പ്രധാനമന്ത്രി നഗരഭവന പദ്ധതി നടപ്പാക്കാനായി 60,000 കോടി രൂപയുടെ ദേശീയ നഗര ഭവന നിധി രൂപീകരിക്കാൻ കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. കേന്ദ്ര നഗര വികസന, ഭവന മന്ത്രാലയത്തിന് കീഴിലുളള ബിൽഡിങ് മെറ്റീരിയൽ ആൻഡ് ടെക്‌നോളജി പ്രമോഷൻ കൗൺസിലാകും (ബിഎംടിപിസി) നിധി കൈകാര്യം ചെയ്യുക.
പ്രധാനമന്ത്രി നഗര ഭവന പദ്ധതിയിൽ ഇതിനകം 39.4 ലക്ഷം വീടുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. എല്ലാ മാസവും രണ്ടുലക്ഷത്തോളം വീടുകൾക്കാണ് അനുമതി നൽകുന്നത്. കഴിഞ്ഞ എട്ടുമാസത്തിനിടെ 87,000 ഭവനവായ്പകൾക്ക് അനുമതി നൽകി. 40000 ത്തോളം അപേക്ഷകൾ പരിഗണനയിലാണ്.
2022 ആകുമ്പോഴേക്കും രാജ്യത്ത് എല്ലാവർക്കും ഭവനം ഉറപ്പാക്കുകയാണ് ലക്ഷ്യം. രാജ്യത്ത് 1.2 കോടി ഭവനങ്ങൾ കൂടി നിർമിക്കണമെന്നാണ് കണക്കാക്കുന്നത്.