Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്തെ ഏറ്റവും വില കൂടിയ വീടിന്റെ അധിപനെ കണ്ടെത്തി

prince-salman-chateau-louisxiv പടിഞ്ഞാറന്‍ പാരിസിലെ പ്രശസ്തമായ ഫ്രഞ്ച് ഷേറ്റൗ ലൂയി XIV ആണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സ്വന്തമാക്കിയിരിക്കുന്നത്. ചിത്രങ്ങൾക്ക് കടപ്പാട്- ഫെയ്സ്ബുക്

മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ...ആ പേരാണ് കുറച്ചുനാളുകളായി ആഗോള മാധ്യമങ്ങളില്‍ പോലും പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്ന്. ഗള്‍ഫ് മേഖലയിൽ അതിശക്തമായ സൗദി അറേബ്യ എന്ന രാഷ്ട്രം പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തിയപ്പോള്‍ ധീരമായ സാമ്പത്തിക പരിഷ്‌കരണങ്ങളിലൂടെ സൗദിയെ കരകയറ്റാന്‍ പദ്ധതി തയാറാക്കി രാജ്യത്തിന്റെ കിരീടാവകാശിയായ സൽമാൻ രാജകുമാരൻ. അതോടെ ആഗോള മാധ്യമങ്ങളുടെ കണ്ണിലുണ്ണിയുമായി 31കാരനായ മുഹമ്മദ് ബിൻ സൽമാൻ. 

prince-salman മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ

ഡ്രൈവിങ്ങിനുള്‍പ്പടെ സ്ത്രീകള്‍ക്ക് നിലനിന്നിരുന്ന പല വിലക്കുകളും കൂടി സൽമാൻ രാജകുമാരൻ നീക്കിയതോടെ പ്രശസ്തി വാനോളം ഉയര്‍ന്നു. ഇപ്പോഴിതാ മറ്റൊരു വലിയ വാര്‍ത്ത കൂടി അദ്ദേഹത്തിന്റെ പേരിലെത്തുന്നു. അതൊരു രഹസ്യത്തിന്റെ പരസ്യമാകലാണ്.

chateau_louisxiv

ലോകത്തെ ഏറ്റവും വില കൂടിയ വീടിന്റെ അധിപന്‍ ആരാണെന്ന് ഇതുവരെ ലോകത്തിന് അറിയില്ലായിരുന്നു. ഇപ്പോഴിതാ, അത് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണെന്നു വ്യക്തമായിരിക്കുന്നു. ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന റിപ്പോര്‍ട്ടാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 1923.6 കോടി രൂപയാണ് സല്‍മാന്‍ രാജാവിന്റെ മകന്‍ സ്വന്തമാക്കിയിരിക്കുന്ന ആഡംബരവീടിന്റെ വില. പടിഞ്ഞാറന്‍ പാരിസിലെ പ്രശസ്തമായ ഫ്രഞ്ച് ഷേറ്റൗ ലൂയി XIV ആണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സ്വന്തമാക്കിയിരിക്കുന്നത്. 

chateau-louis-XIV-interior
chateau-louis-XIV-hall

2015ലായിരുന്നു പേര് വെളിപ്പെടുത്താത്ത ഉടമ ഇത് വാങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ആരാണ് വാങ്ങിയതെന്നത് രഹസ്യമായി തന്നെ ഇതുവരെ തുടര്‍ന്നു. 17ാം നൂറ്റാണ്ടിലെ വാസ്തുവിദ്യയുടെ പിന്‍ബലത്തിലുള്ള ഫ്രഞ്ച് കൊട്ടാരം പോലുള്ള വീടാണിത്. ഇന്നിത് മോഡിഫിക്കേഷന്‍ വരുത്തിയിട്ടുണ്ട്. ആധുനിക സംവിധാനങ്ങളെല്ലാം തന്നെ വീട്ടിലുണ്ട്. സിനിമാ ഹൗസ്, ഡീലക്‌സ് സ്വിമ്മിങ് പൂള്‍, അണ്ടര്‍വാട്ടര്‍ ചേംബർ ..അങ്ങനെ നിരവധി ആഡംബര സങ്കേതങ്ങളോട് കൂടിയതാണ് ഭവനം. 

chateau-louis-XIV-aerial

57 ഏക്കറിലാണ് ഏകദേശം 2000 കോടി രൂപയ്ക്കടുത്ത് വിലവരുന്ന വീട് സ്ഥിതി ചെയ്യുന്നത്. 

Read more on: Prince Salman Luxury Palace