മീറ്ററുകളോളം നീളത്തിൽ ആരെയും വിഴുങ്ങാൻ പാകത്തിൽ വായ പിളർത്തി നിൽക്കുന്ന കൂറ്റൻ സർപ്പം. വടക്കുപടിഞ്ഞാറൻ മെക്സിക്കോയിൽ പച്ചപ്പു മൂടിയ പ്രദേശത്ത് സങ്കൽപ കഥകളിൽ മാത്രം കേട്ടു പരിചയിച്ച അത്തരമൊരു സർപ്പമുണ്ട്. എന്നാൽ ഈ സർപ്പത്തെ നേരിട്ട് കണ്ടാൽ ഭയപ്പെടേണ്ടതില്ല എന്നുമാത്രമല്ല പിളർന്നിരിക്കുന്ന വായിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മീറ്ററുകളോളം നീളത്തിൽ, ആരെയും വിഴുങ്ങാൻ പാകത്തിൽ വായ പിളർത്തി നിൽക്കുന്ന കൂറ്റൻ സർപ്പം. വടക്കുപടിഞ്ഞാറൻ മെക്സിക്കോയിൽ പച്ചപ്പുമൂടിയ പ്രദേശത്ത് സങ്കൽപ കഥകളിൽ മാത്രം കേട്ടു പരിചയിച്ച അത്തരമൊരു സർപ്പമുണ്ട്. എന്നാൽ ഈ സർപ്പത്തെ നേരിട്ട് കണ്ടാൽ ഭയപ്പെടേണ്ടതില്ല എന്നുമാത്രമല്ല പിളർന്നിരിക്കുന്ന വായിലൂടെ അകത്തുകയറി അതിനുള്ളിൽ സുഖമായി വിശ്രമിക്കുകയും ചെയ്യാം. കാരണം ഇത് കൂറ്റൻ സർപ്പത്തിന്റെ ആകൃതിയിൽ നിർമ്മിച്ച ഒരു വിശ്രമകേന്ദ്രമാണ്. 

മെസോ - അമേരിക്കൻ സംസ്കാരത്തിൽ ആരാധനാമൂർത്തിയായിരുന്ന ക്വറ്റ്സൽകോട്ട് എന്ന തൂവൽസർപ്പത്തിന്റെ ആകൃതിയിലാണ് ഈ നിർമ്മിതി. ജാവിയർ സെനോസ്യൻ എന്ന ആർക്കിടെക്ട് രൂപകല്പന ചെയ്ത ഈ കെട്ടിടത്തിന്റെ പേരും ക്വറ്റ്സൽകോട്ട്സ് നെസ്റ്റ് എന്നാണ്.10 അപ്പാർട്ട്മെന്റുകളാണ് ഈ വിചിത്ര നിർമ്മിതിക്ക് ഉള്ളിലുള്ളത്.  അകത്തും പുറത്തുമായി ഒരുക്കിയിരിക്കുന്ന വ്യത്യസ്തതകൾ അറിഞ്ഞ് ഇവിടെ ഒരു രാത്രി തങ്ങുന്നതിന് 409 ഡോളറാണ് ( 31000 രൂപ) ഈടാക്കുന്നത്. 

ADVERTISEMENT

മെസോ അമേരിക്കൻ സംസ്കാരത്തിൽ ദൈവമായാണ് ക്വറ്റ്സൽകോട്ടിനെ കണക്കാക്കിയിരുന്നത്. സങ്കൽപകഥകളിൽ സർപ്പത്തെ വർണ്ണിച്ചിരിക്കുന്നതുപോലെ മരതകത്തിനു സമാനമായ പച്ച, സ്വർണ്ണനിറം, വയലറ്റിനോട് ചേർന്നു നിൽക്കുന്ന നീല എന്നിവ ഉപയോഗിച്ച്  പുറംഭാഗം മോടി പിടിപ്പിച്ചിരിക്കുന്നു. 2001ൽ  ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ 2007 ലാണ് പൂർത്തിയായത്. 

16,000 ചതുരശ്ര അടിയാണ് നിർമ്മിതിക്കുള്ളിലെ ആകെ വിസ്തീർണ്ണം. കെട്ടിടം സ്ഥിതി ചെയ്യുന്നതാകട്ടെ 80,000 ചതുരശ്രഅടിയിലും. സർപ്പത്തിന്റെ ആകൃതിയിൽ വെറുതെയങ്ങ് പരന്നു കിടക്കുന്ന തരത്തിലല്ല നിർമ്മാണം. ഇഴയുന്ന ആകൃതിയിൽ തന്നെ ചില ഭാഗങ്ങൾ ഉയർത്തിയും ചില ഭാഗങ്ങൾ താഴ്ത്തിയുമാണ് നിർമ്മിച്ചിരിക്കുന്നത്. ആകെയുള്ള 10 അപ്പാർട്ട്മെന്റുകളിൽ മൂന്നെണ്ണമാണ് മുകൾ നിലകളിലായി ക്രമീകരിച്ചിരിക്കുന്നത്. തറയിൽ നിന്നും 21 അടി ഉയരത്തിലാണ് ഈ മുറികൾ. നെടുനീളത്തിലുള്ള കെട്ടിടത്തിന്റെ വീതി 28 അടിയാണ്. 

ADVERTISEMENT

ഒന്നിലധികം കിടപ്പുമുറികൾ, ബാത്റൂമുകൾ, സ്റ്റഡി റൂം, വിശാലമായ ലിവിങ് ഏരിയ, അടുക്കള എന്നീ സൗകര്യങ്ങളെല്ലാം കെട്ടിടത്തിനുള്ളിൽ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നു. എന്നാൽ ഇതുകൊണ്ടും തീർന്നില്ല. ഇവിടെയെത്തുന്നവർക്ക് ആവോളം ആസ്വദിക്കാവുന്ന വിധത്തിൽ പുറംകാഴ്ചകളുമുണ്ട്. ബൊട്ടാണിക്കൽ ഗാർഡനുകൾ, ചെറു തടാകങ്ങൾ, മിനറൽ ഗുഹകൾ, ഓക്കു മരക്കാട് എന്നിവയെല്ലാം   ഇതിലുൾപ്പെടും. മനസ്സിനെ ശാന്തമാക്കാനുള്ള പ്രത്യേക കഴിവ് ഈ ഇടത്തിന് ഉണ്ടെന്നാണ് ഇവിടെ വരുന്നവരുടെ അനുഭവക്കുറിപ്പുകൾ.  

English Summary- Snake Shaped House in Mexico; Architecture Wonder