കണ്ണൂർ ജില്ലയിൽ പയ്യന്നൂരിൽ 12 സെന്റിൽ 1500 ചതുരശ്രയടിയിലാണ് പ്രതാപന്റെയും കുടുംബത്തിന്റെയും കിളിക്കൂട്. ഇടത്തരം ബജറ്റിൽ നിന്നുകൊണ്ടുള്ള ഇടത്തരം വീട് എന്നതായിരുന്നു ഉടമസ്ഥന്റെ ഡിമാൻഡ്. ഇതിനനുസൃതമായാണ് വീട് രൂപകൽപന ചെയ്തത്.
ട്രെസ് വർക്ക് ചെയ്ത് അതിനു മുകളിൽ ഓടു വിരിച്ചത് ട്രഡീഷണൽ ഭംഗി നൽകുന്നു. ട്രസിനുള്ളിലെ സ്ഥലം യൂട്ടിലിറ്റി സ്‌പേസ് ആക്കി മാറ്റാനും സാധിക്കും. ലിവിങ്, ഡൈനിങ്, പൂജ, സ്റ്റഡി ഏരിയ, കിച്ചൻ, വർക്ക് ഏരിയ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് ഇവിടെ ഒരുക്കിയത്.
ഓപ്പൺ ഹാളായാണ് ഡൈനിങ് സജ്ജീകരിച്ചിരിക്കുന്നത്. അതിൽ വാഷ്ഏരിയ, പൂജാസ്പേസ്, സ്റ്റഡി ഏരിയ എന്നിവ സജ്ജീകരിച്ചു. കിടപ്പുമുറികൾ വ്യത്യസ്തമാക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്.