Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർക്കാണ് ഒരു മാറ്റം ഇഷ്ടമല്ലാത്തത്! വിസ്മയവീട്

colonial-home-thrissur

തൃശൂരിലെ അയ്യന്തോളിൽ 10.25 സെന്റ് പ്ലോട്ടിൽ 4000 ചതുരശ്രയടിയിലാണ് ഈ വീട് തലയുയർത്തി നിൽക്കുന്നത്. ആവർത്തനവിരസമായ കാഴ്ചയിൽ നിന്നും വ്യത്യസ്തമായി നിലകൊള്ളുന്ന ഒരു വീട് വേണം എന്നതായിരുന്നു ഉടമസ്ഥനായ ഡോ. സുരേഷ് കുമാറിന്റെയും കുടുംബത്തിന്റെയും ആവശ്യം. ഈ ആവശ്യം ഉൾക്കൊണ്ടുകൊണ്ട് കൊളോണിയൽ ശൈലിയിലാണ് വീട് ഒരുക്കിയിരിക്കുന്നത്. 

colonial-home-elevation

കൊളോണിയൽ ശൈലിയുടെ ഹൈലൈറ്റായ ഡോർമർ വിൻഡോകളും പിരമിഡ് പില്ലറുകളും എലിവേഷന് പ്രൗഢിയും വ്യത്യസ്തതയും നൽകുന്നു. കൊളോണിയൽ ശൈലിക്കൊപ്പം വെള്ള നിറത്തിന്റെ പ്രൗഢി കൂടിയാകുമ്പോൾ വീട് ആരുടേയും കണ്ണുകളെ ആകർഷിക്കുന്നു. പത്തു സെന്റ് പ്ലോട്ടിലാണ് വിശാലമായി ഈ വീട് നിർമിച്ചത് എന്നതാണ് മറ്റൊരു സവിശേഷത. ഗെയ്റ്റും ചുറ്റുമതിലും വീടിന്റെ തുടർച്ചയെ അനുസ്മരിപ്പിക്കും വിധമാണ് രൂപകല്പന ചെയ്തിരിക്കുന്നത്.

colonial-home-night-view

പോർച്ച് ,സിറ്റ്ഔട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, നാല് കിടപ്പുമുറികൾ, അടുക്കള, അപ്പർ ലിവിങ് സ്പേസ് എന്നിവയാണ് പ്രധാനമായും ഒരുക്കിയിരിക്കുന്നത്. രണ്ടു നിലകളിലും സീലിങ്ങിന്റെ ഉയരം കൂട്ടി നൽകിയതിനാൽ കൂടുതൽ വിശാലതയും വെന്റിലേഷനും ലഭിക്കുന്നു. 

colonial-home-living

ട്രഡീഷണൽ+ കന്റെംപ്രറി മിശ്രശൈലിയിലാണ് കമനീയമായി അകത്തളങ്ങൾ ഒരുക്കിയിരിക്കുന്നത്. ക്യൂരിയോസുകൾ, മ്യൂറൽ പെയിന്റിങ്ങുകൾ, ദൈവങ്ങളുടെ വിഗ്രഹങ്ങൾ എന്നിവയൊക്കെ വീടിനുള്ളിൽ പോസിറ്റീവ് എനർജി നിറയ്ക്കുന്നു. പഴമ അനുസ്മരിപ്പിക്കുന്ന മെറ്റൽ വർക്കുകളാണ് ക്യൂരിയോസുകളിൽ ഏറെയും. ഫ്ലോറിങ്ങിലും വൈവിധ്യങ്ങൾ പരീക്ഷിച്ചിട്ടുണ്ട്. താഴത്തെ നിലയിൽ ഇറ്റാലിയൻ മാർബിളും മുകൾനിലയിൽ വിട്രിഫൈഡ് ടൈലുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. 

colonial-home-upper

ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ലളിതമായ ഊണുമേശ. സമീപം പ്രകാശത്തെ ആനയിക്കാനായി ജാലകങ്ങളും നൽകിയിട്ടുണ്ട്. റോളർ ബ്ലൈൻഡുകൾ ഉയർത്തിയാൽ ഊണുമുറി പ്രകാശഭരിതമാകും. സമീപമുള്ള ക്രോക്കറി ഷെൽഫിലും ക്യൂരിയോകൾ തലനീട്ടുന്നുണ്ട്.

colonial-home-dine

നാലു കിടപ്പുമുറികളിലും മിനിമലിസം പിന്തുടർന്നിരിക്കുന്നു. ഹൈലൈറ്റ് ചെയ്യാൻ ഹെഡ്ബോർഡിൽ നൽകിയ വാൾപേപ്പറുകൾ മാത്രമാണ് ഇവിടെയുള്ള ഡിസൈൻ ഉപാധി. സ്റ്റോറേജിന്‌ പ്രാധാന്യം നൽകിയാണ് മുറികൾ. വാഡ്രോബ്, അറ്റാച്ഡ് ബാത്റൂം സൗകര്യങ്ങളും നൽകിയിട്ടുണ്ട്. 

colonial-home-bed

വുഡൻ തീം ആണ് കിച്ചന്റേത്. തേക്കുതടി കൊണ്ടാണ് കബോർഡുകൾ നിർമിച്ചത്. തറയിലും ബാക്ക്സ്പ്ലാഷ് ഏരിയയിലും വുഡൻ ഫിനിഷുള്ള വിട്രിഫൈഡ് ടൈൽ വിരിച്ചു. 

colonial-home-kitchen

ചുരുക്കത്തിൽ തൃശൂർ അയ്യന്തോൾ ഭാഗത്തെ ഒരു ലാൻഡ്മാർക്കായി മാറിയിരിക്കുകയാണ് ഈ കൊളോണിയൽ സൗധം.

colonial-home-night

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Ayyanthole, Thrissur

Area- 4000 SFT

Plot- 10.25 cent

Owner- Dr. Suresh Kumar

Designer- Muhammed Shafi

Arkitecture studio, Calicut

Mob- 9809059550