Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗരവ് ഗാംഗുലിയുടെ വീട്

. പച്ചപ്പിനുള്ളിൽ മറഞ്ഞു നിൽക്കുകയാണ് വീട്. വീടിനുള്ളിലും പച്ചപ്പിന്റെ നിറഞ്ഞ സാന്നിധ്യമാണ്. ചിത്രങ്ങൾക്ക് കടപ്പാട്- ഫെയ്സ്ബുക്

ക്രിക്കറ്റ് ബാറ്റ് താഴെ വച്ചെങ്കിലും മത്സരങ്ങളിലെ കമന്റേറ്ററായും ഐഎസ്എൽ കൊൽക്കത്ത ടീമിന്റെ സഹഉടമസ്ഥനെന്ന നിലയിൽ ഫുടബോൾ മത്സരവേദികളിലും നിറഞ്ഞസാന്നിധ്യമാണ് സൗരവ് ഗാംഗുലി. ദക്ഷിണ പശ്ചിമ കൊൽക്കത്തയിലെ ബഹലയിലാണ് സൗരവ് ഗാംഗുലിയുടെ വീട്. പച്ചപ്പിനുള്ളിൽ മറഞ്ഞു നിൽക്കുകയാണ് വീട്. വിശാലമായ ഉദ്യാനവും പുൽത്തകിടിയും പുറത്തുകാണാം. 

ganguly-house-lawn

ബംഗാൾ+കൊളോണിയൽ വാസ്തുശില്പ മാതൃകയിലാണ് വീട് നിർമിച്ചിരിക്കുന്നത്. നീളൻ വരാന്ത. ഫ്രഞ്ച് ജനാലകൾ അലങ്കരിക്കുന്ന മുകൾനിലയും ബാൽക്കണിയും. യൂറോപ്യൻ ശൈലിയിലുള്ള ഫർണീച്ചറുകളാണ് സ്വീകരണമുറി അലങ്കരിക്കുന്നത്. 

ganguly-at-home

വീടിനുള്ളിലും പച്ചപ്പിന്റെ നിറഞ്ഞ സാന്നിധ്യമാണ്. സ്വീകരണമുറിയിൽ പില്ലറുകൾക്കു മുകളിലും താഴെയും ചെടികൾ കലാപരമായി വിന്യസിച്ചിരിക്കുന്നു.  സ്വീകരണമുറിയും ഊണുമുറിയും വിശാലമായ ഹാളിന്റെ ഭാഗമാണ്.

sourav-ganguly-house-hall

ഇരുമുറികളിലേക്കും നീളുന്ന ഷോകേയ്‌സാണ് ഇന്റീരിയറിലെ ഹൈലൈറ്റ്. ഇതിൽ നിറയെ താരത്തിന് ലഭിച്ച എണ്ണമറ്റ പുരസ്‌കാരങ്ങൾ അലങ്കരിക്കുന്നു. സ്വീകരണമുറിക്ക് സമീപം ഷെൽഫിലും നിറയെ ഫലകങ്ങൾ കാണാം. അഞ്ചു  കിടപ്പുമുറികൾ, അടുക്കള, ഹോം തിയറ്റർ എന്നിവയുമുണ്ട്.

ganguly-living-room-with-aamir ആമിർ ഖാൻ ഗാംഗുലിയുടെ വീട് സന്ദർശിച്ചപ്പോൾ...

വീടിനുള്ളിൽ മട്ടുപ്പാവിന്റെ ഒരു വശത്ത് ഓപ്പൺ ഗാർഡൻ ആക്കി മാറ്റിയിരിക്കുന്നു. ഭാര്യയും നർത്തകിയുമായ ഡോണ, മകൾ സന എന്നിവരും ചേരുമ്പോൾ ഗാംഗുലിയുടെ വീട് പൂർണമാകുന്നു.

sourav-ganguly-family സൗരവ് ഗാംഗുലി, ഭാര്യ ഡോണ, മകൾ സന

Read more on Celebrity Home