മഴക്കാലമെത്തി; വീടുകൾക്കു വേണം വാട്ടർപ്രൂഫിങ്

കോൺക്രീറ്റ് ചെയ്ത വീടുകളുടെ നിർമാണഘട്ടത്തിൽത്തന്നെ വേണം വാട്ടർ പ്രൂഫ് ചെയ്യാൻ.

വീടിന്റെ ചുവരുകൾ സംരക്ഷിക്കാൻ കാണിക്കുന്ന ശ്രദ്ധ വീടിന്റെ മേൽക്കൂരയിലും ആവശ്യമാണ്. പലപ്പോഴും ആളുകൾ ഇതിനുവേണ്ട പരിഗണന നൽകാറില്ല. ഇത് പിന്നീട് കൂടുതൽ പണച്ചെലവിലേക്ക് എത്തിക്കുകയും ചെയ്യും.

കോൺക്രീറ്റ് ചെയ്ത വീടുകളുടെ നിർമാണഘട്ടത്തിൽത്തന്നെ വേണം വാട്ടർ പ്രൂഫ് ചെയ്യാൻ. അതും കമ്പനിയുടെ ആളുകളെക്കൊണ്ട് കൃത്യമായി ഓരോ ഉൽപന്നവും നിഷ്കർഷിക്കുന്ന അളവിൽ വാട്ടർപ്രൂഫിങ് നടത്തണം. ഇല്ലെങ്കിൽ ആദ്യ മഴയിൽത്തന്നെ വീടിനകത്ത് ഈർപ്പം തട്ടാനുള്ള സാധ്യത ഏറെയാണ്.

മേൽക്കൂരയ്ക്കു പ്രത്യേക സംരക്ഷണം

റൂഫ് ഏരിയ പ്രത്യേകമായി സംരക്ഷിക്കുന്നതിന് അക്രിലിക് ഇലസ്റ്റോമെറിക് കോട്ടിങ് ഉണ്ട്. ഇത്തരം കോട്ടിങ്ങുകൾക്ക് ജോയിന്റുകൾ വരുന്ന ഭാഗത്ത് ആയിരം മൈക്രോൺ കട്ടിയുള്ള ഇലാസ്റ്റിക് ഫിലിമാണ്. ഇതാണ് ഒരുതരി ജലാംശം പോലും ഉള്ളിലേക്ക് കടത്തിവിടാതെ വീടിനെ സംരക്ഷിക്കുന്നത്. ഈ ഗുണങ്ങൾ തരുന്ന വിവിധയിനം ഉൽപന്നങ്ങൾ വിപണിയിൽ ലഭ്യമാണ്.

ഉൽപന്നങ്ങൾ തിരഞ്ഞെടുക്കാം

വീടിന് ഈർപ്പത്തിൽനിന്നു സംരക്ഷണത്തിനൊപ്പം ചൂടിൽനിന്നുകൂടി (Heat Resistant) സംരക്ഷിക്കുന്ന രീതിയാണ് പുതിയ ടെക്‌നോളജികൾ. വാട്ടർ പ്രൂഫിങ് ചെയ്തതിനുശേഷം ന്യൂ കോട്ട് കൂൾ- ചൂടിൽനിന്നും സംരക്ഷണം നൽകുന്ന കോട്ട് കൂടെ നൽകാം. മഴക്കാലത്ത് ഈർപ്പത്തിൽനിന്നുള്ള സംരക്ഷണവും ചൂടുകാലത്ത് അൾട്രാവയലറ്റ് രശ്മികളിൽനിന്നുള്ള സംരക്ഷണവും ഉറപ്പാക്കാം. ഇവ ചൂടിനെ എട്ടുശതമാനം വരെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണ്.

പ്രതീക്ഷിക്കേണ്ടതും ശ്രദ്ധിക്കേണ്ടതും 

കാലാവസ്ഥയിലുള്ള ചെറിയ മാറ്റങ്ങൾ പോലും കോൺക്രീറ്റ് പ്രതലങ്ങളെ സാരമായി ബാധിക്കുന്നതായാണ് ഇപ്പോൾ കണ്ടുവരുന്നത്. പല കെട്ടിടങ്ങളിലും നിർമാണം കഴിഞ്ഞു ചുരുങ്ങിയ നാളുകളിൽത്തന്നെ വിള്ളലുകൾ കണ്ടുവരുന്നു. ഈ വിള്ളലുകളിൽക്കൂടി ഈർപ്പം ഉള്ളിലേക്കു കടക്കുന്നതു കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നു. നിർമാണത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുടെ ഗുണമേന്മ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയെല്ലാം ചോർച്ചയ്ക്കു കാരണമായേക്കാം.

വർഷം കഴിയുംതോറും കൂടിവരുന്ന ചൂടിനെ തടയുന്ന രീതിയിലുള്ള ഒരു സംരക്ഷണവും ഇന്നത്തെ അവസ്ഥയിൽ കെട്ടിടങ്ങൾക്ക് നൽകാനാകുന്നില്ല.

വീടിന്റെ ചുമരുകളും മേൽക്കൂരകളും വെയിലേറ്റു ചൂടാകുന്നതുകൊണ്ട് വീടിനകത്തും ചൂടു കൂടുതലായി താങ്ങി നിൽക്കും. ഫാൻ പ്രവർത്തിച്ചാലും ചൂടുകാറ്റായിരിക്കും കിട്ടുക. ഈ സാഹചര്യങ്ങളിൽ  വീടിന്റെ മേൽക്കൂരയ്‌ക്കൊപ്പം പുറംചുമരുകളെയും ചൂടേൽക്കാതെ സംരക്ഷിക്കേണ്ടതുണ്ട്. ചൂടിനേയും വെയിലിനെയും ആഗിരണം ചെയ്യാതെ പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള കോട്ടിങ്ങുകളാണ് ചുമരുകളിലും മേൽക്കൂരകളിലും നൽകേണ്ടത്. വീടിന്റെ പുറംമോടിക്കൊപ്പം  പ്രധാനമാണ് അതിന്റെ ഈടും ഉറപ്പും.

പുറംചുമരുകൾക്കായി പെയിന്റ് ചെയ്യുന്നതുപോലെ തന്നെയുള്ള അക്രിലിക് കോട്ടിങ്ങുകൾ ലഭ്യമാണ്. ഇത്തരം കോട്ടിങ്ങുകൾ ചുമരുകളിൽ പെയിന്റ് ബ്രഷ് ഉപയോഗിച്ചോ അടിക്കാവുന്നതാണ്. ഇലാസ്തികതയുള്ള കോട്ടിങ്ങുകൾ കെട്ടിടത്തിൽ വിള്ളലുകൾ ഉണ്ടാകുന്നത് പ്രത്യക്ഷമാക്കാതി രിക്കുകയും മെയിൻ കോട്ട് കൂൾ എന്ന പ്രൊഡക്ട് ഈർപ്പത്തിൽനിന്നും ചൂടിൽനിന്നും ഒരുപോലെ സംരക്ഷണം തരുന്നു. ഇതിലടങ്ങിയിരിക്കുന്ന ബോറോസിലിക്കേറ്റ് കണികകൾ ചൂടിനെ പ്രതിരോധിക്കും. പുറമെ നിന്നുള്ള താപനിലയിൽ 8° C വരെ മാറ്റം വരുത്താൻ ഇത്തരം കോട്ടിങിനു സാധിക്കുന്നു. റെയിന്കോട്ട് കൂൾ ഏതുനിറത്തിലും ലഭ്യമായതിനാൽ പ്രത്യേകം പെയിന്റ് ചെയ്യേണ്ട ആവശ്യമില്ല. പൂപ്പലിനെ പ്രതിരോധിക്കുന്നതും ഇതിന്റെ മറ്റൊരു സവിശേഷതയാണ്.

 

വിവരങ്ങൾക്ക് കടപ്പാട് 

മനു പ്രസാദ് 

ഡോ. ഫിക്‌സിറ്റ് എക്സ്പീരിയൻസ് സെന്റർ, ആലുവ, കൊച്ചി   

Read more- Waterproofing Painting