Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടൈൽ ഉപയോഗം: കേരളം നമ്പർ 1

wall-tile ഇന്ത്യയിലെ ആകെ ടൈൽ വിൽപനയുടെ 8% കേരളത്തിലാണ്. വർഷം 34,000 കോടിയുടെ ടൈൽ വിൽപനയാണ് ഇന്ത്യയിൽ. അതിൽ കേരളത്തിലെ വിൽപന ഏകദേശം 3000 കോടി.

ആളോഹരി ടൈൽ ഉപഭോഗത്തിൽ കേരളം ഇന്ത്യയിൽ ഒന്നാമത്! കേരളത്തിന്റെ വിസ്തൃതി ഇന്ത്യയുടെ വിസ്തൃതിയുടെ 1% മാത്രമേ ഉള്ളൂവെങ്കിലും ഏത് ഉൽപന്നത്തിന്റെ ഉപഭോഗത്തിലും കേരളം ഇന്ത്യയിലെ ആകെ ഉപഭോഗത്തിന്റെ എട്ടു ശതമാനത്തിലേറെയാണ്. ഇലക്ട്രോണിക് ഉൽപന്നങ്ങളും ഗൃഹോപകരണങ്ങളും സ്വർണാഭരണങ്ങളും ഉദാഹരണം. മതിലിലും തറയിലും ഒട്ടിക്കുന്ന ടൈലുകളുടെ ഉപഭോഗത്തിലും കേരളം ബഹുദൂരം മുന്നിലാണ്. വർഷം ഏഴുകോടി ചതുരശ്ര മീറ്റർ ടൈലുകളാണ് കേരളത്തിലെ വിൽപന. ഇന്ത്യയിൽ തന്നെ മൂന്നാം സ്ഥാനം. തമിഴ്നാടും യുപിയും മാത്രം ടൈൽ വിൽപനയിൽ കേരളത്തിനു മുന്നിലുണ്ടെങ്കിലും അവിടുത്തെ വൻ ജനസംഖ്യ പരിഗണിക്കുമ്പോൾ കുറഞ്ഞ ജനസംഖ്യയുള്ള കേരളമാണ് ആളോഹരി ടൈൽ ഉപഭോഗത്തിൽ ഒന്നാം സ്ഥാനത്ത്.

handmade-tile-designs

ഇന്ത്യയിലെ ആകെ ടൈൽ വിൽപനയുടെ 8% കേരളത്തിലാണ്. വർഷം 34,000 കോടിയുടെ ടൈൽ വിൽപനയാണ് ഇന്ത്യയിൽ. അതിൽ കേരളത്തിലെ വിൽപന ഏകദേശം 3000 കോടി. വിപണിയിലെത്തുന്ന ഏതു പുതിയ ടൈൽ ഉൽപന്നവും മലയാളികൾ സ്വാഗതം ചെയ്യുന്നു. നാട്ടിലാകെ ടൈൽ ഷോറൂമുകൾ മുളച്ചുപൊന്തുന്നത് ഇവിടുത്തെ വർധിച്ച ഡിമാൻഡിന്റെ പ്രതിഫലനമാണ്. വീടുകളും കെട്ടിടങ്ങളും ധൃതിയിൽ പണി തീരുന്ന ഓണം ടൈൽ വിൽപനയ്ക്ക് പ്രധാന  സീസണാണെങ്കിലും ഒക്ടോബർ മുതൽ മാർച്ച് വരെയാണ് അതിലും കൂടുതൽ വിൽപന.

നേരത്തേ ഇരുണ്ട നിറമുള്ള ടൈലുകളിലായിരുന്നു കേരളത്തിനു കൗതുകം. ഇപ്പോൾ വൈറ്റ്, ഓഫ് വൈറ്റ് തുടങ്ങിയ ഇളം നിറങ്ങൾക്കാണു പ്രധാന്യം. സിറാമിക് ടൈലുകൾ മാത്രമല്ല, പോളിഷ്ഡ് വിട്രിഫൈഡ് ടൈലുകളിലേക്കും ഏറ്റവും വിലയുള്ള ഗ്ളേസ്ഡ് വിട്രിഫൈഡ് ടൈലുകളിലേക്കും കേരള വിപണി പുരോഗമിച്ചിരിക്കുന്നു. അതനുസരിച്ച് മാർബിൾ, ഗ്രനൈറ്റ് വിൽപന കുറയുകയും ചെയ്തു. 

