വിവാദങ്ങളില്‍ നിന്നും വിശ്രമം; ലണ്ടനില്‍ സ്വപ്നവീട് സ്വന്തമാക്കി ദീപിക  

താരസുന്ദരി ലണ്ടനില്‍ തന്റെ പുതിയ സ്വപ്നവീട് സ്വന്തമാക്കിയെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. ചിത്രങ്ങൾക്ക് കടപ്പാട്- ഫെയ്സ്ബുക്

ബോളിവുഡ് നടിയും മോഡലുമായ ദീപിക പദുകോണ്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന കാലമാണ്. ദീപിക നായികയായ സഞ്ജയ് ലീല ബന്‍സാലി ചിത്രം 'പത്മാവത് ' വിവാദങ്ങളില്‍ അകപ്പെട്ടതാണ് കാരണം. എന്നാല്‍ വിവാദങ്ങള്‍ക്കൊക്കെ വിട നല്‍കികൊണ്ട് താരസുന്ദരി ലണ്ടനില്‍ തന്റെ പുതിയ സ്വപ്നവീട് സ്വന്തമാക്കിയെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.

പത്മാവത് പുറത്തിറങ്ങിയാല്‍ ഉടന്‍ തന്നെ തന്റെ ലണ്ടനിലെ സ്വപ്നവീട്ടിലേക്ക് ദീപിക പോകുമെന്നും, കുറച്ചു സമയം അവിടെ ചെലവഴിക്കാനാണ് ദീപികയ്ക്ക് ആഗ്രഹമെന്നും പുറത്തുവന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. പത്മാവത് വിവാദത്തിലായതോടെ താരം മാനസികമായി തളര്‍ന്നിരുന്നു, അതുകൊണ്ടു തന്നെ പുതിയൊരു മാറ്റം അനിവാര്യമായി താരത്തിന് തോന്നി. ലണ്ടനിലെ പുതിയ വീട് സ്വന്തമാക്കാന്‍ കാരണവും ഇതാണ്.