Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കങ്കണയുടെ പുതിയ വീട് ഒരു സ്വപ്നസാക്ഷാത്കാരമാണ്!

 കന്റെംപ്രറി വീടിന്റെ സൗകര്യവും ആഡംബരവും നിറഞ്ഞ ഇരുനില വീട്ടിലേക്കാണ് താരം പുതുവർഷം കാലെടുത്തുവച്ചത്. ചിത്രങ്ങൾക്ക് കടപ്പാട് -ഫെയ്സ്ബുക്

മണാലിയിലെ മഞ്ഞുമൂടിക്കിടക്കുന്ന ഒരു ഗ്രാമത്തിൽ ജനിച്ചുവളർന്ന പെൺകുട്ടി, സിനിമയോടുള്ള അദമ്യമായ ആഗ്രഹം മൂലം വീട്ടിലെ എതിർപ്പുകൾ അവഗണിച്ച് മുംബൈയിലെത്തി. നിരവധി പ്രതിസന്ധികളിലൂടെയും അവഗണകളിലൂടെയും കടന്നുപോയി അവസാനം അവൾ ബോളിവുഡിന്റെ താരറാണിയായി. ഒരു സിനിമയുടെ വൺലൈനർ അല്ല ഇത്. കങ്കണ റണൗട്ടിന്റെ ജീവിതകഥയാണ്. 

2008 ൽ ഫാഷൻ എന്ന ചിത്രത്തിന്റെ വിജയത്തോടെയാണ് കങ്കണയുടെ ശുക്രദശ ആരംഭിക്കുന്നത്. പിന്നെ ക്വീൻ എന്ന ചിത്രത്തിലൂടെ അവർ ഏവരുടെയും പ്രിയങ്കരിയായി. സിനിമയ്ക്കൊപ്പം വിവാദങ്ങളിലും നായികയായി. 

kangana-ranaut

ബോളിവുഡിൽ ഉയരങ്ങൾ കീഴടക്കുമ്പോഴും ബാക്കിനിന്ന ഒരു സ്വപ്നം പുതുവർഷത്തിൽ കങ്കണ സഫലമാക്കി. തന്റെ ജന്മനാട്ടിൽ പുതിയ ഒരു ഇരുനില വീട്. കുടുസുമുറികളുള്ള ഒരുനില വീടായിരുന്നു കങ്കണയുടെ ജന്മഗൃഹം. അതിൽനിന്നും കന്റെംപ്രറി വീടിന്റെ സൗകര്യവും ആഡംബരവും നിറഞ്ഞ ഇരുനില വീട്ടിലേക്കാണ് താരം പുതുവർഷം കാലെടുത്തുവച്ചത്.

kangana-home-manali

മുംബൈയിലെ സാന്റാക്രൂസിലും ഖറിലുമുള്ള വീടുകൾക്കും തന്റെ ഗ്രാമത്തെ  അനുസ്മരിപ്പിക്കുന്ന റസ്റ്റിക് ഇന്റീരിയറുകളാണ് താരം നൽകിയത്.

kangana-manali-house

മഞ്ഞു മൂടിക്കിടക്കുന്ന മലനിരകളുടെ കാഴ്ചകളിലേക്ക് മിഴിതുറക്കുന്ന നിരവധി ജനാലകൾ വീട്ടിൽ കാണാം. പുറംഭിത്തിയിൽ തണുപ്പിനെ പ്രതിരോധിക്കാൻ കെൽപുള്ള കറുത്ത ക്ലാഡിങ് ടൈലുകൾ പാകിയിട്ടുണ്ട്. കങ്കണ സമൂഹമാധ്യമങ്ങളിലൂടെ തന്റെ സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു.