Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുടക്കിയത് 22 ലക്ഷം, കാശു മുതലായ വീട്! പ്ലാൻ

ഭവനനിർമാണ ചെലവുകൾ റോക്കറ്റ് പോലെ കുതിക്കുന്ന ഇന്നത്തക്കാലത്ത്, നിർമാണവസ്തുക്കളുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാതെ താരതമ്യേന ചെലവ് കുറഞ്ഞ വീട് സാധ്യമാക്കാനാകുമോ? കഴിയും എന്നതിന് തെളിവാണ് മലപ്പുറം മഞ്ചേരിയിലുള്ള ഈ വീട്. 

22-lakh-home-manjeri

കാണാൻ ഭംഗിയുണ്ടാകണം, അത്യാവശ്യം സൗകര്യങ്ങൾ ഉണ്ടാകണം, ചെലവും കുറവായിരിക്കണം. ഇതായിരുന്നു വീട്ടുകാരുടെ ആവശ്യങ്ങൾ. ഇതിനനുസൃതമായാണ് ഡിസൈനർ അസർ ജുമാൻ ഈ വീട് നിർമിച്ചു നൽകിയത്. 14 സെന്റ്  പ്ലോട്ടിൽ 1350 ചതുരശ്രയടിയാണ് വിസ്തീർണം.

22-lakh-home-living

നീളം കുറഞ്ഞു വീതി കൂടിയ പ്ലോട്ടിന്റെ സവിശേഷതകൾക്കനുസരിച്ചാണ് വീട് പണിതത്. സമകാലിക ശൈലിയിലാണ് ഡിസൈൻ ചെയ്തത്. ഫ്ലാറ്റ് റൂഫാണ് നൽകിയത്. ഇതിനു വേർതിരിവ് നൽകുന്നതിനായി മധ്യത്തിൽ സ്ലോപ് റൂഫ് ചെയ്ത് ഓടുവിരിച്ചത് ഭംഗി നൽകുന്നുണ്ട്.

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, മൂന്ന് കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ എന്നിവയാണ് പ്രധാനമായും ഇവിടെ ഒരുക്കിയിരിക്കുന്നത്.  സ്ട്രക്ച്ചറും ഫർണിഷിങ്ങും സഹിതം 22 ലക്ഷം രൂപയാണ് ഈ വീടിന് ചെലവായത്. റോഡ് നിരപ്പിൽ നിന്നും താഴ്ന്നു കിടന്ന പ്ലോട്ട് പൊക്കിയെടുക്കാൻ മൂന്നര ലക്ഷത്തോളം രൂപ ചെലവായി. മുറ്റം ഗ്രാവൽ വിരിച്ചു ഭംഗിയാക്കി. അല്ലായിരുന്നെങ്കിൽ മൊത്തം ബജറ്റ് ഇനിയും കുറഞ്ഞേനേ. ഫ്ലാറ്റ് റൂഫാണ് നൽകിയത്. ഇടയ്ക്ക് വേർതിരിവിന് സ്ലോപ് റൂഫും നൽകി. 

22-lakh-home-dine

ഓപ്പൺ ശൈലിയിൽ അകത്തളങ്ങൾ ഒരുക്കിയത് പരമാവധി സ്ഥല ഉപയുക്തത നൽകുന്നു. ഗോവണിയുടെ ഇരുവശങ്ങളിലുമായി കോമൺ ബാത്റൂം, പ്രെയർ ഏരിയ എന്നിവ ക്രമീകരിച്ചത് സ്ഥല ഉപയുക്തത ഉറപ്പുവരുത്തുന്നു.

22-lakh-home-stair

കിടപ്പുമുറികളിൽ ഒരു ഭിത്തി ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. കിഡ്സ് റൂം പിങ്ക് തീമിൽ ഒരുക്കി. രണ്ടു മുറികളിൽ അറ്റാച്ഡ് ബാത്റൂം നൽകി. ഒരു കോമൺ ബാത്റൂം ക്രമീകരിച്ചു. 

22-lakh-home-bedroom
22-lakh-home-bed

ഗ്രാനൈറ്റാണ് കൗണ്ടറിൽ വിരിച്ചത്. ചെറിയൊരു ബ്രേക്ഫാസ്റ്റ് കൗണ്ടറും അടുക്കളയിൽ ഒരുക്കി.

22-lakh-home-kitchen

ചെലവ് കുറച്ച വിധം

  • പ്രാദേശികമായി ലഭ്യമായ നിർമാണവസ്തുക്കൾ ഉപയോഗിച്ചു.
  • കിച്ചൻ കബോർഡുകളും, കിടപ്പുമുറിയിലെ വാഡ്രോബുകളും അലുമിനിയം ഫാബ്രിക്കേഷൻ ചെയ്തു.
  • ശരാശരി നിലവാരമുള്ള മാറ്റ് ഫിനിഷ്ഡ് വിട്രിഫൈഡ് ടൈലുകളാണ് നിലത്തു വിരിച്ചത്.
  • ഫോൾസ് സീലിംഗ് നൽകാതെ ലൈറ്റ് പോയിന്റുകൾ നേരിട്ട് നൽകി.
  • ഫർണിച്ചറുകൾ മിതമായ വിലയ്ക്ക് ശ്രദ്ധാപൂർവം വാങ്ങിയവയാണ്.
  •  വൈറ്റ്, യെലോ നിറങ്ങളാണ് ഭിത്തികളിൽ നൽകിയത്.

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Manjeri, Malappuram

Area- 1350 SFT

Plot- 14 cent

Owner-

Designer- Asar Juman

AJ Designs

Mob- 9633945975

Completion year- 2018 Dec

Budget- 22 Lakhs