വിസ്മയ കാഴ്ചകളുടെ നിത്യവസന്തമായ ദുബായില്‍ മഞ്ഞുലോകമൊരുക്കി ഐസ് പാര്‍ക്ക് തുറന്നു. സബീല്‍ പാര്‍ക്കില്‍ മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ ഐസ് പാര്‍ക്ക് കുളിര്മയുള്ള ഉല്ലാസക്കാഴ്ചകളാണ് സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുന്നത്.
ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ബുർജ് ഖലീഫ, ക്ലോക്ക് ടവര്‍, ബുര്‍ജ് അല്‍ അറബ്, ഷെയ്ഖ് സായിദ് മോസ്ക് തുടങ്ങി കൗതുകങ്ങളുറഞ്ഞ നിരവധി ശില്പങ്ങള്. ദുബായ് മുനിസിപ്പാലിറ്റിയുമായി ചേര്‍ന്ന് ഫലക് ഹോള്‍ഡിങ്സാണ് മരുഭൂമിയിലൊരു ഐസ് ലോകം യാഥാര്‍ഥ്യമാക്കിയത്.
പക്ഷേ കാഴ്ചകളില്‍ മതിമറന്ന് കൂടുതല്‍ നേരം ഇവിടെ നില്‍ക്കാനാവില്ല. മൈനസ് എട്ട് ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ തണുത്തുറഞ്ഞുപോകും. അഞ്ചു ടൺ ക്രിസ്റ്റൽ ഐസുകൊണ്ട് 150 ശില്പികള് രണ്ടു മാസമെടുത്താണ് ഐസ് പാര്‍ക്ക് ഒരുക്കിയത്.
Read more on Dubai Architecture Wonders