Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

100% ഗ്രീൻ

vertical-garden ഇഷ്ടം പോലെ സ്ഥാനം മാറ്റാവുന്ന, പ്ലാസ്റ്റിക്കിനു പകരം കയർചട്ടികൾ ഉപയോഗിക്കുന്ന വെർട്ടിക്കൽ ഗാർഡൻ ട്രെൻഡുകൾ അടുത്തറിയാം....

വെർട്ടിക്കല്‍ ഗാർഡൻ ന്യൂജനറേഷൻ വീടുകളുടെ അവിഭാജ്യഘടകമാണ്. മതിലിലും കോർട്‍യാർഡിലും കാർപോർച്ചിന്റെ അരികിലും എന്നുവേണ്ട ഇന്റീരിയറിലോ എക്സ്റ്റീരിയറിലോ എവിടെയുമാകാം വെർട്ടിക്കൽ ഗാർഡൻ. വെർട്ടിക്കല്‍ ഗാർഡൻ. വെർട്ടിക്കൽ ഗാർഡനുകൾ ഏതെല്ലാം തരത്തിൽ സൗകര്യപ്രദമാക്കാം എന്ന കാര്യത്തിലാണ് ഇപ്പോൾ ഗവേഷണങ്ങൾ നടക്കുന്നത്.

ആവശ്യമുളള സ്ഥലത്തേക്ക് നീക്കിക്കൊണ്ടുപോകാവുന്ന വെർട്ടിക്കൽ ഗാർഡൻ കിട്ടിയാലോ? അതെ, രാവിലെ ലിവിങ് റൂമിൽ, ഉച്ചയ്ക്ക് ബാൽക്കണിയിൽ, രാത്രി ടെറസിൽ ഇങ്ങനെ ഈ വെർട്ടിക്കൽ ഗാർഡൻ ഇടയ്ക്കിടെ സ്ഥലം മാറ്റി വെയ്ക്കാം. ആവശ്യത്തിനു വെയിൽ കിട്ടാനും പൂക്കൾ ഉളള ചെടികൾ ആളുകൾ കാണുന്ന വിധത്തിൽ വയ്ക്കാനുമെല്ലാം സഹായിക്കും നീക്കാവുന്ന ഈ വെർട്ടിക്കൽ ഗാർഡൻ.

നൂറു ശതമാനം ഗ്രീൻ

vertical-garden-trends

നൂറു ശതമാനം പ്രകൃതിയോടിണങ്ങിയതാണെന്ന പ്രത്യേകതയും ഈ വെർട്ടിക്കൽ ഗാർഡനുണ്ട്. സാധാരണ വെർട്ടിക്കൽ ഗാർഡൻ എത്ര മാത്രം ഇക്കോ ഫ്രണ്ട്‍ലി ആണെന്നു പറഞ്ഞാലും അതിൽ ചെടിവയ്ക്കുന്നത് പ്ലാസ്റ്റിക് ചട്ടികളിലാണ്. ഭാരം കൂടുതലുളളതിനാൽ വെര്‍ട്ടിക്കൽ ഗാർഡനിൽ ടെറാക്കോട്ട ചട്ടികൾ ഉപയോഗിക്കാൻ സാധിക്കില്ല. ഇവിടെ കയറുകൊണ്ടുളള ചട്ടികള്‍ ഉപയോഗിച്ച് ഈ പ്രശ്നം പരിഹരിച്ചിരിക്കുന്നു. കയർ ചട്ടികളിൽ ചകിരിച്ചോറ് നിറച്ചാണ് ചെടികൾ നടുന്നത്. ചെടികളിലെ ഈർപ്പം നഷ്ടപ്പെടാതെ സൂക്ഷിക്കാനും ചകിരിച്ചോറ് സഹായിക്കും. 

ഇരുമ്പുകൊണ്ടുളള ഫ്രെയിമിലാണ് ചട്ടികൾ സ്ഥാപിക്കുന്നത്. ആവശ്യമാണെങ്കിൽ നൈലോൺ നെറ്റ് ഉപയോഗിച്ച് ബലപ്പെടുത്തിയ കയർ ചട്ടികളും ലഭിക്കും. ഫ്രെയിമിന്റെ ആകൃതിക്കനുസരിച്ചുളള ചട്ടികളാണുളളത്. പല ആകൃതിയും വലുപ്പവുമുളള ചട്ടികളുണ്ട്. രണ്ടോ മൂന്നോ വർഷം ഈ കയർ ചട്ടികൾ കേടുപാടുകൾ കൂടാതെ നിലനിൽക്കും. ഉപയോഗിച്ചശേഷം എറിഞ്ഞു കളയാം. പൂർണ്ണമായും മണ്ണിൽ ലയിച്ചുചേരും. ഫ്രെയിമിൽ ഉറപ്പിച്ച ചട്ടികൾ കൂടാതെ, തൂക്കിയിടാവുന്ന ഫ്രെയിമുകളും ഭിത്തിയിൽ ഉറപ്പിക്കാവുന്ന ഫ്രെയിമുകളും ലഭിക്കും. 5,000 രൂപ കയ്യിലുണ്ടെങ്കിൽ നല്ലൊരു വെർട്ടിക്കൽ ഗാർഡൻ ലഭിക്കും.

garden-trends

വെർട്ടിക്കൽ ഗാർഡൻ വീടിന്റെ അകത്തളത്തിൽ വയ്ക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ നനയ്ക്കുന്ന വെള്ളം തറയിൽ വീഴാതിരിക്കാൻ ട്രേ ഘടിപ്പിക്കാൻ കഴിയും. ആവശ്യാനുസരണം ഉരുട്ടിക്കൊണ്ടുപോകാൻ ചക്രം ഘടിപ്പിച്ച യൂണിറ്റുകളും ലഭ്യമാണ്. പൂന്തോട്ടത്തിലും കോർട്‍യാർഡിലും ബാൽക്കണിയിലും മാത്രമല്ല, മുറികള്‍ തമ്മിൽ വേർതിരിക്കാനുളള തട്ടികളുടെ സ്ഥാനത്തും ഇത്തരം വെർട്ടിക്കൽ ഗാര്‍ഡനുകളെ പ്രതിഷ്ഠിക്കാം. ഹരിത വേലിയാണ് ആഗ്രഹിക്കുന്നതെങ്കിൽ അവിടെയും ഇതുചേരും. 

ഒാരോ ദിവസവും ഒാരോ പൂക്കൾ

vertical-gardens

ഒാരോ ഭാഗത്തും ഒാരോ തരം ചെടികൾ സ്ഥാപിച്ച്, ദിശ മാറ്റി ദിവസവും വ്യത്യസ്തമായ ഗാർഡൻ കാണാം എന്നതും ഇത്തരം ഗാർഡന്റെ പ്രത്യേകതയാണ്. തണൽ വേണ്ട ചെടികളും സൂര്യപ്രകാശം വേണ്ട ചെടികളും ഒരുമിച്ചു നടാനും ഇത്തരം ഗാർഡനുകളിൽ അവസരമുണ്ട്.

കടപ്പാട്:

സൊഫൈൻ ഡെക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ചേർത്തല, ആലപ്പുഴ