ഇവിടെ രഹസ്യങ്ങളില്ല! ജെയിംസ് ബോണ്ടിന്റെ വീട്!

6.75 മില്യണ്‍ ഡോളര്‍ കൊടുത്താണ് ബ്രൂക്ളിനില്‍ സ്ഥിതി ചെയ്യുന്ന ഈ വീട് അവര്‍ സ്വന്തമാക്കിയത്. ചിത്രങ്ങൾക്ക് കടപ്പാട്- ഫെയ്സ്ബുക്

ജെയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് ഡാനിയല്‍ ക്രെയ്ഗ്. ബോണ്ടിനെ അവതരിപ്പിച്ച ആറാമത്തെ നടനാണ് ക്രെയ്ഗ്. വോഗ് മാസികയുടെ കണക്കുകള്‍ പ്രകാരം ബ്രിട്ടനിലെ ഇപ്പോഴത്തെ ഏറ്റവുമധികം പ്രതിഫലം ലഭിക്കുന്ന നടനുമാണ് ക്രെയ്ഗ്. 

ഡാനിയല്‍ ക്രെയ്ഗും ഭാര്യ റേച്ചല്‍ വീസും ന്യൂയോര്‍ക്കില്‍ ഒരു ബ്രൗണ്‍സ്റ്റോണ്‍ വീട് സ്വന്തമാക്കി. 6.75 മില്യണ്‍ ഡോളര്‍ കൊടുത്താണ് ബ്രൂക്ളിനില്‍ സ്ഥിതി ചെയ്യുന്ന ഈ വീട് അവര്‍ സ്വന്തമാക്കിയത്. ഇതിന് മുന്‍പ് സോഹോ പെന്റ്ഹൗസിലാണ് ഇവര്‍ താമസിച്ചിരുന്നത്. നേരത്തെ, സാഹിത്യകാരനും എഴുത്തുകാരനുമായ മാര്‍ട്ടിന്‍ ആമിസും ഭാര്യ ഇസബെല്‍ ഫൊന്‍സെക്കയും ആണ് ബ്രൗണ്‍സ്റ്റോണ്‍ വീട്ടില്‍ താമസിച്ചിരുന്നത്.

1901 നിര്‍മിച്ച ഈ വീടിന് പുതുവര്‍ഷപ്പിറ്റേന്ന് ഉണ്ടായ തീപിടുത്തത്തില്‍ ചെറിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. അതിന്റെ പാടുകൾ അതേപടി നിലനിർത്തി റസ്റ്റിക് ഫിനിഷിലാണ് വീടിന്റെ ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. അമിത ആഡംബരങ്ങളൊന്നുമില്ല വീട്ടിൽ. മൂന്ന് കിടപ്പുമുറികൾ, ലിവിങ്, ഡൈനിങ്, കിച്ചൻ, ബാൽക്കണി..ഇത്രമാത്രമാണ് വീട്ടിനുള്ളിലുള്ളത്. 

2010 ല്‍  ആമിസും ഫൊന്‍സെക്കയും 2.5 മില്യണ്‍ ഡോളര്‍ കൊടുത്താണ് ഈ 6,600 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് വാങ്ങിയത്. നഗരത്തിലെ മനോഹര കാഴ്ചകള്‍ വീടിന് മുകളില്‍ നിന്നും ആസ്വദിക്കാം.

മൈക്കിള്‍ വില്യംസ്, ഒലിവിയ വൈഡ്, എമിലി ബ്ലാൻഡ് ബ്രൂക്ളിനില്‍ നിലവില്‍ താമസിക്കുന്ന താരങ്ങള്‍ ഇവിടെ ക്രയ്ഗിന്റെ അയൽക്കാരാണ്..