Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു മരം പോലും മുറിച്ചില്ല; 26 ലക്ഷത്തിനു വീട് ഒരുങ്ങി!

26-lakh-riverside-home-view

പുനലൂരിൽ കല്ലടയാറിന്റെ തീരത്താണ് മനേഷ് ബാബുവിന്റെ വീട്. 18 സെന്റിൽ 1600 ചതുരശ്രയടിയാണ് വിസ്തീർണം. മൂന്നു തട്ടുകളായി കിടക്കുന്ന ഭൂമിയുടെ മുകളിലുള്ള രണ്ടു തട്ടുകൾ ചേർത്താണ് വീട് നിർമിച്ചിരിക്കുന്നത്. ഭൂമിയുടെ സ്വാഭാവിക പ്രകൃതി നിലനിർത്തിയാണ് അടിത്തറ നിർമിച്ചത്. പുഴയിലെ ജലനിരപ്പ് ഉയർന്നാലും വീടിനെ അധികം ബാധിക്കാത്ത വിധം ഒഴുകിപോകാനുള്ള സൗകര്യങ്ങൾ റബ്ബിൾ ഫൗണ്ടേഷനിൽ ഒരുക്കിയിരിക്കുന്നു. 

അതീവലളിതമാണ് അകത്തളങ്ങൾ. കൃത്രിമമായ അലങ്കാരപ്പണികൾ ഒന്നും ചെയ്തിട്ടില്ല. ലിവിങ്, ഡൈനിങ്, കിച്ചൻ, മൂന്നു കിടപ്പുമുറികൾ എന്നിവ വീട്ടിൽ ഒരുക്കിയിരിക്കുന്നു. ഇടങ്ങളുടെ ക്രമീകരണത്തിൽ വാസ്തു നിയമങ്ങളും പിന്തുടർന്നിട്ടുണ്ട്. അതിനാൽ മികച്ച വെന്റിലേഷനും വീടിനുള്ളിൽ ലഭിക്കുന്നു.

പുഴയുടെ കാഴ്ചകൾ കണ്ടിരിക്കാനായി ഒരു പാഷ്യോ സ്‌പേസും പിന്നിലായി ഒരുക്കിയിട്ടുണ്ട്. സ്ട്രക്ച്ചറും ഫർണിഷിങ്ങും സഹിതം 26 ലക്ഷത്തിനു വീട് പൂർത്തിയായി.

26-lakh-home-kollam

പ്രകൃതി സൗഹൃദ കാഴ്ചപ്പാടുകൾ 

ഫർണിഷിങ്ങിനായി തടി ഉപയോഗിച്ചിട്ടില്ല. ഒരു മരം പോലും അതുകൊണ്ട് ഇതിനായി മുറിക്കേണ്ടി വന്നില്ല.

പഴയ കെട്ടിടങ്ങൾ പൊളിച്ചപ്പോൾ കിട്ടിയ ഓടാണ് മേൽക്കൂരയിൽ ഉപയോഗിച്ചത്.

ഇന്റർലോക്ക് ബ്രിക്കുകൾ കൊണ്ടാണ് സ്ട്രക്ചർ നിർമിച്ചത്. 

പ്ലാസ്റ്ററിങ്ങിനു കുമ്മായമാണ് ഉപയോഗിച്ചത്. കോൺക്രീറ്റിന്റെ ഉപയോഗം കുറച്ചു.

ചെലവ് കുറച്ചത്... 

ഫർണിഷിങ്ങിനായി തടി ഉപയോഗിച്ചിട്ടില്ല. 

സ്റ്റീൽ വാതിലുകളും ജനലുകളും ഉപയോഗിച്ചു.

കബോർഡുകൾക്കും വാഡ്രോബുകൾക്കും മൾട്ടിവുഡ് ഉപയോഗിച്ചു.

Project Facts

Location- Punalur, Kollam

Area- 1600 SFT

Plot- 18 cent

Owner- Mahesh Babu

Designer- Er. Naveen Lal

Habitat Technology Group, Kollam

Mob- 9496443471