ഇനി പോർച്ചും ഗ്രീൻ ആകട്ടെ!

കോട്ടയം മാങ്ങാനത്തെ പ്രമോദിന്റെ വീട്ടിൽ ചെടികൾ കൊണ്ട് കർട്ടനുണ്ടാക്കി കാർപോർച്ചിനും മതിലിനുമിടയിലെ സ്ഥലം ഫലപ്രദമായി ഉപയോഗിച്ചിരിക്കുന്നു.

ചെടികളും പച്ചക്കറിയും ഓമനപ്പക്ഷികളുമെല്ലാം ഒരുപോലെ പ്രിയങ്കരമാണ് പ്രമോദിനും ലക്ഷ്മിക്കും. വീട്ടിൽ ഒരു ചെറിയ സ്ഥലം പോലും വെറുതെ കളയരുതെന്നാണ് കക്ഷിയുടെ പ്രമാണം. വീടിനു ചുറ്റുമുള്ള സ്ഥലമെല്ലാം കൃഷിക്ക് ഉപയോഗിച്ചപ്പോഴും കാർപോർച്ചിനും മതിലിനുമിടയിലെ സ്ഥലം എന്തുചെയ്യുമെന്നതായിരുന്നു പ്രമോദിന്റെ ചിന്ത. അങ്ങനെയിരിക്കുമ്പോഴാണ് 'വീടിൽ' ഗ്രീൻ കർട്ടനെക്കുറിച്ചുള്ള ലേഖനം വായിച്ചത്.

100 പോട്ടും നൈലോൺ വയറും വാങ്ങി കർട്ടൻ ഉണ്ടാക്കിയതും ചെടികൾ നട്ടതുമെല്ലാം പ്രമോദ് തന്നെ. ഓരോ പോട്ടിനെയും യഥാസ്ഥാനത്ത് നിർത്താൻ എസിയിൽ ഉപയോഗിക്കുന്ന വയർ ഉപയോഗിച്ച് സ്റ്റോപ്പറും ഉണ്ടാക്കി. ചെടി വെട്ടിനിർത്തലും നനയും മാത്രം പരിചരണം. അങ്ങനെ ഇപ്പോൾ പ്രമോദിന്റെ കാർപോർച്ച് മാത്രമല്ല വീടാകെ ഗ്രീൻ ആണ്.