Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് കിടിലൻ! വൈദ്യുതിയുണ്ടാക്കുന്ന മേച്ചിൽ ഓടുമായി ടെസ്‌ല

T-Sroof-TexturedGlass 1700 ചതരുശ്ര അടി സോളർ മേൽക്കൂരയുടെ ചെലവ് 34300 ഡോളർ ആണെങ്കിലും 30 വർഷം കൊണ്ട് അതിന്റെ ഇരട്ടിയിലേറെ തുകയ്ക്കുള്ള വൈദ്യുതി ഉൽപാദിപ്പിക്കും.

വൈദ്യുത കാർ നിർമാണരംഗത്തു പ്രശസ്തരായ ടെസ്‌ല സൗരോർജം ഉൽപ്പാദിപ്പിക്കാൻ കഴിവുള്ള മേച്ചിൽ ഓടുകൾക്ക് ഓർഡർ സ്വീകരിച്ചുതുടങ്ങി.

മേൽക്കൂരയ്ക്കു മുകളിൽ സോളർ പാനലുകൾ പിടിപ്പിക്കാതെ, മേൽക്കൂര തന്നെ സോളർ പാനൽ ആയി പ്രവർത്തിക്കുമെന്നും വീടിനു ഭംഗിയേറുമെന്നുമാണ് ടെസ്‌ലയുടെ വാഗ്ദാനം. കഴിഞ്ഞ ഒക്ടോബറിൽ ഈ സോളർ ഓടുകൾ കമ്പനി അവതരിപ്പിച്ചിരുന്നു. 

സാധാരണ മേൽക്കൂരയും മുകളിൽ സോളർ പാനലും സ്ഥാപിക്കുന്നതിനെക്കാൾ കുറവാണ് സോളർ മേച്ചിലോടുകൾക്കുള്ള ചെലവെന്ന് കമ്പനി അവകാശപ്പെടുന്നു.

TESLA-SOLAR/

1700 ചതുരശ്ര അടി സോളർ മേൽക്കൂരയുടെ ചെലവ് 34300 ഡോളർ ആണെങ്കിലും 30 വർഷം കൊണ്ട് അതിന്റെ ഇരട്ടിയിലേറെ തുകയ്ക്കുള്ള വൈദ്യുതി ഉൽപാദിപ്പിക്കും. ന്യൂയോർക്കിലെ ബഫലോയിലാണ് നിർമാണം. തുടക്കത്തിൽ അമേരിക്കയിൽ മാത്രമാകും വിൽപന.