വീട് പണിയുന്നവർക്ക് സന്തോഷവാർത്ത! ഭവനവായ്പാ പലിശ കുറയാൻ സാധ്യത

ഓരോ വായ്പയും നൽകുമ്പോൾ മാറ്റിവയ്ക്കേണ്ടുന്ന തുകയുടെ അനുപാതം 0.40 ശതമാനത്തിൽ നിന്നു 0.25% ആയി കുറച്ചു.

ഭവനവായ്പകളുടെ പലിശനിരക്ക് താഴാൻ സാഹചര്യമൊരുക്കുന്ന നടപടികൾ റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. ഓരോ വായ്പയും നൽകുമ്പോൾ മാറ്റിവയ്ക്കേണ്ടുന്ന തുകയുടെ അനുപാതം 0.40 ശതമാനത്തിൽ നിന്നു 0.25% ആയി കുറച്ചു.

വ്യക്തിഗത ഭവനവായ്പ നൽകുമ്പോൾ അതിന്റെ റിസ്ക് മറികടക്കാൻ മാറ്റിവയ്ക്കേണ്ടിവരുന്ന തുകയുടെ അനുപാതമായ റിസ്ക് വെയ്റ്റ് കുറച്ചതുവഴി ബാങ്കുകളുടെ പക്കൽ പണലഭ്യത കൂടുകയും ചെയ്തിട്ടുണ്ട്. 75 ലക്ഷം രൂപയ്ക്കു മേലുള്ള വായ്പകളുടെ റിസ്ക് വെയ്റ്റ് 75 ശതമാനത്തിൽനിന്ന് 50 ശതമാനമാക്കി. 30 ലക്ഷത്തിനും 75 ലക്ഷത്തിനും ഇടയ്ക്കുള്ള വായ്പകൾക്കു 35% ആണ്. 

30 ലക്ഷത്തിനും 75 ലക്ഷത്തിനും ഇടയ്ക്കുള്ള വായ്പകൾക്കു ജാമ്യവസ്തുവിന്റെ മൂല്യത്തിന്റെ 80% വരെ വായ്പ നൽകാമെന്നും ലോൺ–ടു–വാല്യു വ്യവസ്ഥ പരിഷ്കരിച്ച് ആർബിഐ പറഞ്ഞു.

ഭവനവായ്പാ വ്യവസ്ഥകളിലെ ഇളവും എസ്എൽആർ കുറച്ചതും സമീപ ഭാവിയിൽ ഭവനവായ്പാ നിരക്കുകൾ താഴാൻ വഴിയൊരുക്കുമെന്ന സൂചനയാണ് വിവിധ ബാങ്ക് മേധാവികൾ നൽകുന്നത്. എസ്ബിഐ, ഐസിഐസിഐ ബാങ്ക് മേധാവികൾ ആർബിഐ തീരുമാനം വളരെ ശുഭകരമെന്നു വിലയിരുത്തി.