Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടിൽ ഒരുക്കാം പച്ചപ്പിന്റെ കൂടാരം

landscape-greenery വീടിനു ചുറ്റുമുള്ള ഭാഗം മനോഹരമായി സംരക്ഷിച്ച് ഒരുക്കിയ, ചില ലാൻഡ്സ്കേപ്പിങ് മാതൃകകൾ കാണാം...

വീടിനു ചുറ്റുമുള്ള സ്ഥലം ‌ഇടിച്ചുനിരപ്പാക്കാതെ ലാൻഡ്സ്കേപ്പിങ് ചെയ്തിരിക്കുന്നു. വീടിനു പുറത്ത് കോർട്ട്‌യാഡും കുടുംബത്തിന് ഒത്തുചേരാനും മറ്റുമുള്ള ഇടമാണിത്. ഇവിടെ ഒരു ഭാഗത്ത് വെട്ടുകല്ല് (ചെങ്കൽ) ഭാഗമാണ്. ആ സ്ഥലം ഇടിച്ചുകളഞ്ഞില്ല. ഇത്തരം സ്ഥലങ്ങളിൽ മിക്കവരും റീട്ടെയ്നിങ് ഭിത്തി നിർമിക്കാറാണ് പതിവ്. എന്നാൽ, ഇവിടെ വെട്ടുകല്ലിന്റെ ഭാഗം ഡിസൈനിന്റെ ഭാഗമാക്കിമാറ്റി. ചുറ്റുമതിൽ അതിനുമുകളിലായി നിർമിച്ചു. സ്വകാര്യത നൽകുന്നതിനൊപ്പം പ്രകൃതിയോടു ചേർന്നുനിൽക്കുന്ന അനുഭവവും കിട്ടുന്നു. 

ഒത്തുകൂടാം ഇവിടെ... 

green-landscape

വീടിനു പുറത്തൊരുക്കിയ കോർട്ട്‌യാഡ്. ഒരു പൂന്തോട്ടം മാത്രമായി ഒതുങ്ങേണ്ടിയിരുന്ന ഭാഗമാണിത്. കുടുംബാംഗങ്ങൾക്ക് ഒത്തുചേരാവുന്ന ഇടമാക്കി. സ്റ്റേജ് പോലെയൊരു ഭാഗവും നിർമിച്ചു. ഇതിനു മുന്നിലായി മുറ്റമാണ്.  ആ സ്ഥലവുംകൂടി പ്രയോജനപ്പെടുത്തി പാർട്ടി ഏരിയയും ആക്കാം. ഇവിടെയിട്ടിരിക്കുന്ന കസേരകൾ മാറ്റാവുന്നതാണ്. 

പ്രകൃതിയോട് മിണ്ടി...

landscape-sitting

സാധാരണ കാണുന്ന പാറക്കല്ലുകളും പുല്ലും മറ്റും ഉപയോഗിച്ചുള്ള ഡിസൈൻ. മഴ പെയ്തുകിട്ടുന്ന വെള്ളം മണ്ണിലേക്ക് ഇറങ്ങാൻ ഇതുപകരിക്കും. 

∙ എൻ.കെ. പ്രമോദ്,  ബന്യൻ ട്രീ ലാൻഡ്സ്കേപ്പേഴ്സ്, 

കോഴിക്കോട്, വയനാട്.