ഐശ്വര്യ റായി തന്റെ അമ്മയാണെന്ന അവകാശവാദവുമായി എത്തിയ ചെറുപ്പക്കാരനെ ചുറ്റിപറ്റിയുള്ള വാര്‍ത്തകള്‍ സജീവമായിരിക്കെ ഐശ്വര്യയും അഭിഷേകും പുതിയ വീട്ടിലേക്ക് താമസം മാറ്റുന്നതിന്റെ തിരക്കിലാണ്. മുംബൈയിലെ ബാന്ദ്ര-കുര്‍ള മേഖലയിലുള്ള സിഗ്നിയ ഐല്‍സ് എന്ന ആഡംബര ഫ്ലാറ്റ് സമുച്ചയത്തിലാണ് 5,500 ചതുരശ്രയടി വിസ്തീര്‍ണമുള്ള ആഡംബര അപാര്മെന്റ്. 21 കോടിയാണ് അപാര്ട്മെന്റിന്റെ ഇപ്പോഴത്തെ ഏകദേശ മൂല്യം കണക്കാകുന്നത്. 2015 ല്‍ തന്നെ ഫ്ലാറ്റ് വാങ്ങിയിട്ടിരുന്നെങ്കിലും അടുത്തിടെയാണ് താരദമ്പതികള്‍ ഫ്ലാറ്റ് ഇന്റീരിയര്‍ ഡിസൈന്‍ ചെയ്ത് ഔദ്യോഗികമായി താമസം ആരംഭിച്ചത്. ആര്‍ക്കിടെക്ചറല്‍ ഡൈജസ്റ്റാണ് താരദമ്പതികളുടെ പുതിയ അപാര്മെന്റ് വാര്‍ത്ത പുറത്തുവിട്ടത്. നടി സോനം കപൂര്‍ ഇവിടെ താരദമ്പതികളുടെ അയല്‍ക്കാരിയാണ്. 7,000 ചതുരശ്രയടിയുള്ള അപാര്മെന്റ് 35 കോടിക്കാണ് 2015 ല്‍ സോനം സ്വന്തമാക്കിയത്.
പ്രൗഢമായ ലോബി കടന്നു ഫ്ളാറ്റിലേക്കെത്തുമ്പോൾ കാത്തിരിക്കുന്നത് ഗംഭീരകാഴ്ചകളാണത്രെ... വിശാലമായ സ്വീകരണമുറി, നഗരക്കാഴ്ചകളിലേക്ക് മിഴി തുറക്കുന്ന ജാലകങ്ങളുള്ള കിടപ്പുമുറികള്‍, സ്വകാര്യ സ്വിമ്മിങ് പൂൾ, ടെറസ് ഗാർഡൻ തുടങ്ങിയവയെല്ലാം ഇവിടെ ഒരുക്കിയിരിക്കുന്നു.
മുംബൈ ജുഹുവിലുള്ള ജല്‍സ എന്ന വീടാണ് ഔദ്യോഗിക വസതിയെങ്കിലും ഐശ്വര്യയും അഭിയും താമസിയാതെ ഇവിടേക്ക് താമസം മാറ്റുമെന്നാണ് വാര്‍ത്ത. മുംബൈയിലെ സെലിബ്രിറ്റി ഫ്ലാറ്റ് സമുച്ചയമായ സ്കൈലാര്‍ക്ക് ടവേഴ്സിലും ഇരുവര്‍ക്കും ഫ്ലാറ്റ് സ്വന്തമായുണ്ട്. അഞ്ചു കിടപ്പുമുറികളുള്ള ഈ ആഡംബര ഫ്ലാറ്റ് 41.4 കോടിക്കാണ് ഇരുവരും സ്വന്തമാക്കിയത്. അടുത്തിടെ വിവാഹിതരായ വിരാട് കോഹ്ലിയും അനുഷ്കയുമാണ് ഇവിടെ ആഷിന്റെയും അഭിയുടെയും അയല്‍ക്കാര്‍. ഇതുകൂടാതെ ദുബായിലെ ജുമേരാ ഗോള്‍ഫ് എസ്റ്റേറ്റില്‍ താരദമ്പതികള്‍ക്ക് ഒരു ആഡംബര വില്ലയും സ്വന്തമായുണ്ട്.