Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുടക്കിയ കാശ് മുതലാണ്! വീടും പ്ലാനും

30-lakh-home-kannur

പ്രവാസിയായ ഉടമസ്ഥന് താരതമ്യേന ചെലവ് കുറഞ്ഞ, പരിപാലനം എളുപ്പമാക്കുന്ന ഒരു വീട് വേണം എന്നായിരുന്നു ആവശ്യം. ഇതിനനുസൃതമായാണ് കണ്ണൂർ ജില്ലയിൽ പയ്യന്നൂരിൽ ഈ വീട് നിർമിച്ചിരിക്കുന്നത്. 12 സെന്റ് പ്ലോട്ടിൽ 1860 ചതുരശ്രയടിയാണ് വിസ്തീർണം. 

30-lakh-home-kannur-elevation

സമകാലിക ശൈലിയിൽ ബോക്സ് ആകൃതിയിലാണ് എലിവേഷൻ. വൈറ്റ്, ഗ്രേ ഫിനിഷിലാണ് പുറംഭിത്തികൾ. ഇതിന് വേർതിരിവ് നൽകാൻ ഒരു വശത്തെ ഭിത്തി മുഴുവൻ ഗ്രേ ക്ലാഡിങ് ടൈലുകൾ വിരിച്ചു.

30-lakh-home-kannur-living

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, 3 കിടപ്പുമുറികൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. കിടപ്പുമുറികൾക്ക് മാത്രം സ്വകാര്യത നൽകി, തുറസായ സമീപനമാണ് അകത്തളത്തിൽ പിന്തുടർന്നത്. ലിവിങ്, ഡൈനിങ്, കിച്ചൻ ഓപ്പൺ ശൈലിയിലാണ്. ഇത് കൂടുതൽ വിശാലത തോന്നിക്കുന്നതിനൊപ്പം വെന്റിലേഷനും സുഗമമാക്കുന്നു. 

30-lakh-home-kannur-dine

മഹാഗണിയിലാണ് ലിവിങ്ങിലെ ഫർണിച്ചറുകളും മറ്റു ഫർണിഷിങ്ങും ചെയ്തത്. പ്രധാന ഏരിയകളിൽ മാറ്റ് ഫിനിഷുള്ള വിട്രിഫൈഡ് ടൈലും ഗോവണിയിൽ വുഡൻ ഫിനിഷ് വിട്രിഫൈഡ് ടൈലുമാണ് ഉപയോഗിച്ചത്. സ്‌റ്റെയിൻലെസ്സ് സ്റ്റീൽ കൊണ്ടാണ് ഗോവണിയുടെ കൈവരികൾ നിർമിച്ചത്. ഗോവണിയുടെ താഴെ വാഷ് ഏരിയ നൽകി സ്ഥലം ഉപയുക്തമാക്കി. 

30-lakh-home-kannur-hall

മൂന്ന് കിടപ്പുമുറികളിലും കൃത്രിമമായ അലങ്കാരപ്പണികളൊന്നും കാണാനില്ല. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ മാത്രം നൽകി. സ്ഥിരതാമസമില്ലാത്തതിനാൽ അത്യാവശ്യസൗകര്യങ്ങൾ മാത്രമാണ് അടുക്കളയിൽ നൽകിയിട്ടുള്ളത്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. 

30-lakh-home-kannur-kitchen

സ്ട്രക്ചറും ഫർണിഷിങ്ങും ഉൾപ്പെടെ 30 ലക്ഷം രൂപയ്ക്ക് പത്തുമാസം കൊണ്ട് വീട് യാഥാർഥ്യമായി.

ചെലവ് കുറച്ച മേഖലകൾ

ചതുരശ്രയടി കുറച്ചു പരമാവധി സ്ഥലലഭ്യത ഉറപ്പുവരുത്തി 

ഫർണിഷിങ്ങിൽ മിതത്വം പാലിച്ചു

അനാവശ്യ പാർടീഷനുകൾ ഒഴിവാക്കി 

ഫോൾസ് സീലിംഗ് നൽകാതെ ലൈറ്റ് പോയിന്റുകൾ നേരിട്ടുനൽകി

10 മാസം കൊണ്ട് പണി പൂർത്തീകരിച്ചു

Project Facts

Location- Payyanur, Kannur

Area- 1860 SFT

Plot- 12 cent

Owner- Hareendran

Designer- Vaisakh Rajan

Pravega Associates, Payyanur

Mob- 9447734216