3595477459-tile-dec8

ഇന്ത്യയിൽ തന്നെ ആകെ വിൽപനയുടെ 40%  സിറാമിക് ടൈലും 40% പോളിഷ്ഡ് വിട്രിഫൈഡ് ടൈലുകളുമാണ്. 20% മാത്രമാണ് ഗ്ളേസ്ഡ് വിട്രിഫൈഡ് ടൈൽ. പ്രമുഖ ടൈൽ കമ്പനികൾക്കെല്ലാം കേരളത്തിൽ നൂറു കണക്കിന് ഡീലർമാരാണുള്ളത്. ടൈൽ ഡീലർമാരായി കേരളത്തിൽ രണ്ടായിരത്തോളം പേരുണ്ട്.

ടൈൽസിൽ മൂന്നാം സ്ഥാനം ഇന്ത്യയ്ക്ക്

clat-tile

ടൈൽ നിർമാണത്തിൽ ചൈനയും ബ്രസീലും കഴിഞ്ഞാൽ ഇന്ത്യ. ലോകത്ത് മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ ഒരു വർഷത്തിനകം ബ്രസീലിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തിയേക്കും.

എന്നാൽ ഒരിക്കലും ചൈനയെ മറികടക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇന്ത്യ വർഷം ഉൽപാദിപ്പിക്കുന്നത് 90 കോടി ചതുരശ്ര മീറ്റർ ടൈലുകളാണ്. ചൈന ഉൽപാദിപ്പിക്കുന്നതാവട്ടെ 7500 കോടി ചതുരശ്ര മീറ്റർ ടൈലുകളും. ലോകത്തെ ആകെ ടൈൽ  ഉൽപാദനത്തിന്റെ പാതി ചൈനയിലാകുന്നു. 

ഏറ്റവും കൂടുതൽ ടൈൽ കയറ്റുമതി ചെയ്യുന്ന രാജ്യവും ചൈനയാണ്. ഇറ്റലി പോലുള്ള യൂറോപ്യൻ രാജ്യങ്ങൾ ടൈൽ കയറ്റുമതിയിൽ ഏറെ പിന്നിലാണിപ്പോൾ. വിലക്കൂടുതലാണു കാരണം. ഇന്ത്യൻ ടൈൽ കയറ്റുമതിയും വർധിക്കുന്നു. ഗുണനിലവാരം മെച്ചപ്പെട്ടതും വിലക്കുറവുമാണ് ഇന്ത്യയെ മൽസരക്ഷമമാക്കുന്നത്. ഇന്ത്യൻ ടൈൽ കയറ്റുമതിയുടെ 40% ഏഷ്യൻ രാജ്യങ്ങളിലേക്കും 40% ഗൾഫിലേക്കുമാണ്. ബാക്കി 20% യൂറോപ്പിലേക്കും.

ഗുജറാത്തിലാണ് ടൈലുകളുടെ നിർമാണം 90 ശതമാനവും. വിവിധ ടൈൽ കമ്പനികൾക്ക് ബ്രാൻഡ് ചെയ്തു വിൽക്കാനായി വിവിധ ഗുണനിലവാരത്തിൽ ടൈൽ നിർമിച്ചു നൽകുന്നത് ഏഴുന്നൂറോളം ടൈൽ ഫാക്ടറികളാണ്. അതിൽ 680 എണ്ണവും ഗുജറാത്തിൽ തന്നെ.  മറ്റു സംസ്ഥാനങ്ങളിൽ ഏകദേശം 20 ഫാക്ടറികളും. രാജസ്ഥാനിൽ നിന്നു വരുന്ന കളിമണ്ണാണ് ടൈൽ നിർമാണത്തിന് ഉപയോഗിക്കുന്നത്.

Read More On Kerala Style Home Plans & Home Decoration Tips