Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഹിത് ശർമയുടെ ഫ്ലാറ്റ്; വില 30 കോടി!

rohith-sharma 29–ാം നിലയിലുള്ള ഫ്ളാറ്റിലെ ബാൽക്കണിയിൽ നിന്നാൽ ബാന്ദ്ര- വർലി കടൽപ്പാലത്തിന്റെയും ബീച്ചിന്റെയുമൊക്കെ മനോഹരകാഴ്ചകൾ ആസ്വദിക്കാം. ചിത്രങ്ങൾക്ക് കടപ്പാട്- ഇൻസ്റ്റഗ്രാം

മുംബൈയിലെ വർലിയിൽ കടൽത്തീരത്തെ അഭിമുഖീകരിച്ചു നിൽക്കുന്ന അഹൂജ ടവേഴ്സിലാണ് രോഹിത് ശർമ്മയുടെ പുതിയ ഫ്ലാറ്റ്. 2017 മേയിൽ 30 കോടി രൂപയ്ക്കാണ് താരം ഈ ആഡംബര ഫ്ലാറ്റ് സ്വന്തമാക്കിയത്. 29–ാം നിലയിലുള്ള ഫ്ളാറ്റിലെ ബാൽക്കണിയിൽ നിന്നാൽ ബാന്ദ്ര- വർലി കടൽപ്പാലത്തിന്റെയും ബീച്ചിന്റെയുമൊക്കെ മനോഹരകാഴ്ചകൾ ആസ്വദിക്കാം. 

view-from-bedroom

നാലു കിടപ്പുമുറികൾ, മിനി തിയറ്റർ, ജിം, സ്വകാര്യ സ്വിമ്മിങ് പൂൾ, സ്‌കൈ കഫെ തുടങ്ങിയവയെല്ലാം ഫ്ലാറ്റിൽ ഒരുക്കിയിട്ടുണ്ട്. സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പാൽമർ ടാർണർ ആർക്കിടെക്ട് കമ്പനിയാണ് ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്.

rohith-sharma-flat-interior

വളർത്തുനായ്കളോട് പ്രത്യേക സ്നേഹമാണ് രോഹിത്തിന്. ഫ്ലാറ്റിനുള്ളിൽ രണ്ടു മുന്തിയ ഇനം നായ്ക്കൾ സർവസ്വാതന്ത്ര്യത്തോടെ വിഹരിക്കുന്നു. രോഹിതിന്റെ കിടപ്പുമുറി റെഡ് തീമിലാണ്. പരുക്ക് മൂലം ചികിത്സയിലായപ്പോൾ ഒരു മുറിയിൽ ചെറിയൊരു സ്പായും താരം ഒരുക്കി.

rohit-spa

അതുവരെ ബാച്ചിലർ ഫ്ലാറ്റ് പോലെ അലസമായി കൊണ്ടുനടന്ന ഫ്ളാറ്റിലെ അകത്തളങ്ങൾക്ക് ഒരടുക്കും ചിട്ടയും കൈവന്നത് സുഹൃത്തും മാനേജരുമായിരുന്ന റിതിക സജ്‌ദേയെ ജീവിതപങ്കാളിയാക്കിയതിനു ശേഷമാണത്രേ...  

rohit-flat-interior

Read more on Celebrity Home