Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഹുൽ ദ്രാവിഡിന്റെ വീട്

dravid-house രാഹുൽ ദ്രാവിഡിനെ പോലെതന്നെ സൗമ്യമാണ് അദ്ദേഹത്തിന്റെ വീടും...ചിത്രങ്ങൾക്ക് കടപ്പാട് -ഫെയ്സ്ബുക്

"നന്നായി ബാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോൾ റൺഔട്ട് ആകുന്നത് എന്തൊരു കഷ്ടമാണ്"... പുകവലിവിരുദ്ധ പരസ്യം ഹിറ്റായതോടെ സിനിമ തിയറ്ററുകളിൽ നിറഞ്ഞുനിൽക്കുകയാണ് രാഹുൽ ദ്രാവിഡ്. ക്രിക്കറ്റ് ബാറ്റ് താഴെവച്ചെങ്കിലും ഇന്ത്യൻ എ ടീമിന്റെ പരിശീലകനായി കായികരംഗത്തും ദ്രാവിഡ് സജീവമാണ്. ക്രിക്കറ്റിലും ജീവിതത്തിലും പക്കാ ജെന്റിൽമാൻ, ക്രീസിൽ ക്ഷമയുടെ ആൾരൂപമായ വൻമതിൽ, സൗമ്യതയുടെ ആൾരൂപം, ..വിശേഷണങ്ങൾ നിരവധിയാണ് ദ്രാവിഡിന്.

rahul-dravid ദ്രാവിഡ്, ഭാര്യ വിജേത

ബെംഗളൂരുവിലെ ഇന്ദിര നഗറിലാണ് രാഹുൽ ദ്രാവിഡിന്റെ വീട്. കന്റെംപ്രറി ശൈലിയിലുള്ള ഒരു മൂന്നുനില വീട്. താരത്തെ പോലെതന്നെ ലളിതം സുന്ദരം. കണ്ണിൽ കുത്തിക്കയറുന്ന ആഡംബരങ്ങൾ ഒന്നുമില്ല. റസ്റ്റിക് തീമിലുള്ള ഇന്റീരിയർ. വൻമതിലിന്റെ കരിയറിലെ നേട്ടങ്ങളുടെ ഓർമ്മചിത്രങ്ങൾ ചുവരുകൾ അലങ്കരിക്കുന്നു. മുറ്റത്തിന്റെ ഒരുവശത്തായി കുട്ടികളോടൊപ്പം ക്രിക്കറ്റ് കളിക്കാനായി സ്ഥലവും  ഒരുക്കിയിട്ടുണ്ട്.

dravid-kids

ബെംഗളുരുവിലുള്ള എപ്സിലോൺ വില്ലയിലും ദ്രാവിഡ് അടുത്തിടെ വീട് സ്വന്തമാക്കിയിരുന്നു. റസ്റ്റിക് തീം ഇന്റീരിയർ തന്നെയാണ് വില്ലയിലും ദ്രാവിഡ് പിന്തുടർന്നത്.

Rahul-Dravid-villa

കടുംനിറങ്ങളുടെ ആഘോഷങ്ങൾ ഒന്നുമില്ല. സ്വീകരണമുറി, മൂന്ന് കിടപ്പുമുറികൾ, ബാത്റൂം, അടുക്കള എന്നിവ മാത്രമേ ഇവിടെയുള്ളൂ. ദ്രാവിഡും ഭാര്യ വിജേതയും മക്കൾ സമിത്തും അൻവേയും കൂടിച്ചേരുമ്പോൾ വീട് പൂർണമാകുന്നു.

dravid-villa-bengaluru ദ്രാവിഡ് ബെംഗളൂരു എപ്സിലോൺ വില്ലയിൽ...

Read more on Celebrity Home