പ്രേക്ഷകരുടെ ഹൃദയംതൊട്ട തിരക്കഥകളും സിനിമകളും മലയാളത്തിനു സമ്മാനിച്ച ലോഹിതദാസിന്റെ ഒാർമ പുതുക്കി ഒറ്റപ്പാലം അകലൂരിലെ അമരാവതി വീട്. അനുസ്മരണ ചടങ്ങുകളില്ലാതെയായിരുന്നു എട്ടാംചരമവാർഷികദിനം. വീട്ടുകാരും ഏറെ അടുപ്പമുളളവരും മാത്രമാണ് അമരാവതിയിലെത്തിയത്.
ഗ്രാമവിശുദ്ധി പേറുന്ന അകലൂരിന്റെ മണ്ണിലെ ലോഹിതദാസിന്റെ അമരാവതി വീട് നിശബ്ദമാണ്. വീടിന്റെ തെക്കേവളപ്പിലാണ് ലോഹി മണ്ണിനോട് ചേർന്നത്. എട്ടാംചരമവാർഷികദിനത്തിൽ പ്രത്യേക ചടങ്ങുകളൊന്നുമില്ലാതെ ഒാർമപുതുക്കൽ. വീട്ടുകാർക്കൊപ്പം അടുപ്പമുളളവരും നാട്ടുകാരും ഒത്തുചേർന്നു.പൂക്കൾ കൊണ്ട് പ്രണാമം. ജീവിതത്തിന്‍റെ നന്മയൂറുന്ന കഥകള്‍ പറഞ്ഞ ലോഹിതദാസിന്റെ ഒാർമ നിലനിർത്താൻ സ്മാരകം നിർമിക്കുന്നമെന്ന് പലവട്ടം പ്രഖ്യാപനം വന്നെങ്കിലും ഇനിയും യാഥാർഥ്യമായിട്ടില്ല.
അകലൂരിൽ ഭൂതക്കണ്ണാടിയുടെ ചിത്രീകരണത്തിയപ്പോഴാണ് ലോഹി അമരാവതി കാണുന്നതും പിന്നീട് വാങ്ങുന്നതും. ഇരുനൂറു വർഷത്തിലധികം പഴക്കമുളള വീട് ആകർഷകമാണ്. അമരാവതിയും ചുറ്റുപാടും നിരവധിസിനിമകൾക്ക് നിറം നൽകി. പൂമുഖത്തിരുന്ന് മഴയെ സ്നേഹിച്ച ലോഹി മണ്ണിനോട് ചേർന്നതും മഴക്കാലത്തായിരുന്നു.
Read more- Celebrity House Ormayile Veedu