പ്രളയജലത്തിൽ മുങ്ങിയ ഇലക്ട്രോണിക് ഉപകണങ്ങൾ വീണ്ടും ഉപയോഗിക്കാനാകുമോ? സാധിക്കും എന്നാണ് വിദഗ്ധരുടെ ഉത്തരം. പക്ഷേ നാം ശ്രദ്ധയോടെ ചില കാര്യങ്ങൾ ചെയ്യണമെന്നു മാത്രം. വെള്ളം കയറിയ ഇലക്ട്രോണിക് ഉപകരണങ്ങൾ വീണ്ടെടുക്കാൻ എന്തെല്ലാം ശ്രദ്ധിക്കണം?
∙ ടിവി, ഫ്രിജ്, വാഷിങ് മെഷീൻ, മൈക്രോവേവ് അവ്ൻ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ വെള്ളത്തിലായാലും ശരിയാക്കാം.
∙ പ്രളയമിറങ്ങി വീട്ടിലെത്തുമ്പോൾ ആദ്യം മെയിൻ സ്വിച്ച് ഓഫാക്കണം
∙ എല്ലാ ഇലക്ട്രിക് ഉപകരണങ്ങളും പ്ലഗ് പോയിന്റിൽ നിന്ന് ഊരിമാറ്റുക
∙ ഒരു കാരണവശാലും ഉപകരണങ്ങൾ ഓണാക്കി നോക്കരുത്. അങ്ങനെയെങ്കിൽ ഇവ വീണ്ടെടുക്കാൻ 70-80% വരെ സാധ്യത
∙ ഉപകരണങ്ങള്‍ വെയിലുള്ള ഭാഗത്ത് സൂക്ഷിക്കുക
∙ തുരുമ്പ് കയറാൻ സാധ്യത; എത്രയും പെട്ടെന്ന് സർവീസ് സെന്ററിൽ അറിയിക്കുക
∙ വീട്ടിൽ ആളെത്തി സർവീസും പല സ്ഥാപനങ്ങളും നൽകുന്നുണ്ട്
∙ വെള്ളം കയറിയതിന്റെ പേരിൽ റീപ്ലേസ്മെന്റ് ലഭിക്കാതിരിക്കില്ല; ഉപകരണങ്ങള്‍ മാറ്റിയെടുക്കാം
∙ വെള്ളം കയറിയുള്ള പ്രശ്നം ചിലപ്പോൾ വാറന്റി സർവീസിൽ ഉൾപ്പെടില്ല
∙ ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുമ്പോൾ ഹൗസ് ഹോൾഡേഴ്സ് പോളിസി പോലുള്ള ഇൻഷുറൻസ് ഉറപ്പാക്കുക
വിവരങ്ങൾക്കു കടപ്പാട്: ജോസഫ് മാത്യു
(സർവീസ് മാനേജർ, ഷാർപ് സർവീസ്, കോട്ടയം (ഫോൺ: 94978 22629)