നൽകി. നടുമുറ്റത്തിന്റെ തൂണുകളിലും കലാപരമായ കൊത്തുപണികൾ കാണാം.

traditional-courtyard-mannar

കിടപ്പുമുറികളിൽ അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങൾ നൽകി.

ടീക് വുഡിലാണ് അടുക്കളയുടെ കബോർഡുകൾ നിർമിച്ചത്. സമീപം വർക്കേരിയയും ക്രമീകരിച്ചു. 

മുറ്റത്തിന്റെ വശത്തായി കാർ പോർച്ച് നൽകി. ഇതിന്റെ ഡിസൈനും പ്രധാന സ്ട്രക്ച്ചറിന്റെ തുടർച്ച അനുസ്മരിപ്പിക്കുംവിധമാണ്.

Project Facts

Location- Mannar, Thiruvalla

Plot- 12 cents

Area- 2400 SFT

Owner- M C Varghese

Designer- Anuroop Polleykkaran

AR Design Alappuzha

Mob- 9400606060