വാർക്ക വീടുകൾ ട്രസ് ചെയ്യുന്നതിനു പല കാരണങ്ങളും ഉണ്ടാകും. വീടിന്റെ ചോർച്ച തടയാനോ ടെറസ് ഏരിയ കൂടുതൽ ഫലപ്രദമാക്കാനോ ഒക്കെ ട്രസ് വർക്ക് ചെയ്യാറുണ്ട്. അതിനായി മികച്ച ഗുണമേന്മയുള്ള റൂഫിങ് ഷീറ്റുകൾ തിരഞ്ഞെടുക്കേണ്ടതുണ്ട്. റൂഫിങ് ഷീറ്റുകൾ വാങ്ങുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണമെന്നു നോക്കാം.
വാങ്ങാനുദ്ദേശിക്കുന്ന റൂഫിങ് ഷീറ്റിന് പെയിന്റിങ് കോട്ടിങ് (13 -22 മൈക്രോൺസ്), പ്രൈമർ കോട്ടിങ് (5 മൈക്രോൺസ്), കൺവെൻഷൻ കോട്ടിങ് ട്രീറ്റ്‌മെന്റ്, അലുമിനിയം സിങ്ക് അലോയ് കോട്ടിങ് (150 gsm), ബേസ് മെറ്റൽ സ്‌റ്റീൽ എന്നീ നാലു സംരക്ഷണ പാളികൾ ഉണ്ടോ എന്നു പ്രത്യേകം ചോദിച്ചു മനസ്സിലാക്കുക.
ഇതോടൊപ്പം പെയിന്റ് ബേക്ക് കോട്ടിങ് 16 -22 മൈക്രോൺസ് ഉണ്ടോയെന്നും ഉറപ്പുവരുത്തുക. പ്രീ പെയിന്റഡ് ഗാൽവാല്യൂം കോയിലിന്റെ കോട്ടിങ് ഇരുവശങ്ങളിലും ഉള്ള ഷീറ്റുകളും കാലങ്ങളോളം സംരക്ഷണം നൽകുന്നവയാണ്.
സവിശേഷതകൾ
കേരളീയ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമാണ് ഇത്തരം സവിശേഷതകൾ ഉള്ള റൂഫിങ് ഷീറ്റുകൾ. അലുമിനിയം കോട്ടിങ് കൂടുതൽ ഉള്ള ഷീറ്റുകൾ ചൂടിൽനിന്നും തുരുമ്പിൽനിന്നും സംരക്ഷണം നൽകും. കൃത്യമായ 550 MPA ൽ Six Rich Designing ഉള്ള ഷീറ്റുകൾ കൂടുതൽ കറുത്ത നൽകുന്നു. വിവിധ നിറങ്ങളിൽ റൂഫിങ് ഷീറ്റുകൾ ലഭ്യമാണ്. ഗുണനിലവാരമുള്ള പെയിന്റ് ആണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ഉറപ്പാക്കാം.
റൂഫിങ് ഷീറ്റുകൾക്കു വ്യാപാരികൾ എത്ര നാൾ വരെ ഗ്യാരന്റി തരുമെന്നും ചോദിക്കണം. കുറഞ്ഞത് പതിനഞ്ചു വർഷമെങ്കിലും ഉള്ളവ മാത്രം വാങ്ങുക. തുടർന്നുള്ള സർവീസിങ്ങിനെപ്പറ്റിയും മനസ്സിലാക്കുക. ഇത്രയും ശ്രദ്ധിച്ചാൽ റൂഫിങ് ഷീറ്റുകൾക്ക് ഗുണമേന്മ ഉറപ്പിക്കാം.
വിവരങ്ങൾക്ക് കടപ്പാട്
ഓസോൺ റൂഫിങ്സ്, കണ്ണൂർ
Read more- Roofing Construction