Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴക്കാടുള്ള ലോകത്തിലെ ആദ്യ ഹോട്ടൽ ദുബായിൽ!

dubai-hotel-rainforest ഹോട്ടൽ ഈ വർഷം അവസാനം നിർമാണം പൂർത്തിയാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 550 മില്യൺ ഡോളറാണ് നിർമാണച്ചെലവ് കണക്കാക്കുന്നത്. ചിത്രങ്ങൾക്ക് കടപ്പാട്- ഫെയ്സ്ബുക്

സ്വന്തമായി മഴക്കാടുള്ള ലോകത്തിലെ ആദ്യ ഹോട്ടൽ ദുബായിൽ പണി പുരോഗമിക്കുന്നു. 20 ലക്ഷം ചതുരശ്രയടിയിൽ ഒരുങ്ങുന്ന റോസ്മണ്ട് ഹോട്ടൽ കാഴ്ചകളുടെ വിസ്മയമായിരിക്കും ഒരുക്കുക. 53 നിലകളുള്ള ഹോട്ടലിന്റെ ഇരട്ട ടവറിൽ 448 മുറികളുമുണ്ട്. ഒഴുകുന്ന നദി പോലെയുള്ള ഫ്ലൂയിഡ് ഡിസൈനാണ് കെട്ടിടത്തിന് നൽകിയിരിക്കുന്നത്. 

hotel-rosemont

ഹോട്ടലിൽ എത്തിച്ചേരുന്നത് മുതൽ കാഴ്ചകൾ ആരംഭിക്കും. 3D പ്രൊജക്ഷൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ ലോബിയുടെ ആംബിയൻസ് ഒരു മഴക്കാടോ അക്വേറിയമോ ആക്കി മാറ്റാനാകും. ലോബി കടന്നു ഇടനാഴിയിലെത്തിയാൽ സ്വീകരിക്കുക ലഗ്ഗേജ് ഹാൻഡിൽ ചെയ്യുന്ന റോബട്ടുകളായിരിക്കും. 

rainforest-hotel-lobby

ഇരട്ട ടവറിന്റെ അടിത്തട്ടിലാണ് മഴക്കാട് ക്രമീകരിച്ചിരിക്കുന്നത്. 75,000 ചതുരശ്രയടി വിസ്തൃതിയുള്ള കൃത്രിമ വനത്തിൽ വെള്ളച്ചാട്ടങ്ങൾ, അരുവികൾ എന്നിവയെല്ലാമുണ്ട്. സെൻസറുകൾ കൊണ്ട് മഴക്കാടിന്റെ അന്തരീക്ഷം നിലനിർത്തുകയാണിവിടെ ചെയ്യുന്നത്. 

rain-forest-projection

മഴക്കാട് കണ്ടുകഴിഞ്ഞവർക്ക് നേരെ ഇരുപത്തഞ്ചാം നിലയിലേക്ക് പോകാം. അവിടെ ഗ്ലാസ് അടിത്തറയുള്ള ഇൻഫിനിറ്റി പൂൾ കാണാം. ഇവിടെ മാറുന്ന നഗരക്കാഴ്ചകൾ കണ്ടുകൊണ്ട് നീന്തിത്തുടിക്കാം. സ്കൈപൂളിനോട് ചേർന്ന് വിശാലമായ സ്പായും ഏർപ്പെടുത്തിയിട്ടുണ്ട്.

rain-forest-sensor

അടിമുടി ആഡംബരം നിറയുന്ന അകത്തളങ്ങളുള്ള ഹോട്ടൽ ഈ വർഷം അവസാനം നിർമാണം പൂർത്തിയാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഹിൽട്ടൺ വേൾഡ്‌വൈഡ് എന്ന ബ്രാൻഡാണ് ഹോട്ടൽ നടത്തിപ്പുകാർ. 550 മില്യൺ ഡോളറാണ് നിർമാണച്ചെലവ് കണക്കാക്കുന്നത്.